അവള് വിളിച്ചു. അവള് സന്ദേശം അയച്ചു. എന്നാല്‍ സഹോദരനില്‍ നിന്ന് ഒരു പ്രതികരണവും നേടാന്‍ കഴിയാതെ ചാന്ദിനി സഹോദരന്റെ ഗേറ്റിനു പുറത്ത് നിന്നു. വിഷാദവും ആസക്തിയും നേരിടുന്ന അവളുടെ സഹോദരന് വീട്ടില്‍ ഒളിച്ചിരുന്നു. അവന്റെ ഒറ്റപ്പെടലിലേക്ക് നുഴഞ്ഞുകയറാനുള്ള തീവ്രശ്രമത്തില്‍, ചാന്ദിനി അവനു പ്രിയപ്പെട്ട പല ഭക്ഷണങ്ങളും പ്രോത്സാഹന ബൈബിള്‍ വാക്യങ്ങളും ശേഖരിക്കുകയും വേലിക്ക് മുകളിലൂടെ വീട്ടിലേക്കിടുകയും ചെയ്തു.
പാക്കേജ് അവള് എറിഞ്ഞപ്പോള്‍ അത് ഗേറ്റിലെ കൂര്‍ത്ത കമ്പികളില്‍ ഒന്നില്‍ തട്ടി കീറി അതിലെ ഉള്ളടക്കങ്ങള്‍ മുറ്റത്തെ മണലില്‍ ചിതറി വീണു.. നന്നായി ഉദ്ദേശിച്ച, സ്നേഹം നിറഞ്ഞ അവളുടെ വഴിപാട് പാഴായിപ്പോയി. അവളുടെ സമ്മാനം അവളുടെ സഹോദരന് ശ്രദ്ധിക്കുമോ? അവള് ഉദ്ദേശിച്ച പ്രത്യാശയുടെ ദൗത്യം അത് നിറവേറ്റുമോ? അവന്റെ രോഗശാന്തിക്കായി അവള് കാത്തിരിക്കുമ്പോള്‍ അവള്‍ക്ക് പ്രത്യാശിക്കാനും പ്രാര്‍ത്ഥിക്കാനും മാത്രമേ കഴിയുമായിരുന്നുള്ളു.
ദൈവം നമ്മെ അത്രയധികം സ്നേഹിച്ചതുകൊണ്ട് തന്റെ ഏകജാതനായ പുത്രനെ, നമ്മുടെ തകര്‍ന്നതും തന്നിലേക്കു തന്നെ ഒതുങ്ങിയതുമായ ലോകത്തിന് സ്നേഹവും സൗഖ്യവും നല്‍കുന്നതിനായി അയച്ചു (യോഹന്നാന് 3:16) യെശയ്യാവ് 53:5-ല്‍ ഈ സ്നേഹപ്രവൃത്തിയുടെ വില യെശയ്യാ പ്രവാചകന് പ്രവചിച്ചു. ഈ പുത്രന് ‘നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു.” അവന്റെ മുറിവുകള്‍ ആത്യന്തിക സൗഖ്യത്തിന്റെ പ്രത്യാശ നമുക്കു നല്കുന്നു. ‘നമ്മുടെ എല്ലാവരുടെയും അകൃത്യം’ അവന് സ്വയം ഏറ്റെടുത്തു (വാ. 6).
നമ്മുടെ പാപത്തിനും ആവശ്യത്തിനും വേണ്ടി മമുറിവേറ്റ ദൈവത്തിന്റെ യേശു ദാനം ഇന്ന് നമ്മുടെ നാളുകളിലേക്ക് പുതിയ ശക്തിയും കാഴ്ചപ്പാടും നല്കുന്നു. അവന്റെ സമ്മാനത്തിന് നിങ്ങളെ സംബന്ധിച്ച് എന്ത് അര്‍ത്ഥമാണുള്ളത്?
പ്രിയ ദൈവമേ, ഇന്ന് എന്റെ ആവശ്യം നിറവേറ്റുന്നതിനായി എന്റെ ഹൃദയത്തിലെ വേലികള്‍ക്കു മുകളിലൂടെ അയച്ച യേശു എന്ന് ദാനത്തിന് നന്ദി.