ഞാന്‍ ഒരിക്കല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയുടെ പ്രാന്തപ്രദേശമായ ഒരു ദരിദ്ര പ്രദേശം സന്ദര്‍ശിച്ചു. വീടുകള്‍ കോറഗേറ്റഡ് ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്, വൈദ്യുതി വയറുകള്‍ അവയുടെ മുകളില്‍ തൂങ്ങിക്കിടക്കുന്നു. അവിടെ എനിക്ക് കുടുംബങ്ങളുമായി അഭിമുഖം നടത്താനും തൊഴിലില്ലായ്മ, മയക്കുമരുന്ന് ഉപയോഗം, കുറ്റകൃത്യങ്ങള്‍ എന്നിവ നേരിടാന്‍ സഭകള്‍ എങ്ങനെ സഹായിക്കുന്നുവെന്നു കേള്‍ക്കാനും ഉള്ള അവസരം ലഭിച്ചു.
ഒരു ഇടവഴിയില്‍ ഞാന്‍ ഒരു ചെറിയ മുറിയിലേക്ക് ഒരു അമ്മയെയും മകനെയും അഭിമുഖം ചെയ്യാന്‍ കയറി. എന്നാല്‍ ഒരു നിമിഷം കഴിഞ്ഞ് ആരോ ഒരാള്‍ പാഞ്ഞുവന്ന് ”നിങ്ങള്‍ ഇപ്പോള്‍ ഇവിടെനിന്നു പോകണം” എന്നു പറഞ്ഞു. ഒരു ഗുണ്ടാ നേതാവ് ഞങ്ങളെ ആക്രമിക്കാന്‍ ഒരു ജനക്കൂട്ടത്തെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
ഞങ്ങള്‍ സമീപത്തുള്ള മറ്റൊരു സ്ഥലം സന്ദര്‍ശിച്ചു, പക്ഷേ അവിടെ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമുണ്ടായില്ല. എന്തുകൊണ്ടെന്ന് പിന്നീട് ഞാന്‍ കണ്ടെത്തി. ഞാന്‍ ഓരോ വീടും സന്ദര്‍ശിക്കുമ്പോള്‍ ഒരു സംഘ നേതാവ് ഞങ്ങള്‍ക്കു കാവല്‍ നില്ക്കുന്നു. അദ്ദേഹത്തിന്റെ മകള്‍ക്ക് സഭ ഭക്ഷണം നല്‍കുകയും വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു. വിശ്വാസികള്‍ അവള്‍ക്കൊപ്പം നില്ക്കുന്നതിനാല് അവന് ഞങ്ങളുടെ കൂടെ നിന്നു.
ഗിരിപ്രഭാഷണത്തില്‍, താരതമ്യത്തിന് അതീതമായ ഒരു സ്നേഹത്തിന്റെ നിലവാരം യേശു അവതരിപ്പിക്കുന്നു. ഇത്തരത്തിലുള്ള സ്നേഹം ”യോഗ്യത” ഉള്ളവരെ മാത്രമല്ല അര്‍ഹതയില്ലാത്തവരെയും (മത്തായി 5:43-45), കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അപ്പുറത്തേക്ക് തങ്ങളെ തിരിച്ചു സ്നേഹിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ സ്നേഹിക്കാത്തവരെയും തേടിച്ചെല്ലുന്നു (വാ. 46-47). ഇതാണ് ദൈവ-വലുപ്പത്തിലുള്ള സ്നേഹം (വാ. 48) – എല്ലാവരെയും അനുഗ്രഹിക്കുന്ന തരത്തിലുള്ള സ്നേഹം.
സാന്റോ ഡൊമിംഗോയിലെ വിശ്വാസികള്‍ ഈ സ്നേഹം ജീവിച്ചു കാണിക്കുന്നതിനാല്‍, സമീപസ്ഥലങ്ങള്‍ മാറാന്‍ തുടങ്ങിയിരിക്കുന്നു. കഠിനഹൃദയങ്ങള്‍ അവരുടെ ലക്ഷ്യത്തിനായി ചൂടാകുന്നു. ദൈവത്തോളം വലുപ്പത്തിലുള്ള സ്നേഹം പട്ടണത്തിലേക്ക് വരുമ്പോള്‍ സംഭവിക്കുന്നത് അതാണ്.
യേശുവേ, അങ്ങയുടെ സ്നേഹം എന്നിലേക്ക് പകരുക, അങ്ങനെ ഞാന്‍ അത് മറ്റുള്ളവര്‍ക്ക് പകരട്ടെ- ദാനം തിരിച്ചുതരാാന് കഴിയാത്തവര്‍ക്കുപോലും.