‘നിങ്ങളുടെ കുഞ്ഞുങ്ങളെ ചന്ദ്രനെ കാണിക്കാന്‍ ലഭിക്കുന്ന അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുത്’ അവള്‍ പറഞ്ഞു. ഞങ്ങളുടെ മധ്യവാര പ്രാര്‍ത്ഥനായോഗം തുടങ്ങും മുമ്പ് ഞങ്ങളില്‍ ഒരു സംഘം തലേരാത്രിയിലെ പൂര്‍ണ്ണ ചന്ദ്രനെക്കുറിച്ചു സംസാരിച്ചു. ചക്രവാളത്തില്‍ ഇരിക്കുന്നതുപോലെ തോന്നുന്ന പൂര്‍ണ്ണ ചന്ദ്രന്‍ ആകര്‍ഷകമാണ്. ഞങ്ങളുടെ സംഭാഷണത്തിലെ മുതിര്‍ന്ന ശബ്ദം മിസ്സിസ് വെബ്ബറിന്റേതായിരുന്നു – ദൈവത്തിന്റെ അതിശ്രേഷ്ഠ സൃഷ്ടിയെ സ്‌നേഹിക്കുന്ന തല നരച്ച സ്ത്രീയാണ് മിസ്സിസ് വെബ്ബര്‍. ആ സമയത്ത് എനിക്കും എന്റെ ഭാര്യയ്ക്കും രണ്ടു മക്കളാണെന്നവര്‍ക്കറിയാം! അവരെ പ്രയോജനകരമായ രീതിയില്‍ വളര്‍ത്തുന്നതിന് എന്നെ സഹായിക്കാന്‍ അവര്‍ ആഗ്രഹിച്ചുകൊണ്ടു പറഞ്ഞു, നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ചന്ദ്രനെ കാണിച്ചുകൊടുക്കാന്‍ ലഭിക്കുന്ന ഒരവസരവും നഷ്ടപ്പെടുത്തരുത്!

മിസ്സിസ് വെബ്ബര്‍ ഒരു നല്ല സങ്കീര്‍ത്തന രചയിതാവാകേണ്ടിയിരുന്നു. അവളുടെ ശ്രദ്ധാപൂര്‍വ്വമായ നിരീക്ഷണം, ആകാശ ഗോളങ്ങളെക്കുറിച്ചുള്ള ദാവീദിന്റെ വിവരണത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്: ‘ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്‍ക്കുവാനുമില്ല. … ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും
ചെല്ലുന്നു’ (സങ്കീര്‍ത്തനം 19:3-4). സങ്കീര്‍ത്തനക്കാരനോ മിസ്സിസ് വെബ്ബറോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ ആരാധിക്കാന്‍ താല്പര്യപ്പെട്ടില്ല മറിച്ച് അവയ്ക്ക് പിന്നിലുള്ള സൃഷ്ടിപ്പിന്‍ കരങ്ങളെയാണ് അവര്‍ ആരാധിക്കാന്‍ താല്‍പ്പര്യപ്പെട്ടത്. ആകാശവും നക്ഷത്രമണ്ഡലങ്ങളും ദൈവമഹത്വത്തില്‍ കുറഞ്ഞൊന്നുമല്ല വെളിപ്പെടുത്തുന്നത് (വാ. 1).

നമുക്ക് ചുറ്റും, ദൈവമഹത്വത്തെ പ്രഖ്യാപിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നവയെ, നിന്ന് നോക്കി, ശ്രദ്ധിക്കുവാന്‍ നമുക്കും ചുറ്റുമുള്ളവരെയും – കുഞ്ഞുങ്ങളെയും കൗമാരക്കാരെയും തുടങ്ങി ജീവിതപങ്കാളിയെയും അയല്‍ക്കാരെയും വരെ – പ്രോത്സാഹിപ്പിക്കുവാന്‍ നമുക്ക് കഴിയും. അവന്റെ കൈകളുടെ പ്രവര്‍ത്തികളിലേക്ക് ശ്രദ്ധ തിരിക്കുന്നത് മുഴു പ്രദര്‍ശനത്തിന്റെയും പിന്നിലുള്ള അത്ഭുതവാനായ ദൈവത്തെ ആരാധിക്കുന്നതിലേക്ക് നയിക്കും. അവസരം ഒരു കാലത്തും നഷ്ടപ്പെടുത്തരുത്.