ലോകത്തിലെ ഏറ്റവും വേഗതയേറിയ അന്ധ ഓട്ടക്കാരനെന്ന നിലയില്‍, യുഎസ് പാരാലിമ്പിക് ടീമിലെ ഡേവിഡ് ബ്രൗണ്‍ തന്റെ വിജയങ്ങള്‍ക്ക് ദൈവത്തോടും അമ്മയുടെ ആദ്യകാല ഉപദേശത്തോടും (”വെറുതെ ചുറ്റിപ്പറ്റി ഇരിക്കരുത്”), ഒപ്പം ഓട്ട പരിശീലകനായ മുതിര്‍ന്ന സ്പ്രിന്റര്‍ ജെറോം അവേരിയോടുും കടപ്പെട്ടിരിക്കുന്നതായി പറയുന്നു. തന്റെ വിരലുകളില്‍ കെട്ടിയിരിക്കുന്ന ഒരു ചരടിനോട് ബ്രൗണിനെ ബന്ധിച്ച് അവേരി, ബ്രൗണിന്റെ വിജയ മല്‍സരങ്ങളെ വാക്കുകളും സ്പര്‍ശനങ്ങളും ഉപയോഗിച്ച് നയിക്കുന്നു.

വളഞ്ഞ ട്രാക്കുകളുള്ള 200 മീറ്റര്‍ ഓട്ടത്തില്‍ തനിക്ക് ”അതനുസരിച്ച് തിരിയാന്‍” കഴിയുമെന്ന് ബ്രൗണ്‍ പറയുന്നു: ”എല്ലാം അദ്ദേഹത്തിന്റെ സൂചനകള്‍ ശ്രദ്ധിക്കുന്നതിലാണ്. ദിനംപ്രതി, ഞങ്ങള്‍ റേസ് തന്ത്രങ്ങള്‍ മറികടക്കുകയാണ്,” ബ്രൗണ്‍ പറയുന്നു, ”പരസ്പരം ആശയവിനിമയം നടത്തുക-വാക്കാലുള്ള സൂചനകള്‍ മാത്രമല്ല, ശാരീരിക സൂചകങ്ങളും അതിനുപയോഗിക്കുന്നു.”

നമ്മുടെ സ്വന്തം ജീവിത ഓട്ടത്തില്‍, ഒരു ദിവ്യ വഴികാട്ടിയുടെ അനുഗ്രഹം നമുക്കുണ്ട്. നമ്മുടെ സഹായിയായ പരിശുദ്ധാത്മാവിനെ നാം അനുഗമിക്കുമ്പോള്‍ നമ്മുടെ ചുവടുകളെ അവന്‍ നയിക്കുന്നു. ”നിങ്ങളെ തെറ്റിക്കുന്നവരെ ഓര്‍ത്തു ഞാന്‍ ഇതു നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു,” യോഹന്നാന്‍ എഴുതി (1 യോഹന്നാന്‍ 2:26). ‘അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിക്കുവാന്‍ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്‌ക്കല്ല സത്യം തന്നെ ആയിരിക്കുകയാലും, അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങള്‍ അവനില്‍ വസിപ്പിന്‍” (വാ. 27).

പിതാവിനെയും യേശുക്രിസ്തുവാണ് മിശിഹാ എന്നതിനെയും തള്ളിപ്പറഞ്ഞ ”എതിര്‍ക്രിസ്തുക്കളെ” നേരിട്ട വിശ്വാസികളോടാണ് യോഹന്നാന്‍ ഈ വാക്കുകള്‍ ഊന്നിപ്പറയുന്നത് (വാ. 22). അത്തരം നിഷേധികളെ നാം ഇന്നും അഭിമുഖീകരിക്കുന്നു. എന്നാല്‍ നമ്മുടെ വഴികാട്ടിയായ പരിശുദ്ധാത്മാവ് യേശുവിനെ അനുഗമിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു. നമ്മെ ട്രാക്കില്‍ സൂക്ഷിക്കുന്ന, സത്യവുമായി നമ്മെ സ്പര്‍ശിക്കാനുള്ള അവന്റെ മാര്‍ഗനിര്‍ദേശത്തെ നമുക്ക് വിശ്വസിക്കാം.