അയോവാ സർവ്വകലാശാലയിലെ ബാസ്കറ്റ് ബോൾ താരമായ ജോർദാൻ ബൊഹാണൻ, ഇരുപത്തഞ്ചു വർഷം പഴക്കമുള്ള ഒരു സ്കൂൾ റെക്കോർഡ് മറികടക്കുമായിരുന്ന ഫ്രീ ത്രോ, ടീം ചരിത്രം ഉണ്ടാക്കുന്നതിനിടയിൽ, മനപൂർവ്വം ഉപേക്ഷിച്ചു കളഞ്ഞു. എന്തുകൊണ്ട്? അയോവയിലെ ക്രിസ് സ്ട്രീറ്റ്, 1993 ൽ ഒരേ നിരയിൽ 34 ഫ്രീ ത്രോകൾ ചെയ്ത് കഴിഞ്ഞ്, ചില ദിവസങ്ങൾക്കകം ഒരു കാറപകടത്തിൽ അദ്ദേഹത്തിന്, തന്റെ ജീവൻ നഷ്ടമായി. സ്ട്രീറ്റിന്റെ റെക്കോർഡ് തകർക്കാതെ അദ്ദേഹത്തിന്റെ ഓർമ്മയെ ആദരിക്കുവാൻ, ബൊഹാണൻ തീരുമാനിച്ചു .
സ്വന്തം പുരോഗതിയെക്കാൾ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ബൊഹാണൻ അധിക താൽപര്യം കാണിച്ചിരുന്നു. യൌവന യോദ്ധാവായ ദാവീദിന്റെ ജീവിതത്തിലും സമാനമായ മൂല്യങ്ങൾ കണ്ടെത്തുവാനാകും. തന്റെ നാമമാത്രമായ പട്ടാളവുമായ് ഗുഹയിൽ ഒളിച്ചിരുന്ന കാലയളവിൽ, ദാവീദ് തന്റെ ജന്മദേശമായ ബെത്ലെഹേമിലെ കിണറ്റിൽനിന്നു, കുടിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഭീകരന്മാരായ ഫെലിസ്ത്യർ, ആ പ്രദേശം പിടിച്ചടക്കിയിരുന്നു (2 ശമൂവേൽ 23:14-15).
ഗംഭീരമായ ഒരു ധീരതപ്രകടനത്തിൽ, ദാവീദിന്റെ പടയാളികളിൽ മൂന്നു പേർ “ഫെലിസ്ത്യ പടക്കൂട്ടത്തെ ഭേദിച്ച്” വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടു വന്നു. എന്നാൽ ദാവീദിന് അതു സ്വയം കുടിക്കുവാൻ സാധിച്ചില്ല. പകരം, അവൻ അത് “ദൈവമുമ്പാകെ ഒഴിച്ചു കളഞ്ഞു,” ഇത് തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ പ്രാണൻ അല്ലയോ? (വാക്യം 16-17).
തങ്ങൾക്ക് പിടിച്ചെടുക്കുവാൻ കഴിയുന്ന എന്തിനും പ്രതിഫലം നൽകുന്ന ഒരു ലോകത്ത്, സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും പ്രവൃത്തികൾ എത്ര ശക്തമായിരിക്കും! അത്തരം പ്രവൃത്തികൾ വെറുമൊരു പ്രതീകത്തേക്കാൾ വളരെ ഉന്നതമാണ്.
പിതാവേ, ഇന്ന് എന്റെ ഹൃദയത്തെ നയിക്കേണമേ. എന്റെ മുൻഗണനകളെ പുനഃക്രമീകരിക്കേണമേ, മറ്റുള്ളവരുടെ ആവശ്യങ്ങളും, എന്റെ സ്വന്തം ആവശ്യങ്ങളും വിലമതിക്കുന്ന വിധത്തിൽ എന്റെ മുൻഗണനയെ പുനഃക്രമീകരിക്കേണമേ.