വിന്നീ പൂഹ് പ്രശസ്തമായി പറഞ്ഞു, “നിങ്ങൾ ആരോടാണോ സംസാരിക്കുന്നത് അവർ നിങ്ങളെ ശ്രദ്ധിക്കുന്നില്ലെങ്കിൽ, ക്ഷമയോടെ കാത്തിരിക്കുക. ഒരു പക്ഷേ അത്, അയാളുടെ ചെവിയിൽ ഒരു ചെറിയ പഞ്ഞി കഷണം ഉള്ളതു കൊണ്ടായിരിക്കാം. “
വിന്നി എന്തെങ്കിലും ഉദ്ദേശിച്ചതായിരിക്കാം എന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ പഠിച്ചു. നിങ്ങളുടെ ഉപദേശം പ്രയോജനപ്രദമാണെങ്കിലും ആരെങ്കിലും നിങ്ങളെ ശ്രദ്ധിക്കാതെ ഇരുന്നാൽ, അവരുടെ ചെവിയിലുള്ള ഒരു ചെറിയ പഞ്ഞി കഷണം മാത്രമായിരിക്കാം, അവരുടെ മൂകഭാവം. അല്ലെങ്കിൽ മറ്റൊരു തടസ്സം ഉണ്ടാകാം: തകർന്നവരും നിരുത്സാഹപ്പെട്ടവരുമായതിനാൽ നന്നായി കേൾക്കുവാൻ ചിലർക്ക് ബുദ്ധിമുട്ട് തോന്നുന്നു.
യിസ്രായേൽ മക്കളോടു സംസാരിച്ചതായി മോശെ പറഞ്ഞു, എന്നാൽ അവരുടെ മനോവ്യസനം കൊണ്ടും ജീവിതം കഠിനമായതു കൊണ്ടും അവർ ശ്രദ്ധിച്ചില്ല (പുറപ്പാട് 6:9). എബ്രായ വാചകത്തിൽ നിരുത്സാഹപ്പെടുത്തൽ എന്ന പദത്തിന്റെ അക്ഷരീകാർത്ഥം “ശ്വാസ തടസ്സം” എന്നാണ്. അത് മിസ്രയീമിലെ അവരുടെ കയ്പുള്ള അടിമത്തത്തിന്റെ ഫലമായിരുന്നു. കാര്യം ഇങ്ങനെയായിരിക്കുമ്പോൾ, മോശയുടെ പ്രബോധനം ശ്രദ്ധിക്കുന്നതിനുള്ള ഇസ്രായേലിന്റെ വിമുഖതമദ്ധ്യേ അനിവാര്യമായിരിക്കുന്നത്, ഗ്രഹണശക്തി മനസ്സലിവ് തുടങ്ങിയവയാണ്, അല്ലാതെ, അധിക്ഷേപമല്ല.
മറ്റുള്ളവർ നമ്മെ ശ്രദ്ധിക്കാതിരിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്? വിന്നി പൂഹയുടെ വാക്കുകൾ പ്രതിഷ്ഠിച്ചിരിക്കുന്നത് ജ്ഞാനത്തെയാണ്: “ക്ഷമയോടെ ഇരിക്കുക.” ദൈവം പറയുന്നത് “സ്നേഹം ക്ഷമയാണ്, സ്നേഹം ദയയാണ്” (1 കൊരിന്ത്യർ 13:4); അത് കാത്തിരിക്കാൻ തയ്യാറാണ്. ദൈവം ആ വ്യക്തിയുമായുള്ള കാര്യങ്ങൾ അവസാനിപ്പിച്ചിട്ടില്ല. അവരുടെ ദുഃഖം, നമ്മുടെ സ്നേഹം, പ്രാർഥനകൾ എന്നിവയിലൂടെ അവൻ പ്രവർത്തിക്കുന്നു. ഒരുപക്ഷേ അവന്റെ സമയമാകുമ്പോൾ, കേൾക്കുവാൻ തക്കവണ്ണം അവൻ അവരുടെ ചെവികൾ തുറക്കും. ക്ഷമയോടെ ഇരിക്കുക.
ദീർഘക്ഷമയോടിരിപ്പിൻ. നമ്മോടുള്ള ദൈവീക ഇടപെടലുകൾ ഇതുവരെ പൂർത്തീകരിക്കപ്പെട്ടിട്ടില്ല.