തന്‍റെ സ്വദേശമായ ടെക്സസ്സിലെ മത്സരങ്ങൾ വിജയിച്ചിരുന്ന നൈപുണ്യമുള്ള ഒരു തുന്നൽക്കാരിയായിരുന്നു, എന്‍റെ മുത്തശ്ശി. എന്‍റെ ജീവിതകാലത്തുടനീളം, അവർ ഉത്തമ സന്ദർഭങ്ങൾ ആഘോഷിച്ചിരുന്നുത് കൈതുന്നൽ സമ്മാനം കൊണ്ടായിരുന്നു. എന്‍റെ ഹൈസ്കൂൾ ഗ്രാഡുവേഷന് ഒരു ബർഗണ്ടി മോഹിർ സ്വെറ്റർ. എന്‍റെ വിവാഹത്തിന് ഒരു നീലരത്നനിറമുള്ള മെത്ത.

“നിനക്കു വേണ്ടി മുന്ന ഉണ്ടാക്കിയത്”, എന്ന തൊങ്ങലോടു കൂടി അവരുടെ കൈയ്യൊപ്പ് പതിഞ്ഞ പാരമ്പര്യത്തിന്‍റെ കരകൌശലവസ്തുക്കൾ ഞാൻ ഒരു മൂലയിൽ മടക്കി വച്ചിരുന്നു. ചിത്രത്തയ്യലുള്ള ഓരോ വാക്കിലും എന്നോടുള്ള എന്‍റെ മുത്തശ്ശിയുടെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞിരുന്നു, അതിനോടൊപ്പം എന്‍റെ ഭാവിയെക്കുറിച്ചുള്ള അവരുടെ വിശ്വാസത്തിന്‍റെ ശക്തമായ പ്രസ്താവനയും ഞാൻ അറിഞ്ഞു.

തങ്ങളുടെ ഈ ലോകത്തിലെ ഉദ്ദേശത്തെക്കുറിച്ച് എഴുതുമ്പോൾ, പൗലൊസ് എഫേസ്യരോട് വർണ്ണിക്കുന്നത്, “നാം അവന്‍റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു,” എന്നാണ് (2:10). ഇവിടെ “കൈപ്പണി” എന്നത് ഒരു കലയുടെ സൃഷ്ടിയെ അല്ലെങ്കിൽ ഒരു പ്രധാനസൃഷ്ടിയെ സൂചിപ്പിക്കുന്നു. പൌലോസ് തുടർന്നു വിശദീകരിക്കുന്നത്, ദൈവത്തിന്‍റെ ഈ ലോകത്തിലെ മഹിമയ്ക്കായ്, അവന്‍റെ കൈപ്പണിയായി നമ്മെ സൃഷ്ടിക്കുന്നത്, നമ്മുടെ കൈപ്പണിയായ് നല്ല പ്രവൃത്തികൾ – അഥവാ യേശുവുമായ് പുനഃസ്ഥാപിക്കപ്പെടുന്ന നമ്മുടെ ബന്ധത്തിന്‍റെ പ്രതീകങ്ങൾ – സൃഷ്ടിക്കപ്പെടുന്നതിനാണ്. നമ്മുടെ നല്ല പ്രവൃത്തികൾകൊണ്ട് നമുക്ക് ഒരുനാളും രക്ഷിക്കപ്പെടുവാൻ സാദ്ധ്യമല്ല. എന്നാൽ ദൈവം തന്‍റെ ഉദ്ദേശ്യങ്ങൾക്കായി നമ്മെ കൈപ്പണി ചെയ്യുമ്പോൾ, തന്‍റെ മഹത്തായ സ്നേഹത്തിലേയ്ക്ക് മറ്റുള്ളവരെ  കൊണ്ടുവരേണ്ടതിന് അവൻ നമ്മെ ഉപയോഗിക്കും.

സൂചിയുമായ് കുനിഞ്ഞിരുന്നാണ്, എന്‍റെ മുന്ന കൈപ്പണിയായി വസ്തുക്കൾ ഉണ്ടാക്കിയത്, അവർക്ക് എന്നോടുള്ള സ്നേഹവും എന്നെക്കുറിച്ച് ഈ ഭൂമിയിലുള്ള ഉദ്ദേശം ഞാൻ കണ്ടെത്തണമെന്ന അവരുടെ അത്യുത്സാഹവും എന്നെ അറിയിക്കേണ്ടതിനാണ്. ദൈവത്തിന്‍റെ വിരലുകൾ നമ്മുടെ അനുദിനവിശദാംശങ്ങൾ രൂപപ്പെടുത്തുകയിൽ, നാം നമുക്കായിത്തന്നേ അവനെ അനുഭവവേദ്യമാക്കുന്നതിനും അവന്‍റെ കൈപ്പണിയെ മറ്റുള്ളവർക്കു ദൃശ്യമാക്കുന്നതിനും ദൈവസ്നേഹവും ഉദ്ദേശ്യങ്ങളും നമ്മുടെ ഹൃദയങ്ങളിൽ, ദൈവം തുന്നിച്ചേർക്കുന്നു.