ഒരു യുവതിയെന്ന നിലയില്‍, മുപ്പതാം വയസ്സില്‍ ഞാന്‍ വിവാഹിതയാണെന്നും നല്ല ജോലിയിലാണെന്നും ഞാന്‍ സങ്കല്‍പ്പിച്ചു – പക്ഷേ അത് സംഭവിച്ചില്ല. എന്റെ ഭാവി എന്റെ മുന്‍പില്‍ ശൂന്യമായി കിടന്നു, എന്റെ ജീവിതവുമായി എന്തുചെയ്യണമെന്നറിയാതെ ഞാന്‍ പോരാട്ടമനുഭവിച്ചു. ഒടുവില്‍ മറ്റുള്ളവരെ സേവിക്കുന്നതിലൂടെ ദൈവത്തെ സ്‌നേഹിക്കുന്നതിനായിട്ടാണ് ദൈവം എന്നെ വിളിക്കുന്നത് എന്നെനിക്കു മനസ്സിലാകുകയും ഞാന്‍ ഒരു സെമിനാരിയില്‍ ചേര്‍ന്നു. അപ്പോഴാണ് ഞാന്‍ എന്റെ വേരുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും ഞാന്‍ അകന്നുപോകുന്നതായുള്ള യാഥാര്‍ത്ഥ്യം എന്നെ തകര്‍ത്തത്. എങ്കിലും ദെവത്തിന്റെ വിളിയോട് പ്രതികരിക്കുന്നതിന്, എനിക്ക് പോകേണ്ടിവന്നു.

യേശു ഗലീല കടലിനരികിലൂടെ നടക്കുകയായിരുന്നു. പത്രൊസും സഹോദരന്‍ അന്ത്രെയാസും കടലില്‍ വല വീശുന്നത് അവന്‍ കണ്ടു. ”എന്റെ പിന്നാലെ വരുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും’ എന്ന് അവരെ വിളിച്ചു (മത്തായി 4:19). യേശു മറ്റു രണ്ടു മത്സ്യത്തൊഴിലാളികളായ യാക്കോബിനെയും സഹോദരന്‍ യോഹന്നാനെയും കണ്ടു സമാനമായ രീതിയില്‍ അവരെയും വിളിച്ചു (വാ. 21).

ഈ ശിഷ്യന്മാര്‍ യേശുവിന്റെ അടുത്തെത്തിയപ്പോള്‍ അവരും ചിലത് ഉപേക്ഷിച്ചാണു വന്നത്. പത്രൊസും അന്ത്രെയാസും ”വല ഉപേക്ഷിച്ചു” (വാ. 20). യാക്കോബും യോഹന്നാനും ”പടകിനെയും അപ്പനെയും വിട്ട് അവനെ അനുഗമിച്ചു” (വാ. 22). ലൂക്കൊസ് ഇപ്രകാരം പറയുന്നു: ”പിന്നെ അവര്‍ പടകുകളെ കരയ്ക്ക് അടുപ്പിച്ചിട്ടു സകലവും വിട്ട് അവനെ അനുഗമിച്ചു” (ലൂക്കൊസ് 5:11).

യേശുവിലേക്കുള്ള ഓരോ വിളിയിലും മറ്റെന്തെങ്കിലും ഒന്നിനുവേണ്ടിയുള്ള വിളിയും ഉള്‍പ്പെടുന്നു. വല. പ
ടക്. പിതാവ്. സുഹൃത്തുക്കള്‍. വീട്. തന്നോടുള്ള ബന്ധത്തിലേക്ക് ദൈവം നമ്മെയെല്ലാം വിളിക്കുന്നു. പിന്നെ അവന്‍ നമ്മെ ഓരോരുത്തരെയും സേവനത്തിനായി വിളിക്കുന്നു.