അവൾക്ക് എന്‍റെ ഫോൺ കോൾ എടുക്കാൻ കഴിയാതിരുന്നപ്പോഴൊക്കെ, എന്‍റെ സുഹൃത്തിന്‍റെ ശബ്ദസന്ദേശ റെക്കോർഡിംഗ്, അവൾക്ക് ഒരു സന്ദേശം അയക്കാൻ എന്നെ ക്ഷണിച്ചു. ആ റെക്കോർഡിംഗ് സസന്തോഷം അവസാനിപ്പിച്ചത്, “ഇത് ഒരു മഹത്തായ ദിവസം ആയിരിക്കട്ടെ“ എന്നു പറഞ്ഞാണ്. ഞാൻ അവളുടെ വാക്കുകളെ വീണ്ടും ചിന്തിച്ചപ്പോൾ, എനിക്ക് വന്ന ബോധ്യം ഇതായിരുന്നു, ഓരോ ദിവസവും മഹത്താക്കുകയെന്നത് നമ്മുടെ അധികാരത്തിൽ അല്ല – ചില സാഹചര്യങ്ങൾ വാസ്തവമായും വിനാശകരമാണ്. എന്നാൽ കുറച്ചുകൂടി സൂക്ഷിച്ചുനോക്കിയാൽ, കാര്യങ്ങൾ നല്ലതായോ മോശമായോ സംഭവിച്ചാലും, എന്‍റെ ദിവസത്തിൽ ചിലത്  ആശ്വാസകരവും മനോഹരവും ആയി വെളിപ്പെട്ടുവരുന്നു. 

ഹബക്കുക്ക് എളുപ്പമുള്ള സാഹചര്യങ്ങളല്ല അനുഭവിച്ചത്. ഒരു പ്രവാചകൻ എന്ന നിലയ്ക്ക്, ദൈവം തന്നെ കാണിച്ചത്, ദൈവജനത്തിന്‍റെ ആശ്രയമായിരുന്ന വിളവുകളോ കന്നുകാലികളോ, വരുന്ന ദിവസങ്ങളിൽ ഫലദായകമായിരിക്കുകയില്ല (3:17). വരുവാനിരിക്കുന്ന കഷ്ടതകൾ സഹിച്ചുനിൽക്കുവാൻ ശുഭാപ്തി വിശ്വാസത്തേക്കാൾ കൂടുതൽ കാര്യങ്ങൾ ആവശ്യമായ് വരും. ഒരു ജനവിഭാഗം എന്ന നിലയിൽ ഇസ്രായേൽ വളരെ തീവ്രമായ ദാരിദ്ര്യത്തിൽ ആയിത്തീരും. ഹബക്കുക്കിന് ഹൃദയമിടിപ്പ് വർദ്ധിക്കുക, അധരം വിറയ്ക്കുക, പാദങ്ങൾ ഇടറുക തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായി (വാക്യം 16).

ഇതിനെല്ലാം പകരമായ്, ഹബക്കുക് പറയുന്നത്, “യഹോവയിൽ സന്തോഷിക്കുകയും” “ആനന്ദിക്കുകയും” ചെയ്യുക എന്നാണ് (വാക്യം 18). ദുഷ്കരമായ ഇടങ്ങളിൽ നടക്കുവാൻ ശക്തി പകരുന്നവനായ ദൈവത്തിലെ തന്‍റെ പ്രത്യാശ, അവൻ പ്രഖ്യാപിച്ചു (വാക്യം 19).

ചിലപ്പോഴൊക്കെ നാം ആഴത്തിലുള്ള വേദനയുടെയും ക്ലേശങ്ങളുടെയും കാലഘട്ടത്തിലൂടെ കടന്നു പോകുന്നു. നമുക്ക് നഷ്ടമായതോ, അല്ലെങ്കിൽ ആവശ്യമായിരുന്നതും എന്നാൽ ലഭിക്കാത്തതുമായ കാര്യമായിരുന്നാലും, സ്നേഹവാനായ ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ, നാം ഹബക്കൂക്കിനെപ്പോലെ ആഹ്ലാദിക്കുക. നമുക്കിനി മറ്റൊന്നും ഇല്ലായെന്നു തോന്നിയിരുന്നാലും, അവൻ ഒരിക്കലും നമ്മെ പരാജയപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ഇല്ല (എബ്രായർ 13:5). “ദുഃഖിക്കുന്നവർക്കുവേണ്ടി കരുതുന്നവനാണ്,” നമ്മുടെ ആനന്ദത്തിന്‍റെ കാരണം (യെശയ്യാവ് 61:3).