1892 ല്‍ എല്ലിസ് ദ്വീപിലൂടെ അമേരിക്കയിലേക്കു പ്രവേശിച്ച ആദ്യ കുടിയേറ്റക്കാരിയായ ആനി മൂറിനെ ഒരു പുതിയ ഭവനത്തെയും പുതിയ ആരംഭത്തെയും കുറിച്ചുള്ള ചിന്ത വളരെയധികം സന്തോഷവതിയും ആവേശമുള്ളവളുമാക്കിയിരിക്കണം. പിന്നീട് ദശലക്ഷക്കണക്കിനാളുകള്‍ അതിലെ കടന്നുപോയി. കേവലം കൗമാരക്കാരിയായിരുന്ന ആനി ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനായി അയര്‍ലണ്ടിലെ പ്രയാസകരമായ ജീവിതം ഉപേക്ഷിച്ചു. കൈയില്‍ ചെറിയൊരു ബാഗ് മാത്രം കരുതി എണ്ണമറ്റ സ്വപ്‌നങ്ങളും പ്രതീക്ഷകളും ആശകളുമായി അവസരങ്ങളുടെ നാട്ടിലേക്കവള്‍ യാത്രയായി.

‘പുതിയ ആകാശവും പുതിയ ഭൂമിയും’ കാണുമ്പോള്‍ ദൈവത്തിന്റെ മക്കള്‍ക്ക് എത്രയധികം ആവേശവും ഭക്ത്യാദരവുകളുമാണ് ഉണ്ടാകുക (വെളി. 21:1). ‘പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം’ എന്നു വെളിപ്പാടു പുസ്തകം വിളിക്കുന്ന (വാ. 2) നഗരത്തില്‍ നാം പ്രവേശിക്കും. ഈ അതിശയകരമായ സ്ഥലത്തെ ശക്തമായ രൂപകങ്ങളിലൂടെയാണ് അപ്പൊസ്തലനായ യോഹന്നാന്‍ വിശേഷിപ്പിക്കുന്നത്. ‘വീഥിയുടെ നടുവില്‍ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദി’ ഉണ്ട് (22:1). ജീവനെയും സമൃദ്ധിയെയുമാണ് ജലം പ്രതിനിധാനം ചെയ്യുന്നത്, അതിന്റെ ഉറവിടം നിത്യനായ ദൈവം തന്നെയാണ്. അവിടെ ‘യാതൊരു ശാപവും ഇനി ഉണ്ടാകുകയില്ല’ എന്നു യോഹന്നാന്‍ പറയുന്നു (വാ. 3). താനും മനുഷ്യരുമായി ഇണ്ടാകണമെന്നു ദൈവം ആഗ്രഹിക്കുന്ന മനോഹരവും നിര്‍മ്മലവുമായ ബന്ധം പൂര്‍ണ്ണായി പുനഃസ്ഥാപിക്കപ്പെടും.

തന്റെ മക്കളെ സ്‌നേഹിക്കുകയും നമ്മെ തന്റെ പുത്രന്റെ ജീവന്‍ നല്‍കി വീണ്ടെടുക്കുകയും ചെയ്ത ദൈവം, ഇത്തരമൊരു അതിശയകരമായ ഭവനം -അവിടെ അവന്‍ നമ്മോടുകൂടെ വസിക്കുകയും നമ്മുടെ ദൈവമായിരിക്കുകയും ചെയ്യും – ഒരുക്കുന്നു എന്നറിയുന്നത് എത്ര സന്തോഷകരമാണ് (21:3).