ലോകപ്രശസ്തനായ ഒരു പിയാനിസ്റ്റിനെ കാണാന്‍ എനിക്കു ക്ഷണം ലഭിച്ചു. സംഗീതത്തില്‍ മുഴുകി ഞാന്‍ വളര്‍ന്നു വന്നതിനാല്‍ – വയലിനും പിയോനോയും വായിച്ചും പള്ളിയിലും മറ്റു പ്രോഗ്രാമുകളിലും ഗാനം ആലപിച്ചും – ആ അവസരം എന്നെ ആവേശം കൊള്ളിച്ചു.
പിയാനിസ്റ്റിനെ കാണാന്‍ ഞാന്‍ എത്തിയപ്പോള്‍, അദ്ദേഹത്തിനു ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയില്ലെന്നു മനസ്സിലായി. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം എനിക്കൊരു ചെലോ വായിക്കാന്‍ തന്നു.-ഞാന്‍ ഒരിക്കലും തൊട്ടിട്ടില്ലാത്ത വാദ്യോപകരണമായിരുന്നു അത്. ഞാന്‍ അതു വായിക്കണമെന്നദ്ദേഹം നിര്‍ബന്ധിച്ചു, അദ്ദേഹവും എന്നോടൊപ്പം വായിക്കുമത്രേ. എന്റെ വയലിന് പരിശീലനം അനുകരിച്ചുകൊണ്ട് ഞാന്‍ ചില നോട്ടുകള്‍ നോക്കി. ഒടുവില്‍ പരാജയം സമ്മതിച്ച് ഞാന്‍ പിന്‍വാങ്ങി.
ഞാന്‍ ഉണര്‍ന്നു, ആ രംഗം ഒരു സ്വപ്നമാണെന്നു മനസ്സിലായി. എങ്കിലും എന്റെ സ്വപ്നത്തില്‍ അവതരിപ്പിക്കപ്പെട്ട സംഗീത പശ്ചാത്തലം സത്യമായിരുന്നതിനാല്‍, നിനക്കു പാടാന്‍ കഴിയില്ല എന്ന് എന്തുകൊണ്ട് അദ്ദേഹത്തോടു പറഞ്ഞില്ല? എന്ന ചോദ്യം എന്റെ മനസ്സില്‍ ഉയര്‍ന്നു.
മറ്റുള്ളവര്‍ക്കുവേണ്ടി നമ്മുടെ സ്വാഭാവിക കഴിവുകളും ആത്മിക വരങ്ങളും നാം വികസിപ്പിച്ചെടുക്കുന്നതിനായി ദൈവം നമ്മെ പ്രാപ്തരാക്കിയിരിക്കുന്നു (1 കൊരി. 12:7). ബൈബിളിന്റെ പ്രാര്‍ത്ഥനാപൂര്‍വ്വമായ വായനയിലൂടെയും മറ്റുള്ളവരുടെ വിവേകപൂര്‍വ്വമായ ഉപദേശങ്ങളിലൂടെയും നമ്മുടെ മാത്രമുള്ള ആത്മിക വരത്തെ (വരങ്ങളെ) നന്നായി മനസ്സിലാക്കുവാന്‍ നമുക്കു കഴിയും. നമുക്കു ലഭിച്ച ആത്മിക വരം എന്തായിരുന്നാലും, ്പരിശുദ്ധാത്മാവാണ് ‘താന്‍ ഇച്ഛിക്കുംപോലെ” വരങ്ഹള്‍ വിഭജിച്ചു നല്‍കുന്നത് എന്നറിഞ്ഞ് അതു മനസ്സിലാക്കുവാനും ഉപയോഗിക്കുവാനും നാം സമയമെടുക്കണമെന്ന് അപ്പൊസ്തലനായ പൗലൊസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു (വാ. 11).
പരിശുദ്ധാത്മാവു നമുക്കു നല്കിയ ‘ശബ്ദങ്ങളെ’ ദൈവത്തെ മഹത്വപ്പെടുത്തുവാനും യേശുവിലുള്ള മറ്റു വിശ്വാസികളെ ശുശ്രൂഷിക്കുവാനും നമുക്കുപയോഗിക്കാം.
പിതാവേ, അങ്ങ് എനിക്കു എന്തു വരങ്ങളാണു നല്‍കിയിട്ടുള്ളതെന്നും മറ്റുള്ളവര്‍ക്കുവേണ്ടി അവ എങ്ങനെ ഉപയോഗിക്കണമെന്നും എനിക്കു കാണിച്ചുതരണമേ.