1960-കളുടെ ആരംഭത്തിൽ, ഭീമവും ശോചനീയവുമായ കണ്ണുകളുള്ള ഒരു വ്യക്തിയെയോ മൃഗത്തെയോ ദൃശ്യമാക്കുന്ന അസാധാരണമായ ഛായാചിത്രങ്ങൾ ജനപ്രീതിയാർജ്ജിച്ചു. ചിലർ ഇതിനെ “ഗുണശൂന്യം” എന്നു വിളിച്ചപ്പോൾ, മറ്റുള്ളവർ ഇത് ആസ്വദിച്ചു. കലാകാരിയുടെ ഭർത്താവ് തന്‍റെ ഭാര്യയുടെ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ, ഈ ദമ്പതികൾ അഭിവൃദ്ധി പ്രാപിച്ചു. എന്നാൽ കലാകാരിയുടെ ഒപ്പ് – മാർഗരറ്റ് കീൻ- അവളുടെ കലാസൃഷ്ടിയിൽ പ്രത്യക്ഷമായിരുന്നില്ല. പകരം, മാർഗരറ്റിന്‍റെ ഭർത്താവ്, തന്‍റെ ഭാര്യയുടെ കലാസൃഷ്ടിയെ സ്വന്തം സൃഷ്ടിയെന്നതുപോലെ അവതരിപ്പിച്ചു. എന്നാൽ, ഇരുപതുവർഷങ്ങൾ മാത്രമുണ്ടായിരുന്ന തങ്ങളുടെ വിവാഹജീവിതം അവസാനിക്കുന്നതു വരെ, മാർഗരറ്റ് ഈ വഞ്ചനയെക്കുറിച്ച്, ഭയാനകമാം വിധം മൌനിയായിരുന്നു. യഥാർത്ഥ കലാകാരന്‍റെ സ്വത്വം സ്ഥാപിച്ചെടുക്കുന്നതിനായി അവർ തമ്മിൽ ഒരു കോടതിമുറിയിൽ “ചായം പൂശേണ്ട” അവസ്ഥയുണ്ടായി.

ആ പുരുഷന്‍റെ വഞ്ചന തെറ്റാണെന്നത് വ്യക്തമായിരുന്നു, എന്നാൽ യേശുവിന്‍റെ അനുഗാമികൾ ആയിരുന്നിട്ടുപോലും, നമ്മുടെ കഴിവുകളെക്കുറിച്ചും, നാം പ്രകടമാക്കുന്ന നേതൃത്വ പാടവത്തെക്കുറിച്ചും, അല്ലെങ്കിൽ മറ്റുള്ളവരോടുള്ള നമ്മുടെ കാരുണ്യപ്രവൃത്തികളെക്കുറിച്ചും അംഗീകാരം നേടിയെടുക്കുന്നത് വളരെ സരളമായാണ്. എന്നാൽ, ദൈവീക കൃപയാൽ മാത്രമേ, ആ ഗുണങ്ങൾ സാധ്യമാകൂ. യിരെമ്യാവ് 9 ൽ, താഴ്മയില്ലായ്മയെയും ജനങ്ങളുടെ അനുതാപമില്ലാത്ത ഹൃദയങ്ങളെയും കുറിച്ച് പ്രവാചകൻ വിലപിക്കുന്നതു കാണാം. നാം നമ്മുടെ ജ്ഞാനത്തിലോ, ബലത്തിലോ, ധനത്തിലോ പ്രശംസിക്കരുതെന്നും, എന്നാൽ, യഹോവ തന്നെ കർത്താവ്, അവൻ ഭൂമിയിൽ ദയയും, ന്യായവും നീതിയും പ്രവർത്തിക്കുന്നുവെന്ന് നാം ഗ്രഹിച്ചറിയണം എന്നും ദൈവം അരുളിച്ചെയ്യുന്നതായി പ്രവാചകൻ രേഖപ്പെടുത്തുന്നു (വാക്യം 24).

യഥാർത്ഥ കലാകാരന്‍റെ വ്യക്തിത്വം തിരിച്ചറിയുമ്പോൾ നമ്മുടെ ഹൃദയം കൃതജ്ഞതയാൽ നിറയുന്നു. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും. … പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു.” (യാക്കോബ് 1:17). എല്ലാ അംഗീകാരവും, സകല നല്ല ദാനങ്ങളുടേയും ദാതാവിന്നുള്ളതാണ്.