ജര്‍മ്മനിയില്‍ പട്ടാളത്തിലായിരിക്കുമ്പോള്‍ ഞാന്‍ 1969 ഫോക്സ് വാഗന്റെ ഒരു ബ്രാന്‍ഡ് ന്യൂ ബീറ്റില്‍ വാങ്ങി. അതൊരു സുന്ദരന്‍ കാറായിരുന്നു. അതിന്റെ കടുംപച്ച പുറം ബ്രൗണ്‍ ലെതര്‍ ഉള്‍ഭാഗത്തോടു ഒത്തിണങ്ങിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും സംഭവിച്ചു, ഒരു അപകടത്തില്‍ അതിന്റെ റണ്ണിങ് ബോര്‍ഡും ഒരു വാതിലും തകര്‍ന്നു. കൂടുതല്‍ ഭാവനയോടെ ഞാന്‍ ചിന്തിച്ചു, ‘എന്റെ ക്ലാസിക് കാര്‍ ഒരു യഥാസ്ഥാപനത്തിനു പറ്റിയ അവസ്ഥയിലാണ്.’ കൂടുതല്‍ പണം മുടക്കിയാല്‍ എനിക്കതിനെ രക്ഷിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ അതൊരിക്കലും സംഭവിച്ചില്ല.

പരിപൂര്‍ണ്ണമായ കാഴ്ചയും പരിധിയില്ലാത്ത സ്രോതസ്സുകള്‍ക്കും ഉടമയായ ദൈവം തകര്‍ന്നതും നശിച്ചതുമായ ആളുകളെ പക്ഷേ അത്രവേഗം കൈവിടുകയില്ല എന്നതിനു ദൈവത്തിനു നന്ദി. വീണ്ടെടുപ്പിന് ഏറ്റവും അനുയോജ്യരായ ആളുകളെക്കുറിച്ചും വീണ്ടെടുക്കാന്‍ കഴിവുള്ള ദൈവത്തെക്കുറിച്ചും സങ്കീര്‍ത്തനം 85 വിവരിക്കുന്നു. അവരുടെ മത്സരത്തിനുള്ള ദൈവിക ശിക്ഷയായ എഴുപത് വര്‍ഷത്തെ പ്രവാസത്തിനു ശേഷം യിസ്രായേല്‍ മടങ്ങിവന്നതാകാം ഇവിടുത്തെ പശ്ചാത്തലം. തിരിഞ്ഞു നോക്കുമ്പോള്‍, അവന്റെ പ്രസാദം – അവന്റെ ക്ഷമയും – അവര്‍ക്ക് ദര്‍ശിക്കാനാകും (വാ. 1-3). ദൈവത്തോടു സഹായം ചോദിക്കാനും (വാ. 4-7) അവനില്‍ നിന്നു നന്മയായുള്ള കാര്യങ്ങള്‍ പ്രതീക്ഷിക്കാനും (വാ. 8-13) അവര്‍ പ്രേരിപ്പിക്കപ്പെടുന്നു.

നമ്മിലാരാണ് ഇടയ്ക്കെങ്കിലും തകര്‍ന്നവരും, മുറിവേറ്റവരും ചിന്നിയവരുമായി തോന്നാത്തവര്‍? ചിലപ്പോള്‍ അത് നാം തന്നെ ചെയ്ത എന്തെങ്കിലും സംഗതികള്‍ കൊണ്ടാകാം. എങ്കിലും ദൈവം വീണ്ടെടുപ്പിന്റെയും ക്ഷമയുടെയും ദൈവമാകയാല്‍, താഴ്മയോടെ അവന്റെ സന്നിധിയില്‍ വരുന്നവര്‍ക്ക് പ്രത്യാശയ്ക്കു വകയുണ്ട്. തങ്കലേക്കു വരുന്നവരെ നീട്ടിയ കരങ്ങളുമായി അവന്‍ സ്വാഗതം ചെയ്യും; അവര്‍ അവന്റെ കരങ്ങളില്‍ സുരക്ഷിതത്വം കണ്ടെത്തും.