ചെറുപ്പക്കാരനായ പിതാവിന്റെ ക്ഷമ നശിച്ചിരുന്നു. ”ഐസ്ക്രീം! ഐസ്ക്രീം!” അയാളുടെ മുട്ടിലിഴയുന്ന കുട്ടി നിലവിളിച്ചു. തിങ്ങിനിറഞ്ഞ മാളിന്റെ നടുവിലെ ബഹളം ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി. ”ശരി, പക്ഷേ നമുക്ക് ആദ്യം മമ്മിക്കായി എന്തെങ്കിലും ചെയ്യണം” പിതാവ് പറഞ്ഞു. ”ഇല്ല! ഐസ്ക്രീം!” അപ്പോഴാണ് അവള് അവരെ സമീപിച്ചത്: നല്ല വസ്ത്രം ധരിച്ച, ഹാന്‍ഡ്ബാഗിനു മാച്ച് ചെയ്യുന്ന ചെരിപ്പുകളുള്ള ഒരു സ്ത്രീ. ”അവന് വലിയ വാശിക്കാരനാണ്,” പിതാവ് പറഞ്ഞു. ആ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് പ്രതികരിച്ചു, ”യഥാര്‍ത്ഥത്തില്‍, വലിയ വാശിക്കാരനാണ്
നിങ്ങളുടെ കുട്ടിയെ കിട്ടിയതെന്നു തോന്നുന്നു. അവന് വളരെ ചെറുതാണെന്ന് മറക്കരുത്. നിങ്ങള്‍ ക്ഷമയോടെ അടുത്ത് നില്‍ക്കേണ്ടത് അവന് ആവശ്യമാണ്.” ആ സാഹചര്യം സ്വയമേവ പരിഹരിക്കപ്പെട്ടില്ല, പക്ഷേ ഈ താല്‍ക്കാലിക വിരാമം അച്ഛനും മകനും ആവശ്യമായ ഒന്നായിരുന്നു.
ജ്ഞാനിയായ സ്ത്രീയുടെ വാക്കുകളുടെ പ്രതിധ്വനി 103-ാം സങ്കീര്‍ത്തനത്തില്‍ കേള്‍ക്കുന്നു. ദാവീദ് നമ്മുടെ ദൈവമായ കര്‍ത്താവിനെക്കുറിച്ച് എഴുതുന്നു, ”യഹോവ കരുണയും കൃപയും നിറഞ്ഞവന് ആകുന്നു; ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന് തന്നേ” (വാ. 8). ‘മക്കളോട് കരുണയുള്ള” ഒരു ഭൗമിക പിതാവിന്റെ രൂപം ഓര്‍മ്മിപ്പിച്ചുകൊണ്ട് അവന് തുടരുന്നു, അതിലുപരിയായി ”അപ്പന് മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവയ്ക്ക് തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു” (വാ. 13). നമ്മുടെ പിതാവായ ദൈവം ”നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവന് ഓര്‍ക്കുന്നു” (വാ. 14). നാം ചെറിയവരും ദുര്‍ബലവുമാണെന്ന് അവനറിയാം.
നാം പലപ്പോഴും പരാജയപ്പെടുകയും ഈ ലോകം നമുക്കു നല്കുന്ന കാര്യങ്ങളില്‍ അതിശയിക്കുകയും ചെയ്യുന്നു. നമ്മുടെ പിതാവിന്റെ ക്ഷമ, എപ്പോഴും നിലനില്‍ക്കുന്ന, സമൃദ്ധമായ സ്നേഹം എന്നിവയെ അറിയുന്നത് എത്ര അത്ഭുതകരമായ ഉറപ്പാണ്.
ഞങ്ങള്‍ ആരാണെന്നും എന്താണെന്നും ഓര്‍ക്കുന്ന ക്ഷമയുള്ളവനും സന്നിഹിതനുമായി പിതാവായിരിക്കുന്നതിന് അങ്ങേയ്ക്കു നന്ദി.