തന്റെ ശിക്ഷാവിധിയുടെ, ഏകദേശം മുപ്പത്തിയെട്ട് വർഷങ്ങൾക്കു ശേഷം, 2018 ജനുവരി 30 ന്, മാൽകോം അലക്സാണ്ടർ തടവിൽ നിന്ന് മോചിതനായി, ഒരു സ്വതന്ത്ര മനുഷ്യനെപ്പോലെ നടന്നു പോയി. ദാരുണവും ന്യായരഹിതവുമായ അസംഖ്യം കോടതി നടപടികളുടെ മദ്ധ്യേയും, തന്റെ നിരപരാധിത്വം ദൃഢതരമായ് കാത്തുസൂക്ഷിച്ച അലക്സാണ്ടറിന്റെ വിമോചനകാരണമായത്, DNA തെളിവായിരുന്നു. പ്രതിഭാഗത്തെ അയോഗ്യനായ അഭിലാഷകൻ (പിന്നീട് നിരോധിതനായി) കൃത്രിമമായ തെളിവുകൾ, അവ്യക്തമായ അന്വേഷണ തന്ത്രങ്ങൾ, എന്നിവയെല്ലാം കൂടി ചേർന്ന്, നിരപരാധിയായ ഒരു മനുഷ്യനെ നാലു ദശാബ്ദത്തോളം, കാരാഗ്രഹത്തിലടച്ചു. ഒടുവിൽ മോചിതനായപ്പോൾ അലക്സാണ്ടർ അത്യന്തം ദയാലുത്വം കാണിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു, “നിങ്ങൾക്ക് കോപിക്കുവാനാകില്ല”. “കോപിച്ചിരിക്കുവാൻ മതിയായ സമയം ഇല്ല.”
അലക്സാണ്ടറുടെ വാക്കുകൾ ആഴമായ കൃപയുടെ തെളിവാണ്. മുപ്പത്തിയെട്ട് വർഷത്തെ നമ്മുടെ ജീവിതത്തെ അനീതി അപഹരിച്ചുവെങ്കിൽ, നമ്മുടെ സൽപ്പേര് നശിപ്പിച്ചുവെങ്കിൽ, നാം രോഷാകുലരും അതിക്രുദ്ധരും ആയിത്തീരും. ദൈർഘ്യമേറിയതും ഹൃദയഭേദകവും ആയ വർഷങ്ങളോളം, തന്റെമേൽ അടിച്ചേൽപ്പിക്കപ്പെട്ട തെറ്റുകളുടെ നുകം വഹിച്ചുവെങ്കിലും, അലക്സാണ്ടർ തിൻമയാൽ മോശക്കാരൻ ആയില്ല. പ്രതികാരം ചെയ്യുന്നതിനായ് തന്റെ ഊർജ്ജം വിനിയോഗിക്കുന്നതിനു പകരം, പത്രോസ് ഉപദേശിച്ച അംഗവിന്യാസമാണ്, അദ്ദേഹം പ്രദർശിപ്പിച്ചത്:
“ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യരുത്” (1 പത്രോസ് 3:9).
തിരുവെഴുത്തുകൾ ഒരു പടി കൂടി മുന്നോട്ട് പോകുന്നു: പ്രതികാരം അന്വേഷിക്കുന്നതിനു പകരം, നാം അനുഗ്രഹിക്കണം എന്നാണ് അപ്പൊസ്തലനായ പത്രൊസ് പറയുന്നത് (വാക്യം 9). നമ്മോട് അന്യായമായി തെറ്റ് ചെയ്തവർക്ക് ക്ഷമയും പ്രത്യാശയുടെ ക്ഷേമവും നാം പ്രദാനം ചെയ്യുന്നു. അവരുടെ ദുഷ്പ്രവൃത്തികളെ നിർദ്ദോഷമാക്കുന്നതിന് പകരം ദൈവത്തിന്റെ പ്രകോപനകരമായ കരുണയോടെ അവരെ അഭിമുഖീകരിക്കുവാൻ കഴിയും. നമുക്ക് കൃപ ലഭിക്കുന്നതിനും അത് നമ്മോട് അതിക്രമം ചെയ്തവരിലേക്കും വിപുലമാക്കുന്നതിനുമായ്, യേശു ക്രൂശിൽ നമ്മുടെ പാപങ്ങളുടെ ഭാരം വഹിച്ചു.
എന്നെ വേദനിപ്പിക്കുന്നവരെ അതേ അളവിൽ വേദനിപ്പിക്കാതിരിക്കുവാൻ ആഗ്രഹിക്കുന്നത്, ദൈവമേ വളരെ പ്രയാസകരമാണ്. നിന്റെ കരുണയും കൃപയും ജീവിതചര്യയാക്കുവാൻ എന്നെ സഹായിക്കേണമേ.