2015-ലെ വേനൽക്കാലത്ത്, കെനിയയിലെ നയിരോബിയിലുള്ള ചേരിപ്രദേശങ്ങളിലൊന്നായ മത്താരെയിൽ ഞങ്ങൾ കണ്ടത്, ഞങ്ങളുടെ സഭയിലെ ഒരു വിഭാഗത്തിന് സുബോധം വരുത്തുന്നതായിരിന്നു. വൃത്തിഹീനമായ തറയും, തുരുമ്പിക്കുന്ന ലോഹ ചുവരുകളും, തടിബെഞ്ചുകളും ഉള്ള ഒരു വിദ്യാലയം ഞങ്ങൾ സന്ദർശിച്ചു. എന്നാൽ ഇത്രയും ദീനമായ ചുറ്റുപാടുകളുടെ പശ്ചാത്തലത്തിലും ഒരാൾ, ശ്രദ്ധേയയായി.
അവളുടെ പേര് ബ്രില്ല്യന്റ് എന്നായിരുന്നു, ആ പേര് അവൾക്ക് കൂടുതൽ അനുയോജ്യമാകാതിരുന്നില്ല. തന്റെ ദൗത്യത്തിന് അനുയോജ്യമായ, സന്തോഷവും നിശ്ചയദാർഢ്യവും ഉണ്ടായിരുന്ന, ഒരു പ്രാഥമിക വിദ്യാലയ അധ്യാപികയായിരുന്നു, അവൾ. നിറമുള്ള വസ്ത്രധാരണം, അവളുടെ ആകാരം, കുട്ടികളോടുള്ള ആനന്ദത്തിലൂന്നിയ അധ്യാപനം പ്രോത്സാഹനം തുടങ്ങിയവ, അത്യാകർഷകമായിരുന്നു.
തന്റെ പരിസ്ഥിതികളിൽ, ബ്രില്ല്യന്റ് പകർന്ന പ്രദീപ്തമായ പ്രകാശം സാമ്യമായിരിക്കുന്നത്, ഒന്നാം നൂറ്റാണ്ടിൽ ഫിലിപ്പിയിലെ ക്രിസ്ത്യാനികളോട് തങ്ങളുടെ ലോകത്തിൽ അവർ ആയിരിക്കേണ്ടുന്ന സ്ഥാനത്തെക്കുറിച്ച് പൗലോസ് എഴുതിയതിനോടാണ്. ആത്മീകനിർദ്ധനതയുടെ പശ്ചാത്തലത്തിലുള്ള ഒരു ലോകത്തിൽ, കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസികൾ “ആകാശത്തിലെ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു” (ഫിലിപ്പിയർ 2:15). നമ്മുടെ കർത്തവ്യം മാറിയിട്ടില്ല. പ്രദീപ്തമായ പ്രകാശങ്ങൾ എല്ലായിടത്തും ആവശ്യമാണ്! “ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നവനിലൂടെ” (വാക്യം 13), യേശുവിലെ വിശ്വാസികൾക്ക്, തന്നെ അനുഗമിക്കുന്നവരെക്കുറിച്ച് യേശു നൽകിയ വിവരണത്തിന് ഉതകുന്ന വിധത്തിൽ പ്രശോഭിക്കുവാൻ കഴിയും. നമ്മോട് ഇപ്പോഴും അവൻ പറയുന്നത്, “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു…. മറ്റുള്ളവർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:14-16).
യേശുവിന്റെ പ്രകാശത്തെ പ്രതിഫലിപ്പിച്ചു കൊണ്ട്, നിങ്ങളുടെ ലോകത്തെ പ്രകാശിപ്പിക്കുക.