ഞങ്ങളുടെ ഭവനത്തിനടുത്തുള്ള ഫിറ്റ്നെസ് സെന്‍റെർ സന്ദർശിക്കുന്ന ഓരോ തവണയും ഞാൻ ഉന്മേഷവാനായിത്തീർന്നു. ആ തിരക്കുള്ള സ്ഥലത്ത്, തങ്ങളുടെ ശാരീരികാരോഗ്യവും ശക്തിയും മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന ആളുകളാൽ ഞാൻ ചുറ്റപ്പെട്ടിരിക്കുന്നു. പരസ്പരം വിധിക്കരുതെന്ന് അവിടെ പതിച്ചിരിക്കുന്ന സൂചകങ്ങൾ ഓർമ്മിപ്പിക്കുന്നു എങ്കിലും, മറ്റുള്ളവരുടെ ഗുണകരമായ ആരോഗ്യ പരിപാലന പ്രയത്നങ്ങൾക്കു സഹായം പ്രകടമാക്കുന്ന വാക്കുകളും പ്രവർത്തനങ്ങളും എല്ലായ്പ്പോഴും സ്വാഗതാർഹമായിരുന്നു.

ജീവിതത്തിന്‍റെ ആത്മീയ മണ്ഡലങ്ങളിൽ കാര്യങ്ങൾ എങ്ങനെ കാണപ്പെടണം എന്നതിന്‍റെ എത്ര മഹത്തായ ചിത്രമാണത്! ആത്മീകമായി ഒരു നല്ല ആകാരം ഉണ്ടാക്കിയെടുക്കുവാൻ ഉദ്യമിക്കുന്ന അഥവാ ആത്മീകമായി വളരുവാൻ ആഗ്രഹിക്കുന്ന നമ്മിൽ ചിലർക്ക് ചിലസമയങ്ങളിൽ – യേശുവിനോടൊപ്പം ഉള്ള നമ്മുടെ നടപ്പിൽ പക്വത കൈവരിക്കുന്നതിനാൽ – മറ്റൊരാളെപ്പോലെ, നാം ആത്മീകമായി അനുയോജ്യരല്ലാത്തതുകൊണ്ട് ഇതുമായി ബന്ധമുള്ളവരല്ല എന്ന തോന്നൽ ഉണ്ടാകുന്നു.

“നിങ്ങൾ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മീക വർദ്ധന വരുത്തിയും പോരുവിൻ” (1 തെസ്സ. 5:11) എന്ന ഈ ഹ്രസ്വവും വ്യക്തവുമായ നിർദ്ദേശം പൗലോസ് നമുക്കു നല്കി.  റോമിലെ വിശ്വാസികൾക്ക് അവൻ ഇപ്രകാരം എഴുതി: “നമ്മിൽ​ ഓരോരുത്തൻ കൂട്ടൂകാരനെ നന്മയ്ക്കായിട്ടു ആത്മീക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം” (റോമർ 15:2). നമ്മുടെ പിതാവ് നമ്മോടു വളരെ സ്നേഹമുള്ള കൃപാലുവായതിനാൽ, പ്രോത്സാഹന വാക്കുകളാലും പ്രവൃത്തികളാലും, നമുക്ക് മറ്റുള്ളവരോട് ദൈവീക കാരുണ്യത്തെ പ്രദർശിപ്പിക്കാം.

നാം “അന്യോന്യം അംഗീകരിക്കു”ന്നതുപോലെ (വാക്യം 7) നമുക്ക് നമ്മുടെ ആത്മീയ വളർച്ചയെ ദൈവത്തിൽ -പരിശുദ്ധാത്മ പ്രവൃത്തിയിൽ- ഭരമേൽപ്പിക്കാം. ദിവസേന നാം അവനെ അനുഗമിക്കുവാൻ ശ്രമിക്കുമ്പോൾ, ക്രിസ്തുവിലുള്ള നമ്മുടെ സഹോദരൻമാരും സഹോദരിമാരും തങ്ങളുടെ വിശ്വാസത്തിൽ വളരുവാൻ ആഗ്രഹിക്കുന്നതിനാൽ, ഒരു പ്രോത്സാഹന അന്തരീക്ഷം സംജാതമാക്കുവാൻ നമുക്കു ശ്രമിക്കാം.