‘ദി കോള്‍ ഒഫ് സര്‍വീസില്‍” ഗ്രന്ഥകാരനായ റോബര്‍ട്ട് കോള്‍സ് ശുശ്രൂഷയ്ക്കുള്ള നമ്മുടെ കാരണങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് മറ്റുള്ളവരെ സേവിക്കുന്ന ഒരു വൃദ്ധ സ്ത്രീയുടെ ഹൃദയസ്പര്‍ശിയായ കഥ പറയുന്നു. ഒരു ബസ് ഡ്രൈവര്‍ എന്ന നിലയില്‍ അവള്‍ സ്‌കൂളിലേക്കു കൊണ്ടുപോകുന്ന കുട്ടികളുടെ കാര്യത്തില്‍ ഓരോ ദിവസവും വലിയ കരുതല്‍ പുലര്‍ത്തിയിരുന്നു- ഹോം വര്‍ക്കിനെക്കുറിച്ചു ചോദിക്കുകയും അവരുടെ വിജയങ്ങള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ‘ഈ കുട്ടികള്‍ ജീവിതത്തില്‍ വിജയിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു” തന്റെ ലക്ഷ്യത്തെക്കുറിച്ച് അവള്‍ പറഞ്ഞു. എന്നാല്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.

യുവതിയായിരുന്നപ്പോള്‍ ഒരു ആന്റി പറഞ്ഞ കാര്യങ്ങള്‍ അവളെ കാതലായ കാര്യത്തിലേക്കു നയിച്ചു. ‘ദൈവം ശ്രദ്ധിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന് അവള്‍ ഞങ്ങളോടു പറഞ്ഞു” കോള്‍സിനോട് അവള്‍ പറഞ്ഞു. ‘അല്ലെങ്കില്‍ വലിയ കുഴമറിച്ചിലില്‍ ഞങ്ങള്‍ നഷ്ടപ്പെട്ടുപോകുമത്രേ.’ ന്യായവിധിയുടെ ‘വലിയ കുഴമറിച്ചിലിനു” ശേഷമുള്ള നരകത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠയെത്തുടര്‍ന്ന് ‘ദൈവത്തിന്റെ ശ്രദ്ധ” ആകര്‍ഷിക്കുന്ന കുറെ കാര്യങ്ങള്‍ ഈ സ്ത്രീ കണ്ടെത്തി- ‘കൂറുള്ളവളാണെന്ന് അവന്‍ മനസ്സിലാക്കുന്നതിന്” പള്ളിയില്‍ പോകുകയും ‘ഞാന്‍ എന്തു ചെയ്യുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞ് അവന്‍ അറിയുന്നതിനായി” മറ്റുള്ളവരെ സേവിക്കുന്നതിനായി കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്യുന്നു.

അവളുടെ വാക്കുകള്‍ വായിച്ച് ഞാന്‍ വ്യാകുലപ്പെട്ടു. തനിക്ക് ഇതിനകം തന്നെ ദൈവത്തിന്റെ ശ്രദ്ധ കിട്ടിക്കഴിഞ്ഞുവെന്ന് ഈ പാവം സ്ത്രീ അറിയാതെ പോയതെന്താണ്? (മത്തായി 10:30). യേശു നമുക്കുവേണ്ടി വലിയ കുഴമറിച്ചില്‍ ഏറ്റെടുത്തു എന്നും ന്യായവിധിയില്‍ നിന്ന് എന്നേക്കുമായി മോചനം വാഗ്ദാനം ചെയ്യുന്നുവെന്നും അവള്‍ കേള്‍ക്കാതിരുന്നതെന്ത്? (റോമര്‍ 8:1). സല്‍പ്രവൃത്തികള്‍ കൊണ്ട് രക്ഷ കരസ്ഥമാക്കാന്‍ കഴികയില്ലെന്നും വിശ്വസിക്കുന്ന ഏവര്‍ക്കുമുള്ള ദാനമാണതെന്നും ുള്ള സുവാര്‍ത്ത എങ്ങനെയാണ് അവള്‍ക്കാതിരുന്നത് (എഫെസ്യര്‍ 2:8-9)?

യേശുവിന്റെ ജീവിതവും മരണവും ഉയിര്‍ത്തെഴുന്നേല്പും ദൈവത്തോടൊത്തുള്ള നമ്മുടെ ഭാവി ജീവതത്തിന് ഉറപ്പു നല്‍കുകയും സന്തോഷത്തോടെ മറ്റുള്ളവരെ സേവിക്കുന്നതിനായി നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു.