വിദേശത്തെ ഒരു തെരുവിൽ, ദൃഢശരീരമുള്ള ഒരു അപരിചിതൻ എന്നെയും എന്‍റെ ഭാര്യയെയും സമീപിച്ചപ്പോൾ, ഞങ്ങൾ ഭയപരവശരായി പിൻവലിഞ്ഞു.   ഞങ്ങളുടെ അവധിക്കാലം മോശമായിരുന്നു; ഞങ്ങൾ പലപ്പോഴും ആക്രോശിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും അപഹരിക്കപ്പെടുകയും ചെയ്തു. ഞങ്ങൾ വീണ്ടും തരം താഴ്ത്തപ്പെടുകയാണോ? എന്നാൽ ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട്, തന്‍റെ നഗരത്തിന്‍റെ ഏറ്റവും മികച്ച വീക്ഷണം എവിടെ ലഭ്യമാകുമെന്ന് ഞങ്ങളെ കാണിക്കുവാൻ ആ മനുഷ്യൻ ആഗ്രഹിച്ചു. തദനന്തരം, അവൻ ഞങ്ങൾക്ക് ഒരു ചോക്ലേറ്റ് ബാർ നൽകി, പുഞ്ചിരിച്ചു, പിരിഞ്ഞു പോയി. ആ ചെറിയ പ്രകടനം ഞങ്ങളുടെ ദിവസത്തെ പുനർജ്ജീവിപ്പിച്ചു – മുഴുവൻ പര്യടനത്തെയും രക്ഷിച്ചു. ഇത് ഞങ്ങളിൽ ആ മനുഷ്യനോടും ഞങ്ങളെ ഉത്സാഹപ്പെടുത്തിയ ദൈവത്തോടുമുള്ള കൃതജ്ഞത ഉളവാക്കി.

രണ്ടു അപരിചിതരുടെ അടുക്കലേയ്ക്ക്, എത്തുവാൻ ആ മനുഷ്യനെ പ്രചോദിപ്പിച്ചതെന്താണ്? താൻ ചോക്ലേറ്റ് നൽകി ആരെയെങ്കിലും സന്തോഷിപ്പിക്കേണ്ടതിന്, അന്വേഷിച്ച്, അതുമായി താൻ ദിവസം മുഴുവൻ സഞ്ചരിച്ചിരുന്നോ?

ഏറ്റവും ചെറിയ പ്രവൃത്തിയിലൂടെ ഏറ്റവും വലിയ പുഞ്ചിരി സമ്മാനിക്കുവാൻ കഴിയുന്നത് എത്ര അതിശയകരമാണ് – ഒരുപക്ഷേ, ആരെങ്കിലും ദൈവത്തോട് നേരിട്ട്. സത്പ്രവൃത്തികൾ ചെയ്യുന്നതിന്‍റെ പ്രാധാന്യം ബൈബിൾ ഊന്നിപ്പറയുന്നു (യാക്കോബ് 2:17, 24). ഇത് ഒരു ആഹ്വാനം പോലെ തോന്നുന്നുവെങ്കിൽ, ഈ വിധ പ്രവൃത്തികൾ ചെയ്യുവാൻ ദൈവം നമ്മെ പ്രാപ്തരാക്കുക മാത്രമല്ല, ” നാം അവയെ അനുഷ്ഠിക്കേണ്ടതിന്, നമുക്കുവേണ്ടി അവയെ മുൻകരുതിയിരിക്കുന്നു.” (എഫേസ്യർ 2:10).

ഒരു പക്ഷേ, വാക്കിനാൽ ഇന്നു പ്രോത്സാഹനം ആവശ്യമുള്ള ഒരാളെ, നാം ‘അങ്ങോട്ടു ഇടിച്ചുകയറേണ്ടതിന്’ ദൈവം നമുക്കായി സജ്ജമാക്കിയിട്ടുണ്ട് അഥവാ,  ഒരു സഹായഹസ്തം നീട്ടേണ്ടതിന് നമുക്ക് അവസരം നൽകിയിരിക്കുന്നു. അനുസരണയോടെ പ്രതികരിക്കുക എന്നത് മാത്രമാണ് നാം ചെയ്യേണ്ടത്.