ഒരു നെടുവീര്‍പ്പോടെ ഞാന്‍ എന്റെ നെറ്റി കൈയ്യില്‍ താങ്ങി, ”ഇതെല്ലാം എങ്ങനെ പൂര്‍ത്തിയാക്കുമെന്ന് എനിക്കറിയില്ല.” എന്റെ സുഹൃത്തിന്റെ ശബ്ദം ഫോണിലൂടെ കേട്ടു: ”നീ നിനക്കുതന്നേ കുറച്ച് അംഗീകാരം നല്‍കണം. നീ വളരെയധികം ചെയ്യുന്നു.” തുടര്‍ന്ന് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്ന കാര്യങ്ങളുടെ പട്ടിക അവന് നിരത്തി – ആരോഗ്യകരമായ ഒരു ജീവിതരീതി നിലനിര്‍ത്തുക, ജോലി ചെയ്യുക, ഗ്രാജുവേറ്റ് സ്കൂളില്‍ നന്നായി പ്രവര്‍ത്തിക്കുക, എഴുതുക, ഒരു ബൈബിള്‍ പഠനത്തില്‍ പങ്കെടുക്കുക. ദൈവത്തിനായി ഈ കാര്യങ്ങളെല്ലാം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു, പകരം ഞാന്‍ എങ്ങനെ ചെയ്യുന്നു എന്നതിനേക്കാള്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു – അല്ലെങ്കില്‍ ഒരുപക്ഷേ ഞാന്‍ വളരെയധികം ചെയ്യാന്‍ ശ്രമിക്കുകയാണ്.
ദൈവത്തെ മഹത്വപ്പെടുത്തുന്ന വിധത്തിലാണ് അവര്‍ ജീവിക്കേണ്ടതെന്ന് പൗലൊസ് കൊലൊസ്യയിലെ സഭയെ ഓര്‍മ്മിപ്പിച്ചു. ആത്യന്തികമായി, അവര്‍ ദൈനംദിന അടിസ്ഥാനത്തില്‍ പ്രത്യേകമായി ചെയ്തത് അവര്‍ എങ്ങനെ ചെയ്തു എന്നതു പോലെ പ്രധാനമല്ല. ”മനസ്സലിവ്, ദയ,
താഴ്മ, സൗമ്യത, ദീര്‍ഘക്ഷമ” എന്നിവകൊണ്ടാണ് അവര്‍ തങ്ങളുടെ ജോലി ചെയ്യേണ്ടത് (കൊലോസ്യര്‍ 3:12), എല്ലാറ്റിനുമുപരിയായി സ്നേഹിക്കുക (വാ. 13-14), ‘സകലവും കര്‍ത്താവായ യേശുവിന്റെ നാമത്തില്‍” ചെയ്യണം (വാ. 17). അവരുടെ ജോലി ക്രിസ്തുതുല്യ ജീവിതത്തില്‍ നിന്ന് വേര്‍പെട്ടതല്ല.
നാം ചെയ്യുന്നത് പ്രധാനമാണ്, പക്ഷേ നാം അത് എങ്ങനെ ചെയ്യുന്നു, എന്തുകൊണ്ട് ചെയ്യുന്നു, ആര്‍ക്കു ചെയ്യുന്നു എന്നിവ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഓരോ ദിവസവും നമുക്ക് സമ്മര്‍ദ്ദ-രഹിത രീതിയിലോ ദൈവത്തെ ബഹുമാനിച്ച് യേശുവിനെ നമ്മുടെ വേലയോടു ചേര്‍ത്ത് അതിന്റെ അര്‍ത്ഥം അന്വേഷിക്കുന്ന രീതിയിലോ പ്രവര്‍ത്തിക്കുന്നതു തിരഞ്ഞെടുക്കാം. രണ്ടാമത്തേത് പിന്തുടരുമ്പോള് നമുക്ക് സംതൃപ്തി ലഭിക്കും.
യേശുവേ, ഞാന്‍ നേടാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് സമ്മര്‍ദ്ദം അനുഭവിക്കുന്ന സമയങ്ങള്‍ എന്നോട് ക്ഷമിക്കണമേ. പകരം അങ്ങയുടെ മഹത്വത്തിനായി കാര്യങ്ങള്‍ നിറവേറ്റാന്‍ എന്നെ സഹായിക്കണമേ.