നമ്മുടെ അതിതീവ്രമായ ദുഖവേളകളിൽ പോലും സമാധാനം – ശക്തവും, അവർണ്ണനീയവുമായ സമാധാനം (ഫിലിപ്പിയർ 4:7) – നമ്മുടെ ഹൃദയങ്ങളിൽ നിറയുന്നത്, എല്ലായ്പ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ അടുത്ത സമയത്ത്, എന്റെ പിതാവിന്റെ അനുസ്മരണ യോഗത്തിൽ ഞാൻ ഇത് അനുഭവിച്ചറിഞ്ഞു. പരിചയക്കാരുടെ ഒരു നീണ്ട നിര സഹതാപപൂർവ്വം, അവരുടെ അനുശോചനങ്ങൾ അറിയിച്ചുകൊണ്ട് കടന്നു പോയ്ക്കൊണ്ടിരിക്കുമ്പോൾ എന്റെ നല്ലൊരു ഹൈസ്കൂൾ സുഹൃത്തിനെ കണ്ടത് ആശ്വാസകരമായിരുന്നു. ഒരു വാക്കു പോലും ഉരുവിടാതെ അവൻ എന്നെ ആലിംഗനം ചെയ്തു. ആ വിഷമകരമായ ദിവസത്തിൽ, എന്റെ സങ്കടങ്ങൾക്കിടയിലും അവന്റെ ശാന്തമായ സാന്ത്വനപ്പെടുത്തൽ, കരുതിയതുപോലെ ഞാൻ ഏകനല്ല, എന്ന സമാധാനത്തിന്റെ ആദ്യ അനുഭവത്താൽ എന്നെ നിറച്ചു.
സങ്കീർത്തനം 16-ൽ ദാവീദ് വർണ്ണിക്കുന്നതുപോലെ, ക്ലേശകരമായ നിമിഷങ്ങളിൽ ഉളവാകുന്ന വേദന, ഇഷ്ടാനിഷ്ടങ്ങളോടെ ഞെരിച്ചമർത്തുന്നതിനുള്ള തീരുമാനത്തിൽ അധിഷ്ഠിതമല്ല, ദൈവം നമ്മുടെ ജീവിതത്തിലേക്കു കൊണ്ടുവരുന്ന സമാധാനവും സന്തോഷവും; ഇത് അധികവും, നമ്മുടെ നല്ല ദൈവത്തിൽ ആശ്രയിക്കുമ്പോൾ, നമുക്കു അനുഭവേദ്യമാക്കുകയല്ലാതെ, മറ്റൊന്നിനും സാധിക്കാത്ത ഒരു ദാനം പോലെയാണ് (വാക്യം 1-2).
നമ്മെ വ്യതിചലിപ്പിക്കുന്നതിലൂടെ മൃത്യു കൊണ്ടുവരുന്ന നൊമ്പരപ്പെടുത്തുന്ന വേദനയോട്, ഒരു പക്ഷേ, ഈ “അന്യദേവൻമാരിലേയ്ക്ക്” തിരിയുന്നത് നമ്മുടെ വേദനയെ അകറ്റിനിർത്തും എന്ന വിചാരത്തോടെ നമുക്ക് പ്രതികരിക്കാനാകും. എന്നാൽ, വേദനയെ അകറ്റുന്നതിനുള്ള നമ്മുടെ ഉദ്യമങ്ങൾ നമുക്ക് അധികം വേദനകൾ സമ്മാനിക്കും എന്ന് നാം ഉടനെയോ വൈകിയോ തിരിച്ചറിയും (വാക്യം 4).
അല്ലെങ്കിൽ, നമുക്ക് ഒന്നും ഗ്രഹിക്കുവാൻ ആകുന്നില്ലെങ്കിലും, ദൈവം നമുക്കു മുന്നമേ നൽകിയിരിക്കുന്ന ജീവിതം – അതിന്റെ വേദനയിൽ ആയാലും – തീർച്ചയായും മനോഹരവും നല്ലതും ആണ് എന്നുള്ള വിശ്വാസത്തോടെ നമുക്കു ദൈവത്തിങ്കലേയ്ക്കു തിരിയാം (യോഹ. 6-8). നമ്മുടെ വേദനയിലും നമ്മെ മൃദുവായി വഹിച്ച്, മരണത്തിനു പോലും അണയ്ക്കുവാൻ കഴിയാത്ത സമാധാനത്തിലേയ്ക്കും, സന്തോഷത്തിലേയ്ക്കും നയിക്കുവാൻ സാധിക്കുന്ന അവന്റെ സ്നേഹഹസ്തങ്ങൾക്കു മുമ്പിൽ നമ്മെത്തന്നെ സമർപ്പിക്കാം (വാക്യം 11).
ദൈവസ്നേഹം നമ്മുടെ കഷ്ടതകളിലൂടെ നമ്മെ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും വഹിക്കുകയും താങ്ങുകയും ചെയ്യുന്നു.