Month: ജൂലൈ 2019

നാം ആരാണോ അത്

എന്റെ ഭാവി ഭാര്യയെ എന്റെ കുടുംബാംഗങ്ങളെ കാണിക്കാന്‍ കൊണ്ടുപോയ സമയം ഞാന്‍ ഒരിക്കലും മറക്കുകയില്ല. കണ്ണില്‍ കുസൃതിത്തിളക്കവുമായി എന്റെ മൂത്ത രണ്ടു സഹോദരിമാര്‍ അവളോടു ചോദിച്ചു, 'വാസ്തവത്തില്‍ എന്താണ് ഈ മനുഷ്യനില്‍ നീ കാണുന്നത്?' അവള്‍ പുഞ്ചിരിക്കുകയും ദൈവകൃപയാല്‍ അവള്‍ സ്നേഹിച്ച പുരുഷനായി ഞാന്‍ വളര്‍ച്ച പ്രാപിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തു.

ആ ബുദ്ധിപൂര്‍വ്വമായ ഉത്തരം ഞാനിഷ്ടപ്പെട്ടു. കാരണം, ക്രിസ്തുവില്‍, കര്‍ത്താവ് നമ്മെ എങ്ങനെ നമ്മുടെ പൂര്‍വ്വകാലത്തിനപ്പുറമായി കാണുന്നു എന്ന് അത് വെളിപ്പെടുത്തുന്നു. പ്രവൃത്തികള്‍ 9 ല്‍ ദൈവം അന്ധത വരുത്തിയ സഭയുടെ…

വീണ്ടെടുപ്പിനൊരുങ്ങിയത്

ജര്‍മ്മനിയില്‍ പട്ടാളത്തിലായിരിക്കുമ്പോള്‍ ഞാന്‍ 1969 ഫോക്സ് വാഗന്റെ ഒരു ബ്രാന്‍ഡ് ന്യൂ ബീറ്റില്‍ വാങ്ങി. അതൊരു സുന്ദരന്‍ കാറായിരുന്നു. അതിന്റെ കടുംപച്ച പുറം ബ്രൗണ്‍ ലെതര്‍ ഉള്‍ഭാഗത്തോടു ഒത്തിണങ്ങിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും സംഭവിച്ചു, ഒരു അപകടത്തില്‍ അതിന്റെ റണ്ണിങ് ബോര്‍ഡും ഒരു വാതിലും തകര്‍ന്നു. കൂടുതല്‍ ഭാവനയോടെ ഞാന്‍ ചിന്തിച്ചു, 'എന്റെ ക്ലാസിക് കാര്‍ ഒരു യഥാസ്ഥാപനത്തിനു പറ്റിയ അവസ്ഥയിലാണ്.' കൂടുതല്‍ പണം മുടക്കിയാല്‍ എനിക്കതിനെ രക്ഷിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ അതൊരിക്കലും സംഭവിച്ചില്ല.

പരിപൂര്‍ണ്ണമായ കാഴ്ചയും പരിധിയില്ലാത്ത സ്രോതസ്സുകള്‍ക്കും ഉടമയായ…

എല്ലാം വെറുതെ

ഹെറോയിന്‍ ആസക്തി ദുഃഖകരമാവിധം ദുരന്തപൂര്‍ണ്ണമാണ്. ഉപയോഗിക്കുന്നവര്‍ക്ക് സഹനശക്തി കൂടുന്നതിനാല്‍ ഉത്തേജനം നിലനിര്‍ത്താന്‍ ഉയര്‍ന്ന ഡോസ് വേണ്ടിവരുന്നു. താമസിയാതെ അവരുപയോഗിക്കുന്ന ഉയര്‍ന്ന ഡോസ് അവരെ കൊല്ലാന്‍ ശേഷിയുള്ളതായി മാറുന്നു. ഉയര്‍ന്ന ബാച്ചിന്റെ ഉപയോഗം നിമിത്തം ഒരാള്‍ മരിച്ചു എന്ന് ആസക്തിക്കടിമപ്പെട്ട ഒരുവന്‍ കേള്‍ക്കുമ്പോള്‍, ആദ്യമുണ്ടാകുന്ന പ്രതികരണം ഭയമില്ല മറിച്ച് 'എവിടെ എനിക്കത് കിട്ടും?' എന്നാണ്.

ഈ കുത്തനെയുള്ള ഇറക്കത്തെക്കുറിച്ച് സി.എസ്. ലൂയിസ് തന്റെ 'സ്‌ക്രൂടേപ്പ് ലെറ്റേഴ്‌സില്‍' മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രലോഭന കലയെക്കുറിച്ച് ഒരു പിശാച് നല്‍കുന്ന വിശദീകരണം തന്റെ ഭാവനയില്‍ അദ്ദേഹം വിവരിക്കുന്നു. അല്പം സുഖത്തിലാരംഭിക്കുക…

ദൈവത്തിനു വേണ്ടി അത്യദ്ധ്വാനം ചെയ്യുക

വില്യം കേരിയോടൊപ്പം ഇംഗ്ലീഷ് ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍, അവനെക്കൊണ്ട് വളരെയൊന്നും സാധിക്കയില്ല എന്നാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇന്നദ്ദേഹം അറിയപ്പെടുന്നത് ആധുനിക മിഷന്റെ പിതാവ് എന്നാണ്. നെയ്ത്തുകാരായ മാതാപിതാക്കള്‍ക്കു ജനിച്ച കേരി അധികമൊന്നും വിജയിക്കാത്ത ഒരു അദ്ധ്യാപകനും ചെരുപ്പുകുത്തിയും ആയിത്തീര്‍ന്നു. എങ്കിലും സ്വയമായി ഗ്രീക്ക്, ലാറ്റിന്‍ ഭാഷകള്‍ അദ്ദേഹം പഠിച്ചു. അനേക വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്ത്യയില്‍ ഒരു മിഷനറിയാകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം തയ്യാറായി. അനേക കഷ്ടതകള്‍ താന്‍ നേരിട്ടു - തന്റെ കുഞ്ഞിന്റെ മരണം, ഭാര്യയുടെ മാനസിക രോഗം, ഒപ്പം തന്റെ സുവിശേഷം…

സേവനം ചെയ്തുള്ള പരിശീലനം

ബ്രസീലിലെ ഒരു കമ്പനിയുടെ മാനേജര്‍ തന്റെ കെട്ടിടത്തിന്റെ സൂക്ഷിപ്പുകാരില്‍ നിന്നും രേഖാമൂലമുള്ള ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഓരോ ദിവസവും ആരാണ് ഓരോ മുറിയും വൃത്തിയാക്കുന്നത്, ഏതൊക്കെ മുറികളാണ് ശ്രദ്ധിക്കാതെ പോകുന്നത്, ഓരോ മുറിയിലും ജോലിക്കാര്‍ എത്ര സമയം ചിലവഴിക്കുന്നു എന്നീ വിവരങ്ങള്‍ ആണ് അവള്‍ ആവശ്യപ്പെട്ടത്. ആദ്യത്തെ 'ദിവസ' റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്ക് ശേഷം ലഭിച്ചു, അപൂര്‍ണ്ണമായ റിപ്പോര്‍ട്ടായിരുന്നു അത്.

മാനേജര്‍ വിഷയം പരിശോധിച്ചപ്പോള്‍, മിക്ക ശുചീകരണ തൊളിലാളികള്‍ക്കും വായിക്കാനറിയില്ല എന്ന് മനസ്സിലായി. അവരെ പിരിച്ചുവിടുവാന്‍ അവള്‍ക്ക് കഴിയുമായിരുന്നു എങ്കിലും അതിനു പകരം അവര്‍ക്ക് സാക്ഷരതാ…