ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച ലേഖനം വളരെ ഹ്രസ്വമായിരുന്നു, എന്നാൽ ഹൃദ്യവുമായിരുന്നു. ശക്തമായ കുടുംബ ബന്ധം കെട്ടിപ്പടുക്കുവാൻ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം, ഒരു കൂട്ടം തടവുകാർക്ക് അവരുടെ കുടുംബങ്ങളുമായി ഒരു തുറന്ന സന്ദർശനം നടത്തുന്നതിനുള്ള വളരെ ദുർലഭമായ ഒരു അവസരം നൽകപ്പെട്ടു. അവരിൽ ചിലർ വർഷങ്ങളായി തങ്ങളുടെ കുട്ടികളെ കണ്ടിരുന്നില്ല. ഒരു കണ്ണാടിയിലൂടെ സംസാരിക്കുന്നതിന് പകരം, അവർക്ക് പ്രിയപ്പെട്ടവരെ സ്പർശിക്കുന്നതിനും പിടിക്കുന്നതിനും ഇപ്പോൾ കഴിഞ്ഞിരുന്നു. കുടുംബങ്ങൾ കൂടുതൽ അടുക്കുകയും മുറിവുകൾ ഉണങ്ങുകയും ചെയ്തതോടെ കണ്ണീർ കൂടുതൽ ഒഴുകുവാൻ തുടങ്ങി.
മിക്ക വായനക്കാർക്കും ഇത് ഒരു കഥ മാത്രമായിരുന്നു. എന്നാൽ ഈ കുടുംബങ്ങൾക്ക്, പരസ്പരസ്പർശനം ഒരു ജീവിതപരിവർത്തനമായിരുന്നു. ചിലരിൽ പാപമോചനവും അനുരഞ്ജനപ്രക്രിയയും ആരംഭിച്ചു.
നമ്മുടെ പാപത്തിനുള്ള ദൈവീക ക്ഷമയും, അനുരഞ്ജനത്തിന്റെ വാഗ്ദാനവും, ദൈവ പുത്രൻ മുഖാന്തരം സാധ്യമാക്കിയത് ക്രിസ്തീയ വിശ്വാസത്തിന്റെ കേവലം ഒരു വസ്തുതയേക്കാൾ കൂടുതൽ ഉയരത്തിലാണ്. അനുരഞ്ജനത്തെക്കുറിച്ചുള്ള ലേഖനം നമ്മെ ഓർമ്മിപ്പിക്കുന്നത്, യേശുവിന്റെ യാഗത്തിന്റെ വർത്തമാനം ലോകത്തിനു മാത്രമല്ല, എനിക്കും നിങ്ങൾക്കും കൂടിയുള്ള ഒരു വലിയ വാർത്ത കൂടിയാണ് .
ചില സമയങ്ങളിൽ നാം ചെയ്ത ചില കാര്യങ്ങളുടെ കുറ്റ ബോധം നമ്മെ ഭരിക്കുമ്പോൾ, നമുക്കു ചേർത്തു പിടിക്കുവാൻ സാധിക്കുന്ന ഒരു വാർത്ത തന്നെയാണിത്. അപ്പോൾ മാത്രമാണ് ദൈവത്തിന്റെ അനന്തമായ കരുണ നമുക്ക് ഓരു വ്യക്തിഗത വാർത്തയായിത്തീരുന്നത്. യേശു നമുക്കുവേണ്ടി മരിക്കുന്നതിനാൽ, നമുക്ക് കഴുകപ്പെട്ടവരായി പിതാവിന്റെ അടുക്കൽ എത്തുവാൻ കഴിയും, “ഹിമത്തെക്കാൾ വെൺമ” (സങ്കീ 51:7). അത്തരം സന്ദർഭങ്ങളിൽ, നാം അവന്റെ കരുണയ്ക്ക് അർഹരല്ലെന്ന് നാം ഗ്രഹിക്കുമ്പോൾ, നമുക്ക് ആശ്രയിക്കാവുന്ന ഏക കാര്യത്തിൽ മാത്രമേ നമുക്ക് പിടിച്ചു നിൽക്കാൻ കഴിയുകയുള്ളൂ: ദൈവത്തിന്റെ അപരാജിത സ്നേഹവും മനസ്സലിവും (വാ 1).
ക്ഷമിക്കുന്നത് ബൃഹത്തായൊരു വെറും വാർത്തയല്ല. ഇത് വിസ്മയജനകമായ വ്യക്തിഗത വാർത്തയാണ്!