പ്രൊഫഷണല്‍ അത്‌ലറ്റ് എന്ന നിലയില്‍ നാല്‍പ്പത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ജെറി ക്രാമറിനെ സ്‌പോട്ട്‌സിന്റെ ഹാള്‍ ഓഫ് ഫെയ്മില്‍ (ഏറ്റവും ഉയര്‍ന്ന അംഗീകാരം) പ്രതിഷ്ഠിച്ചില്ല. മറ്റനേക അംഗീകാരങ്ങളും നേട്ടങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഇതില്‍ അദ്ദേഹത്തെ അവഗണിച്ചു. ഈ അംഗീകാരത്തിനായി പത്തു പ്രാവശ്യം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടും ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല. നിരവധി പ്രാവശ്യം തന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിട്ടും ക്രാമര്‍ അക്ഷോഭ്യനായിരുന്നു. അദ്ദേഹം പറഞ്ഞു, ‘നാഷണല്‍ ഫുട്‌ബോള്‍ ലീഗ്’ എനിക്ക് 100 സമ്മാനങ്ങള്‍ എന്റെ ജീവിതകാലത്തു നല്‍കിയതായിട്ടാണ് എനിക്കനുഭവപ്പെടുന്നത്. എനിക്ക് കിട്ടാത്ത ഒന്നിനെച്ചൊല്ലി അസ്വസ്ഥനാകയോ കോപിക്കയോ ചെയ്യുന്നത് ഭോഷത്തമാണ്.’

മറ്റു കളിക്കാരെ ആദരിക്കുന്നതിനായി തനിക്കര്‍ഹമായ ആദരവ് നിരവധി തവണ നിഷേധിക്കപ്പെടുമ്പോള്‍ മറ്റുള്ളവര്‍ കൈപ്പുള്ളവരായി തീരുന്ന സ്ഥാനത്ത്, ക്രാമര്‍ അത് ചെയ്തില്ല. അദ്ദേഹത്തിന്റെ മനോഭാവം, ‘അസ്ഥികളെ ദ്രവിപ്പിക്കുന്ന’ (സദൃ. 14:30) അസൂയയുടെ തിന്നുകളയുന്ന സ്വഭാവത്തിനെതിരെ നമ്മുടെ ഹൃദയങ്ങളെ എങ്ങനെ സംരക്ഷിക്കാം എന്നു പഠിപ്പിക്കുന്നു. നമുക്കില്ലാത്തവയെക്കുറിച്ചു നാം ചിന്തിക്കുമ്പോള്‍ – നമുക്കുള്ള അനേക കാര്യങ്ങളെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ – ദൈവിക സമാധാനം നമുക്ക് നഷ്ടപ്പെടുന്നു.

പതിനൊന്നാമത്തെ നാമനിര്‍ദ്ദേശത്തിനുശേഷം ഒടുവില്‍ 2018 ഫെബ്രുവരിയില്‍ ജെറി ക്രാമര്‍ ‘എന്‍ എഫ് എല്‍’ ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തപ്പെട്ടു. അദ്ദേഹത്തിനു സാധിച്ചതുപോലെ ഒരുപക്ഷേ നമ്മുടെ ഭൗമിക ആഗ്രഹങ്ങളെല്ലാം സാധിച്ചെന്നു വരികയില്ല. എങ്കിലും, ദൈവം സമൃദ്ധിയായി നമ്മുടെമേല്‍ ചൊരിഞ്ഞ അനേക നന്മകളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ‘സമാധാന ഹൃദയം’ ഉള്ളവരായിരിക്കാന്‍ നമുക്ക് കഴിയും. നാം ആഗ്രഹിച്ചിട്ടും ലഭിക്കാതിരുന്ന കാര്യങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും അവന്‍ നമ്മുടെ ജീവിതങ്ങളില്‍ നല്‍കുന്ന ജീവ-ദായക സമാധാനം എപ്പോഴും ആസ്വദിക്കാന്‍ നമുക്ക് കഴിയും.