1722 ല്‍, ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കില്‍ ജീവിച്ചിരുന്ന, ഒരു ചെറിയ സംഘം മൊറേവിയന്‍ വിശ്വാസികള്‍, പീഡനത്തില്‍ നിന്നു രക്ഷനേടി ഉദാരമനസ്കനായ ഒരു ജര്‍മ്മന്‍ പ്രഭുവിന്റെ എസ്റ്റേറ്റില്‍ അഭയം പ്രാപിച്ചു. നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍, 300 ലധികം ആളുകള്‍ വന്നെത്തി. എന്നാല്‍ പീഡയനുഭവിച്ച അഭയാര്‍ത്ഥികളുടെ ആദര്‍ശവാദികളായ ഒരു സമൂഹത്തിനു പകരം, അവരുടെയിടയില്‍ അനൈക്യം പടര്‍ന്നു പിടിച്ചു. ക്രിസ്ത്യാനിത്വത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്പ്പാടുകള്‍ വിഭാഗിയതയ്ക്കു കാരണമായി. അവര്‍ എടുത്ത അടുത്ത ചുവട് നിസ്സാരമായി തോന്നിയാലും അതൊരു ആശ്ചര്യകരമായ ഉണര്വ്വിനു തുടക്കമായി. തങ്ങളുടെ വിഭാഗീയതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം തങ്ങള്‍ക്ക് ഐക്യമായുള്ള കാര്യത്തില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിന്റെ ഫലം ഐക്യതയായിരുന്നു.
അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലുള്ള വിശ്വാസികളെ ഐക്യതയില്‍ ജീവിക്കുവാന്‍ ശക്തമായി പ്രബോധിപ്പിക്കുന്നു. പാപം എല്ലായ്പ്പോഴും പ്രശ്നങ്ങളും സ്വാര്‍ത്ഥ ആഗ്രഹങ്ങളും ബന്ധങ്ങളില്‍ കലഹവും ഉളവാക്കും. എന്നാല്‍ ‘ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കപ്പെട്ടവര്‍’ എന്ന നിലയില്‍ എഫെസ്യവിശ്വാസികള്‍ തങ്ങളുടെ പുതിയ സ്വത്വം പ്രായോഗിക തലത്തില്‍ ജീവിച്ചുകാണിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു (എഫെസ്യര്‍ 5:2). പ്രാഥമികമായി, അവര്‍ ‘ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തില്‍ കാക്കുവാന്‍ ശ്രമിക്കണം’ (4:3).
ഈ ഐക്യത മാനുഷിക ശക്തിയില്‍ നേടിയെടുക്കുന്ന കേവലം സഹവര്‍ത്തിത്വം അല്ല. നാം ‘സൗമ്യതയോടും ദീര്‍ഘക്ഷമയോടുംകൂടെ നടക്കുകയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കുകയും’ ആണു വേണ്ടത് (വാ. 2). മാനുഷിക വീക്ഷണത്തില്‍, ഈ വിധത്തില്‍ പ്രവര്‍ത്തിക്കുക അസാധ്യമാണ്. നമ്മുടെ സ്വന്ത ശക്തിയാല്‍ ഐക്യതയിലെത്തുവാന്‍ കഴികയില്ല, മറിച്ച് ‘നമ്മില്‍ വ്യാപരിക്കുന്ന’ ദൈവത്തിന്റെ ‘അത്യന്തവ്യാപാര ശക്തിയാല്‍’ ആണ് അതു സാധിക്കുന്നത് (3:20).
പിതാവേ, സകലത്തിനു മീതെയും സകലത്തിലൂടെയും സകലത്തിലും ഉള്ളവനായ അങ്ങ്, ഐക്യത ഉളവാകത്തക്കവിധം ഞങ്ങളുടെ ഇടയില്‍ വസിക്കണമേ.