സഭയെക്കുറിച്ചുള്ള എന്റെ ഏറ്റവും ബാല്യകാലത്തെ അനുഭവങ്ങളിലൊന്ന്്, ഒരു പാസ്റ്റര്‍ പുള്‍പിറ്റിലൂടെ നടന്നുകൊണ്ട് ‘നമ്മുടെ സ്നാനജലത്തെ ഓര്‍മ്മിക്കുക’ എന്നു പറയുന്നതായിരുന്നു. ജലത്തെ ഓര്‍മ്മിക്കുക? ഞാന്‍ എന്നോടു തന്നെ ചോദിച്ചു. നിങ്ങള്‍ക്കെങ്ങനെ വെള്ളത്തെ ഓര്‍ക്കാനാവും? തുടര്‍ന്ന് അദ്ദേഹം വെള്ളത്തെക്കുറിച്ചുള്ളതെല്ലാം പറയാന്‍ തുടങ്ങി. അതെന്നെ ഒരുപോലെ സന്തോഷിപ്പിക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു.

എന്തുകൊണ്ടു നാം സ്നാനത്തെക്കുറിച്ചു ചിന്തിക്കണം? ഒരു വ്യക്തി സ്നാനപ്പെടുമ്പോള്‍, കേവലം വെള്ളത്തെക്കാള്‍ അധികമായ കാര്യങ്ങള്‍ അതിലുണ്ട്. സ്നാനം പ്രതീകവല്ക്കരിക്കുന്നത്, യേശുവിലുള്ള വിശ്വാസത്താല്‍ എങ്ങനെ നാം അവനെ ‘ധരിക്കുന്നു’ എന്നതാണ് (ഗലാത്യര്‍ 3:27). മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നാം അവന്റെ വകയാണ് എന്നതിനെയും അവന്‍ നമ്മിലും നമ്മിലൂടെയും ജീവിക്കുന്നു എന്നതിനെയും നാം ആഘോഷിക്കുകയാണ്.

ഇനി അത് അത്ര പ്രാധാന്യമുള്ളതല്ലെങ്കില്‍, നാം ക്രിസ്തുവിനെ ധരിക്കുമ്പോള്‍ നമ്മുടെ സ്വത്വം അവനില്‍ കണ്ടെത്തുന്നു എന്നു വേദഭാഗം നമ്മോടു പറയുന്നു. നാം ദൈവത്തിന്റെ മക്കളാകുന്നു (വാ. 26). അതിനാല്‍, വിശ്വാസത്താല്‍ – പഴയ നിയമ പ്രമാണം അനുസരിക്കുന്നതുകൊണ്ടല്ല – നാം ദൈവത്തോടു നിരപ്പുള്ളവരായി മാറുന്നു (വാ. 23-25). നാം ലിംഗം, സംസ്‌കാരം, പദവി എന്നിവയാല്‍ പരസ്പരം വിഭജിക്കപ്പെടുന്നില്ല, നാം സ്വതന്ത്രരാക്കപ്പെടുകയും ക്രിസ്തുവിലൂടെ ഐക്യത പ്രാപിക്കുകയും ചെയ്ത് അവന്റെ വകയായിത്തീര്‍ന്നിരിക്കുന്നു (വാ. 29).

അതുകൊണ്ട് സ്നാനത്തെയും അതു പ്രതിനിധീകരിക്കുന്ന എല്ലാറ്റിനെയും സ്മരിക്കുവാന്‍ വളരെ നല്ല കാരണങ്ങളുണ്ട്. ആ പ്രവൃത്തിയില്‍ കേവലം ശ്രദ്ധ കേന്ദ്രീകരിക്കുകയല്ല, മറിച്ച് നാം ക്രിസ്തുവിന്റെ വകയാണ് എന്നും ദൈവത്തിന്റെ മക്കളായി തീര്‍ന്നിരിക്കുന്നു എന്നും ഓര്‍ക്കുകയാണ്. നാം ആരാണ് എന്നത്, നമ്മുടെ ഭാവി, ആത്മീയ സ്വാതന്ത്ര്യം എല്ലാം അവനിലാണ് നാം കണ്ടെത്തിയത്.
പീറ്റര്‍ ചിന്‍
ക്രിസ്തുവിനെ ധരിച്ചതും അവന്റെ വകയാണ് എന്നതും നിങ്ങളെ സംബന്ധിച്ച് എന്ത് അര്‍ത്ഥമാണുള്ളത്? ഏതെല്ലാം വഴികളിലാണ് നിങ്ങള്‍ക്ക് സ്നാനത്തിന്റെ അര്‍ത്ഥം ദിവസേന ആഘോഷിക്കുവാനും ഓര്‍മ്മിക്കുവാനും കഴിയുന്നത്?