1497 ഫെബ്രുവരിയില്‍, ഗിരോലമ സവോനറോള എന്ന സന്യാസി ഒരു അഗ്നി കത്തിച്ചു. ഇതിനു മുമ്പ് അനേക മാസങ്ങള്‍ അദ്ദേഹവും അനുയായികളും ആളുകളെ പാപത്തിലേക്കു നയിക്കുന്നതോ, ആത്മീയ കാര്യങ്ങളില്‍ നിന്നും അകറ്റുന്നതോ ആയ വസ്തുക്കള്‍ ശേഖരിച്ചു കൊണ്ടിരുന്നു.അവയില്‍ കലാരൂപങ്ങള്‍, സൗന്ദര്യ വസ്തുക്കള്‍, ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. നിശ്ചയിച്ച ദിവസത്തില്‍ ആയിരക്കണക്കിനു പൊങ്ങച്ചവസ്തുക്കള്‍ ഇറ്റലിയിലെ ഫ്ളോറന്‍സിലെ ഒരു പൊതുസ്ഥലത്ത് കൂട്ടിയിട്ട് തീ കൊടുത്തു. ഈ സംഭവം പിന്നീട് പൊങ്ങച്ചങ്ങളുടെ സന്തോഷ സൂചകാഗ്നി എന്നറിയപ്പെട്ടു.
സാവോനറോള തന്റെ തീവ്ര പ്രവൃത്തികള്‍ക്ക് പ്രചോദനം ഉള്‍ക്കൊണ്ടത് ഗിരിപ്രഭാഷണത്തിലെ ചില ഞെട്ടിപ്പിക്കുന്ന പ്രസ്താവനകളില്‍ നിന്നായിരിക്കാം. ‘എന്നാല്‍ വലംകണ്ണ് നിനക്ക് ഇടര്‍ച്ച വരുത്തുന്നു എങ്കില്‍ അതിനെ ചുഴന്നെടുത്ത് എറിഞ്ഞുകളയുക’ യേശു പറഞ്ഞു. ‘വലംകൈ നിനക്ക് ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അതിനെ വെട്ടി എറിഞ്ഞുകളയുക’ (മത്തായി 5:29-30). എന്നാല്‍ യേശുവിന്റെ വാക്കുകളെ നാം അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചാല്‍ അതിന്റെ സന്ദേശം നമുക്ക് നഷ്ടമാകും. പ്രഭാഷണം മുഴുവനും പുറമെ കാണുന്നതിനേക്കാള്‍ ആഴമേറിയ പാഠങ്ങളാണ്. ബാഹ്യമായ ശ്രദ്ധതിരിക്കലുകളുടെയും പ്രലോഭനങ്ങളുടെയും മേലുള്ള നമ്മുടെ സ്വഭാവത്തെ പഴിക്കുന്നതിന് പകരം നമ്മുടെ ഹൃദയ നിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അതു നമ്മെ പഠിപ്പിക്കുന്നു.
പൊങ്ങച്ചങ്ങളുടെ സന്തോഷ സൂചകാഗ്നി, വസ്തുവകകളും കാലാവസ്തുക്കളും നശിപ്പിക്കുന്ന വലിയൊരു പ്രദര്‍ശനമായിരുന്നു എങ്കിലും അതില്‍ ഉള്‍പ്പെട്ടവരുടെ ഹൃദയത്തിനു മാറ്റം വന്നില്ല. ദൈവത്തിനു മാത്രമേ ഹൃദയത്തെ രൂപാന്തരപ്പെടുത്താന്‍ കഴിയൂ. അതിനാലാണ് സങ്കീര്ത്തനക്കാരന് പ്രാര്‍ത്ഥിച്ചത്: ‘ദൈവമേ, നിര്‍മ്മലമായൊരു ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ’ (സങ്കീര്‍ത്തനം 51:10) എന്ന്. നമ്മുടെ ഹൃദയമാണ് എണ്ണപ്പെടുന്നത്.
പ്രിയ കര്‍ത്താവേ, എന്റെ ഹൃദയത്തെ അങ്ങേയ്ക്കു സമര്‍പ്പിക്കാനും എന്റെ ജീവിതത്തിലെ പൊങ്ങച്ചങ്ങളെ പരിശുദ്ധാത്മാവിന്റെ ശുദ്ധീകരണാഗ്നിക്ക് കീഴ്പ്പെടുത്താനുമുള്ള കൃപ എനിക്ക് നല്കിയാലും.