മിക്ക ജർമ്മൻ സഭാനേതാക്കളും ഹിറ്റ്ലർക്ക് വഴങ്ങിയപ്പോൾ, നാസി തിൻമയെ എതിർക്കുവാൻ ധൈര്യം കാട്ടിയവരിൽ ഒരാളായിരുന്നു, ദൈവശാസ്ത്രജ്ഞനും പാസ്റ്ററുമായ മാർട്ടിൻ നിയെമൊല്ലർ. ഞാൻ വായിച്ച കഥകളിൽ ഒന്ന് ഇപ്രകാരം ആയിരുന്നു. 1970 കളിൽ പഴയ ജർമൻകാരിലെ ഒരു കൂട്ടം ആളുകൾ ഒരു വലിയ ഹോട്ടലിനു പുറത്ത് നിൽക്കുകയായിരുന്നു. അപ്പോൾ പുറത്തു കാണപ്പെട്ട ഒരു ചെറുപ്പക്കാരൻ ഒരു കൂട്ടത്തിന്റെ ചുമടുമായി, തിരക്ക് കൂട്ടുന്നതു കണ്ടു. ആ കൂട്ടം ഏതാണെന്നു ചോദിച്ചതിന്നു, “ജർമ്മനിയിലെ പാസ്റ്റർമാർ”, എന്ന് ആരോ ഉത്തരം നൽകി. “ആ ചെറുപ്പക്കാരനോ?” “അത് മാർട്ടിൻ നിയെമൊല്ലർ – അദ്ദേഹത്തിന് എൺപത് വയസ്സായി. ഭയരഹിതനായത് കൊണ്ട് അദ്ദേഹം ഇപ്പോഴും ചെറുപ്പക്കാരനായിരിക്കുന്നു”
നിയെമൊല്ലർ ഭയത്തെ പ്രതിരോധിച്ചത് തനിക്ക് ചില അമാനുഷീക ജീൻ ഉണ്ടായിരുന്നതു കൊണ്ടല്ല, പ്രത്യുത ദൈവകൃപ നിമിത്തമാണ്. വാസ്തവത്തിൽ, അദ്ദേഹവും ഒരു കാലത്ത് യഹൂദവൈരിയായിരുന്നു. എന്നാൽ അദ്ദേഹം മാനസാന്തരപ്പെട്ടു, ദൈവം അദ്ദേഹത്തെ യഥാസ്ഥാനപ്പെടുത്തുകയും, സത്യം പറയുന്നതിനും ജീവിച്ചു കാണിക്കുന്നതിനും സഹായിക്കുകയും ചെയ്തു.
ഭയത്തെ ചെറുക്കുവാനും, സത്യത്തിൽ ദൈവത്തെ അനുകരിക്കുവാനും മോശ ഇസ്രായേല്യരെ പ്രോത്സാഹിപ്പിച്ചു. മോശെ ഉടനെ അവരിൽ നിന്ന് മാറ്റപ്പെടുമെന്ന് അറിഞ്ഞു ഭയഭീതിതരായ അവരുടെ നേതാവ്, അവർക്ക് നൽകിയത് അചഞ്ചലമായ ഒരു വാക്കാണ്. “ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു” (ആവർത്തനപുസ്തകം 31:6). അനിശ്ചിതത്വമുള്ള ഭാവിയുടെ മുന്നിൽ വിറയ്ക്കേണ്ടതില്ലാത്തതിന്റെ, കാരണം ദൈവം അവരോടു കൂടെ ഉണ്ട് എന്നുള്ളതു തന്നെയാണ്.
അന്ധകാരം നിങ്ങൾക്കെതിരെ എന്തെല്ലാം തുന്നിയെടുത്താലും, എന്തെല്ലാം ഭീതികൾ നിങ്ങളിൽ വർഷിച്ചെന്നാലും – ദൈവം നിങ്ങളോടൊപ്പമുണ്ട്. ദൈവം “നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന തിരിച്ചറിവോടുകൂടെ നിങ്ങളുടെ ഭയത്തെ അഭിമുഖീകരിക്കുവാൻ ദൈവകരുണയാൽ സാദ്ധ്യമാകട്ടെ (വാക്യം 6, 8).
ഭയരഹിതമായി ജീവിക്കുകയെന്നാൽ, നമുക്ക് ഭയം ഇല്ലാ എന്നർത്ഥമില്ല, പ്രത്യുത നാം അതിനെ അനുസരിക്കുന്നില്ലായെന്ന് മാത്രം.