അടുത്തയിടെ ഞങ്ങളുടെ കൊച്ചുമക്കളിലൊരാള്‍ തന്റെ മുയല്‍പ്പാവയെ ഞങ്ങളുടെ ഫയര്‍പ്ലേസിന്റെ ഗ്ലാസ്സില്‍ വെച്ചു ചൂടാക്കിയപ്പോള്‍ ഞാന്‍ ഒരു ‘പൊടിക്കൈ’ കണ്ടെത്തി. മുയലിന്റെ വ്യാജരോമങ്ങള്‍ ഗ്ലാസ്സില്‍ ഉരുകിപ്പിടിച്ചു വൃത്തികേടായപ്പോള്‍ ഒരു ഫയര്‍പ്ലേസ് വിദഗ്ധന്‍ ഒരു ‘പൊടിക്കൈ’ പറഞ്ഞുതന്നു-ഗ്ലാസ് എങ്ങനെ പുതിയതുപോലെ ആക്കാം എന്ന്. അതു പ്രയോജനപ്പെട്ടു, ഇപ്പോള്‍ ഞങ്ങള്‍ സ്റ്റഫ് ചെയ്ത മൃഗങ്ങളെ അടുപ്പിനടുത്ത് അനുവദിക്കുകയില്ല.
ഞാനിപ്പോള്‍ പൊടിക്കൈയെക്കുറിച്ചു പറഞ്ഞതിന്റെ കാര്യം ചിലപ്പോഴൊക്കെ വേദപുസ്തകം പൊടിക്കൈകളുടെ ഒരു സമാഹാരമായി നമുക്കു തോന്നാറുണ്ട്-ജീവിതം എളുപ്പമാക്കാനുള്ള ഒറ്റമൂലികള്‍. ക്രിസ്തുവിനു മഹത്വം വരുത്തുന്ന പുതിയ ജീവിതം എങ്ങനെ നയിക്കണം എന്നതിനെക്കുറിച്ച് ബൈബിള്‍ ധാരാളം പറയുന്നുണ്ട് എന്നതു ശരിയായിരിക്കുമ്പോള്‍ തന്നേ, അതു മാത്രമല്ല വിശുദ്ധ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം. ബൈബിള്‍ നമുക്കു നല്‍കുന്നത് മനുഷ്യകുലത്തിന്റെ വലിയ ആവശ്യത്തിനുള്ള പരിഹാരമാണ്: പാപത്തിനും ദൈവത്തില്‍ നിന്നുള്ള നിത്യവേര്‍പാടിനും ഉള്ള പരിഹാരം.
ഉല്പത്തി 3:15 ലെ രക്ഷയുടെ വാഗ്ദത്തം മുതല്‍ പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും യഥാര്‍ത്ഥ പ്രത്യാശവരെയും (വെളിപ്പാട് 21:1-2), നമ്മെ പാപത്തില്‍ നിന്നും രക്ഷിച്ച് അവനുമായുള്ള ബന്ധം ആസ്വദിക്കുന്നതിന് അവസരം നല്‍കുന്നതിന് ദൈവത്തിന് നിത്യമായ പദ്ധതിയുണ്ടെന്ന് ബൈബിള്‍ വിശദീകരിക്കുന്നു. എങ്ങനെ ജീവിക്കണം എന്നതിനെ പരാമര്‍ശിക്കുന്ന ഓരോ കഥയിലും ഓരോ നിര്‍ദ്ദേശത്തിലും ബൈബിള്‍ നമ്മെ നമ്മുടെ ഏറ്റവും വലിയ പ്രശ്നത്തെപ്പോലും പരിഹരിക്കാന്‍ കഴിയുന്നവനായ യേശുവിലേക്കു വിരല്‍ചൂണ്ടുന്നു.
ദൈവത്തിന്റെ പുസ്തകം നാം തുറക്കുമ്പോള്‍, അവന്റെ മക്കളായി എങ്ങനെ ജീവിക്കാം എന്നു നമുക്കു കാണിച്ചുതരുന്ന നാം യേശുവിനെയും അവന് വാഗ്ദാനം ചെയ്യുന്ന രക്ഷയേയും ആണു നാം നോക്കുന്നതെന്നു നമുക്കോര്‍ക്കാം. സകലത്തിലും വലിയ പരിഹാരം അവന് നല്‍കിക്കഴിഞ്ഞു!
കൃപയുള്ള പിതാവേ, - ബൈബിളില്‍ വളരെ വ്യക്തമായും വിശദമായും പ്രതിപാദിച്ചിരിക്കുന്ന - യേശുവിലൂടെ അങ്ങു നല്കിയ രക്ഷയ്ക്കായി സ്തോത്രം. ഞങ്ങളുടെ രക്ഷിതാവിലും ഞങ്ങളോടുള്ള അവന്റെ കൃപാകരമായ സ്നേഹത്തിലും ശ്രദ്ധയൂന്നിക്കൊണ്ട് അങ്ങയെ മഹത്വപ്പെടുത്താന്‍ ഞങ്ങളെ.