എന്‍റെ ആദ്യ ജോടി കണ്ണടകൾ സുദൃഢമായ ലോകത്തിലേക്ക് എന്‍റെ കണ്ണുകൾ തുറന്നു. ഞാൻ ഹൃസ്വദൃഷ്ടിയുള്ളവനാണ്, അതായത് അടുത്തുള്ള വസ്തുക്കൾ വളരെ വ്യക്തവും നിർവചനീയവുമാണ്. എന്‍റെ കണ്ണട ഇല്ലാതെ, ഒരു മുറിയിലുള്ള വസ്തുക്കളോ അല്ലെങ്കിൽ ദൂരത്തുള്ളവയോ അവ്യക്തമായി കാണുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ, എന്‍റെ ആദ്യ ജോഡി കണ്ണടയിലൂടെ, ബ്ലാക്ക്ബോർഡുകളിലെ വ്യക്തമായ വാക്കുകളും, വൃക്ഷങ്ങളിലെ ചെറു ഇലകളും, ഒരുപക്ഷേ അവയിൽ സുപ്രധാനമായത്, മുഖങ്ങളിലെ വലിയ പുഞ്ചിരികളും, കണ്ടത് എന്നിൽ ഞെട്ടൽ ഉളവാക്കി.

സുഹൃത്തുക്കളെ അഭിവാദ്യം ചെയ്യവേ, അവർ പുഞ്ചിരിച്ചപ്പോൾ, കാണപ്പെടാൻ കഴിയുന്നത്, കാണുവാൻ സാധിക്കുന്നതു പോലെ തന്നേ ഒരു വലിയ അനുഗ്രഹമാണെന്ന് എനിക്ക് മനസ്സിലായി.

തന്‍റെ യജമാനത്തിയായ സാറായുടെ ദയയില്ലായ്മയിൽ നിന്ന് ഓടിപ്പോകുമ്പോൾ അടിമയായ ഹാഗാറിന് തിരിച്ചറിവുണ്ടായി. ഹാഗർ അവളുടെ സംസ്കാരത്തിൽ “ആരുമല്ലാതെയായി”, ഗർഭിണിയും ഏകയുമായി മാത്രമല്ല, സഹായമോ പ്രത്യാശയോ കൂടാതെ ഒരു മരുഭൂമിയിലേയ്ക്ക് ഓടിക്കളയുകയും ചെയ്യുന്നു. എന്നിരുന്നാലും ദൈവത്താൽ അവൾ കാണപ്പെട്ടപ്പോൾ അവൾ ശക്തീകരിക്കപ്പെട്ടു. ദൈവം അവൾക്ക് ഇനി അവ്യക്തമായ ചിന്താശകലമല്ല, പ്രത്യുത വാസ്തവബോധ്യമാണ്; ആയതിനാൽ അവൾ ദൈവത്തിന് ഒരു പേരിട്ടു. ഏൽ റോയ്, അഥവാ “എന്നെ കാണുന്നവനായ ദൈവം നീയാണ്”. അവൾ പറഞ്ഞു: “എന്നെ കാണുന്നവനെ ഞാൻ കണ്ടു” (ഉത്പത്തി 16:13).

കാണുന്നവനായ നമ്മുടെ ദൈവം നമ്മെ ഓരോരുത്തരേയും കാണുന്നു. മറ്റാരാലും കാണപ്പെടുന്നില്ല, ഏകനാണ്, ഞാൻ ആരുമല്ല എന്ന ചിന്തയുണ്ടാകാറുണ്ടോ? ദൈവം നിങ്ങളെയും നിങ്ങളുടെ ഭാവിയെയും കാണുന്നു. അതുപോലെ, നമുക്ക് അവനിൽ, നമ്മുടെ നിത്യമായ പ്രത്യാശയും, പ്രോത്സാഹനവും, രക്ഷയും, സന്തോഷവും- ഇപ്പോഴും ഭാവിയിലും- കാണുവാൻ സാധിക്കുമാറാകട്ടെ!. ഏക സത്യവും ജീവനുള്ളവനുമായ ദൈവത്തെ കാണുവാൻ ലഭിച്ച, അതിശയകരമായ കാഴ്ചയുടെ ദാനത്തിനായി, ഇന്ന് അവനെ സ്തുതിക്കുക.