പട്ടണത്തിലെ എന്‍റെ വീടിനടുത്തുള്ള കോഫീഹൌസിന് ഫിക എന്നാണ് പേരിട്ടിരിക്കുന്നത്. ഈ സ്വീഡിഷ് പദത്തിന്‍റെ അർത്ഥം, കുടുംബം, സഹപ്രവർത്തകർ അല്ലെങ്കിൽ സുഹൃത്തുക്കൾ എന്നിവരുമൊത്ത് എല്ലായ്പ്പോഴും കാപ്പിയും പേസ്ട്രിയും കൊണ്ട് ഒരു ഇടവേള എടുക്കുക. ഞാൻ സ്വീഡിഷ് അല്ല, എങ്കിലും ഫിക്കയുടെ ആത്മാവ്, യേശുവിനെക്കുറിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം വിവരിക്കുന്നു – ഭക്ഷണം കഴിക്കുവാനും മറ്റുള്ളവരുമായി വിശ്രമിക്കുവാനും ഇടവേള എടുക്കുന്ന യേശുവിന്‍റെ പ്രകൃതം.

പണ്ഡിതൻമാർ പറയുന്നതനുസരിച്ച്, യേശുവിന്‍റെ ഭക്ഷണങ്ങൾ, ആകസ്മികങ്ങൾ ആയിരുന്നില്ല.  ദൈവശാസ്ത്രജ്ഞനായ മാർക് ഗ്ലെൻവിൾ അവയെ, “ഇസ്രായേല്യ ഉത്സവങ്ങളുടെയും” ‘പഴയനിയമത്തിലെ’ ആഘോഷങ്ങളുടെയും സന്തോഷകരമായ’ ‘രണ്ടാം ഭാഗം’ എന്നു വിളിക്കുന്നു. ദൈവം എങ്ങനെ യിസ്രായേൽ ആയിരിക്കണം എന്നു വിഭാവന ചെയ്തുവോ, അങ്ങനെയായിരുന്നു യേശു ഭക്ഷണമേശയിൽ: “സർവ്വലോകത്തിനും വേണ്ടിയുള്ള സന്തോഷത്തിന്‍റെ ഒരു കേന്ദ്രവും, ആഘോഷവും, നീതിയും”. 

5,000 പേരെ പോഷിപ്പിക്കുന്നതു മുതൽ, അന്ത്യ അത്താഴം വരെയും, പിന്നീട് തന്‍റെ പുനരുത്ഥാനത്തിനു ശേഷം രണ്ടു ശിഷ്യൻമാരുമായി അത്താഴം കഴിക്കുന്നതു വരേയും (ലൂക്കോസ് 24:30) – നമ്മുടെ നിരന്തരമായ പരിശ്രമം നിർത്തുവാനും അവനിൽ വസിക്കുവാനും, യേശുവിന്‍റെ മേശശുശ്രൂഷ നമ്മെ ക്ഷണിക്കുന്നു. യേശുവിനോടൊപ്പം ഭക്ഷിക്കുന്നതുവരെ രണ്ടു വിശ്വാസികളും അവനെ ഉയിർത്തെഴുന്നേറ്റ കർത്താവായി അംഗീകരിച്ചില്ല. “അവൻ അപ്പം എടുത്ത്, സ്തോത്രം ചെയ്തു, നുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണു തുറന്നു” (വാക്യം 30-31) ജീവിക്കുന്ന ക്രിസ്തുവിനെ തിരിച്ചറിഞ്ഞു.

ഫികായിൽ, അടുത്തിടെ ഒരു സുഹൃത്തിനോട് ചേർന്ന് ചൂടു ചോക്ലേറ്റും റോളുകളും ആസ്വദിച്ച് ഞങ്ങൾ യേശുവിനെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. അവൻ തന്നെയാണ് ജീവന്‍റെ അപ്പം. നമുക്ക് അവന്‍റെ മേശയിൽ തങ്ങാം, അവനെ കൂടുതൽ കണ്ടെത്താം.