‘ഞാന്‍ എന്റെ അമ്മയോടൊപ്പം ഇത്രയും കാലം ജീവിച്ചു, ഒടുവില്‍ അവര്‍ എന്നെ വിട്ടു പോകേണ്ടിവന്നു!” പീറ്ററിന്റെ വാക്കുകളായിരുന്നു അവ. സുബോധത്തിനും യേശുവിനു കീഴടങ്ങുന്നതിനും മുമ്പുള്ള അവന്റെ ജീവിതം മനോഹരമായിരുന്നില്ല. മയക്കുമരുന്നിനുവേണ്ടി പ്രിയപ്പെട്ടവരില്‍ നിന്ന് പോലും പണം മോഷ്ടിക്കുമായിരുന്നു എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി സമ്മതിക്കുന്നു. ആ ജീവിതം ഇപ്പോള്‍ അവന്റെ പിന്നിലാണ്. എങ്കിലും അതില്‍നിന്നെല്ലാം മോചനം പ്രാപിച്ച വര്‍ഷങ്ങളും മാസങ്ങളും ദിവസങ്ങളും ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം അത് ഓര്‍മ്മിക്കുന്നു. പീറ്ററും ഞാനും പതിവായി ദൈവവചനം പഠിക്കാന്‍ ഇരിക്കുമ്പോള്‍, ഞാന്‍ ഒരു മാറിയ മനുഷ്യനെയാണ് കാണുന്നത്്.
മര്‍ക്കോസ് 5:15-ല്‍ ഭൂതബാധിതനായിരുന്നവനും എന്നാല്‍ രൂപാന്തരം സംഭവിച്ചവനുമായ ഒരു വ്യക്തിയെക്കുറിച്ച് പറയുന്നു. അവന്റെ രോഗശാന്തിക്ക് മുമ്പ്, നിസ്സഹായന്, നിരാശന്‍, ഭവനരഹിതന്, നിരാശന്‍ എന്നീ വാക്കുകളായിരുന്നു ആ മനുഷ്യന് യോജിക്കുന്ന വിശേഷണങ്ങള്‍ (വാ. 3-5). എന്നാല്‍ യേശു അവനെ മോചിപ്പിച്ചതിനുശേഷം അതെല്ലാം മാറി (വാ. 13). പക്ഷേ, പീറ്ററിനെപ്പോലെ, യേശുവിനു മുമ്പുള്ള അവന്റെ ജീവിതം സാധാരണ നിലയിലായിരുന്നില്ല. അവന് ബാഹ്യമായി പ്രകടിപ്പിച്ച ആന്തരിക സംഘര്‍ഷം ഇന്നത്തെ ആളുകള്‍ അനുഭവിക്കുന്നതില്‍ നിന്ന് വ്യത്യസ്തമല്ല. വേദനിപ്പിക്കുന്ന ചില മുറിവേറ്റ ആളുകള്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലോ വാഹനങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ താമസിക്കുന്നു; ചിലര്‍ സ്വന്തം വീടുകളില്‍ താമസിക്കുന്നുണ്ടെങ്കിലും വൈകാരികമായി ഒറ്റയ്ക്കാണ്. അദൃശ്യമായ ചങ്ങലകള്‍ മറ്റുള്ളവരെ അകറ്റുന്നിടത്തോളം ഹൃദയങ്ങളെയും മനസ്സിനെയും ബന്ധിക്കുന്നു.
നമ്മുടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും വേദനയും ലജ്ജയുമായി നമുക്കാശ്രയിക്കാന്‍ കഴിയുന്നവനാണ് യേശു. ലെഗ്യോനെയും പീറ്ററിനെയും പോലെ, തന്നിലേക്ക് ഓടിയെത്തുന്ന എല്ലാവരെയും അവന് കരുണയുടെ തുറന്ന കൈകളോടെ കാത്തിരിക്കുന്നു (വാ. 19).
ദൈവമേ, കഴിഞ്ഞ കാലങ്ങളില്‍ എന്നെ നിയന്ത്രിച്ച കാര്യങ്ങള്‍ യേശുവിലൂടെ കഴിഞ്ഞ കാലങ്ങളായി മാത്രം നില്ക്കുന്നതില് ഞാന്‍ നന്ദിയുള്ളവനാണ്.