യെരുശലേമിന്റെ കിഴക്കു വശത്ത് പ്രകൃത്യാ ഉള്ള ഒരു ഉറവുണ്ട്.പുരാതന കാലങ്ങളില്‍ പട്ടണത്തിന്റെ ഏക ജലസ്രോതസ്സായിരുന്നു അത്, മതിലിനു പുറത്തായിരുന്നു അതു സ്ഥിതി ചെയ്തിരുന്നത് എന്നതിനാല്‍ അത് യെരുശലേമിന്റെ ഏറ്റവും വലിയ അപകട സാധ്യതയുടെ ഇടമായിരുന്നു. തുറന്ന ഉറവ് എന്നതിനര്‍ത്ഥം, പട്ടണത്തെ മറ്റു നിലയില്‍ കീഴടക്കാന്‍ കഴിയാതെ വരുമ്പോള്‍ ശത്രുക്കള്‍ക്ക് ഉറവ് വഴിതിരിച്ചു വിട്ടോ, അടച്ചുകളഞ്ഞോ കീഴടങ്ങാന്‍ പട്ടണത്തെ പ്രേരിപ്പിക്കാന്‍ കഴിയും.
പാറ തുരന്ന് 1750 അടി ദൈര്‍ഘ്യമുള്ള തുരങ്കത്തിലൂടെ വെള്ളത്തെ നഗരമധ്യത്തിലുള്ള താഴത്തെ കുളത്തിലെത്തിച്ചാണ് ഹിസ്കിയാ രാജാവ് ഈ പ്രശ്നം പരിഹരിച്ചത് (2 രാജാക്കന്മാര് 20:20; 2 ദിനവൃത്താന്തങ്ങള്‍ 32:2-4). എന്നാല്‍ ഇതിലെല്ലാം ഹിസ്കീയാവ് ‘അതു വരുത്തിയവങ്കലേക്ക് നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പേണ്ട അതു നിരൂപിച്ചവനെ ഓര്‍ത്തതുമില്ല” (യെശയ്യാവ് 22:11).
എന്തു നിരൂപിച്ചവനെ? യെരൂശലേമിന്റെ ജലസ്രോതസ്സ് സംരക്ഷണമില്ലാത്ത നിലയില്‍ ആയിരിക്കണം എന്ന നിലയില്‍ നഗരത്തെ പ്ലാന്‍ ചെയ്തത് ദൈവം തന്നെയാണ്. നഗരനിവാസികള്‍ തങ്ങളുടെ രക്ഷയ്ക്കായി പൂര്‍ണ്ണമായും ദൈവത്തില്‍ ആശ്രയിക്കണം എന്നതിന്റെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലായിരുന്നു മതിലിനു പുറത്തുള്ള ജലസ്രോതസ്സ്.
നമ്മുടെ അപര്യാപ്തതകള്‍ നമ്മുടെ നന്മയ്ക്കായിട്ടാണോ നിലകൊള്ളുന്നത്? തീര്‍ച്ചയായും, അപ്പൊസ്തലനായ പൗലൊസ് പറയുന്നത് തന്റെ ബലഹീനതകളില്‍ താന്‍ ‘പ്രശംസിക്കും” എന്നാണ്, കാരണം ബലഹീനതകളിലാണ് യേശുവിന്റെ ശക്തിയുടെ സൗന്ദര്യം തന്നില്‍ വെളിപ്പെടുന്നത് (2 കൊരിന്ത്യര്‍ 12:9-10) ാേരോ പരിമിതിയെയും ദൈവത്തെ നമ്മുടെ ശക്തിയായി വെളിപ്പെടുത്തുന്ന ദാനമായി കാണുവാന്‍ നമുക്കു കഴിയുമോ?
ദൈവമേ, ഞാന്‍ ബലഹീനനാണ്. അങ്ങ് എന്റെ ബലമാണെന്ന് മറ്റുള്ളവര്‍ കാണട്ടേ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.