2018 ലോകകപ്പിനിടെ കൊളംബിയന്‍ ഫോര്‍വേഡ് റഡാമെല്‍ ഫാല്‍ക്കാവോ പോളണ്ടിനെതിരായ എഴുപതാം മിനിറ്റില്‍ ഗോള്‍ നേടി, വിജയം ഉറപ്പിച്ചു. അന്താരാഷ്ട്ര മത്സരത്തില്‍ ഫാല്‍ക്കാവോയുടെ മുപ്പതാമത്തെ നാടകീയ ഗോളായിരുന്നു അത്്. അന്താരാഷ്ട്ര മത്സരത്തില്‍ ഒരു കൊളംബിയന്‍ കളിക്കാരന്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ബഹുമതി അ്‌ദ്ദേഹത്തിനു നേടിക്കൊടുത്തു.

ഫാല്‍ക്കാവോ പലപ്പോഴും തന്റെ വിജയം സോക്കര്‍ പിച്ചില്‍ തന്റെ വിശ്വാസം പങ്കുവെയ്ക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു സ്‌കോര്‍ കഴിഞ്ഞ്, ”യേശുവിനോടൊപ്പം നിങ്ങള്‍ ഒരിക്കലും തനിച്ചായിരിക്കില്ല” എന്നു രേഖപ്പെടുത്തിയിട്ടുള്ള തന്റെ ഷര്‍ട്ടു കാണിക്കാനായി തന്റെ ജേഴ്‌സി അദ്ദേഹം ഊരി മാറ്റാറുണ്ട്.

ഫാല്‍ക്കാവോയുടെ പ്രസ്താവന യേശുവിന്റെ ആശ്വാസകരമായ വാഗ്ദാനം നമുക്കു ചൂണ്ടിക്കാണിച്ചു തരുന്നു, ”ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട്” (മത്തായി 28:20). താന്‍ സ്വര്‍ഗത്തിലേക്ക് മടങ്ങാന്‍ പോകുകയാണെന്ന് അറിഞ്ഞ യേശു, തന്റെ ആത്മാവിന്റെ സാന്നിധ്യത്താല്‍ താന്‍ എപ്പോഴും അവരോടൊപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കി ശിഷ്യന്മാരെ ആശ്വസിപ്പിച്ചു (വാ. 20; യോഹന്നാന്‍ 14:16-18). യേശുവിന്റെ സന്ദേശം സമീപവും വിദൂരവുമായ നഗരങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ ക്രിസ്തുവിന്റെ ആത്മാവ് അവരെ ആശ്വസിപ്പിക്കുകയും നയിക്കുകയും സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. അപരിചിതമായ സ്ഥലങ്ങളില്‍ അവര്‍ ഏകാന്തതയുടെ തീവ്രത അനുഭവിക്കുമ്പോള്‍, അവരോടൊപ്പമുള്ള അവന്റെ സാന്നിധ്യത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ക്രിസ്തുവിന്റെ വാക്കുകള്‍ അവരുടെ കാതുകളില്‍ പ്രതിധ്വനിക്കും.

നാം എവിടെ പോയാലും, വീടിനടുത്തായാലും വിദൂരമായാലും, അറായത്തയിടത്തേക്ക് യേശുവിനെ പിന്തുടരുമ്പോള്‍ നമുക്കും ഇതേ വാഗ്ദാനത്തില്‍ പറ്റിനില്‍ക്കാം. ഏകാന്തതയുടെ വികാരങ്ങള്‍ നാം അനുഭവിക്കുമ്പോഴും, യേശുവിനോടുള്ള പ്രാര്‍ത്ഥനയില്‍ എത്തിച്ചേരുമ്പോള്‍, അവന്‍ നമ്മോടൊപ്പമുണ്ടെന്ന് അറിയുന്നതിലൂടെ നമുക്ക് ആശ്വാസം ലഭിക്കും.