സുണ്ടോകു. ഈ ജാപ്പനീസ് പദം, വായിക്കാനായി കിടക്കയ്ക്കരികിലെ മോശപ്പുറത്ത് വെച്ചിരിക്കുന്ന പുസ്തക ശേഖരത്തെയാണ് സൂചിപ്പിക്കുന്നത്. പുസ്തകങ്ങള്‍ പഠനത്തിനുള്ള സാധ്യതകള്‍ അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്കോ സമയത്തേക്കോ ഉള്ള രക്ഷപ്പെടല്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല അവയുടെ പേജുകളില്‍ കാണുന്ന ആനന്ദങ്ങളും ഉള്‍ക്കാഴ്ചകളും ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍, ശേഖരം എപ്പോഴും അവിടെ കാണും.
ഒരു പുസ്തകത്തില്‍ നമുക്ക് ആസ്വാദ്യതയും സഹായവും കണ്ടെത്താമെന്ന ആശയം, പുസ്തകങ്ങളുടെ പുസ്തകമായ ബൈബിളിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സത്യമാണ്. വാഗ്ദത്ത്ദേശത്തേക്ക് യിസ്രായേലിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ട പുതുതായി നിയമിതനായ യോശുവയോടുള്ള ദൈവത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ തിരുവെഴുത്തുകളില്‍ മുഴുകാനുള്ള പ്രോത്സാഹനം ഞാന്‍ കാണുന്നു (യോശുവ 1:8).
മുന്നിലുള്ള ബുദ്ധിമുട്ട് അറിഞ്ഞുകൊണ്ട് ദൈവം യോശുവയോട് ഉറപ്പുനല്‍കി, ”ഞാന്‍ നിന്നോടുകൂടെ ഇരിക്കും” (വാ. 5). ദൈവത്തിന്റെ കല്‍പ്പനകളോടുള്ള യോശുവയുടെ അനുസരണത്തിലൂടെയാണ് അവന്റെ സഹായം ലഭിക്കുക. അതിനാല്‍ ദൈവം അവനോടു പറഞ്ഞു ‘ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്റെ വായില്‍നിന്നു നീങ്ങിപ്പോകരുത്; അതില്‍
എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാല്‍ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ത്ഥനായും ഇരിക്കും’ (വാക്യം 8). യോശുവയ്ക്ക് ന്യായപ്രമാണപുസ്തകം ഉണ്ടായിരുന്നുവെങ്കിലും, ദൈവം ആരാണെന്നും അവന്റെ ജനത്തോടുള്ള അവന്റെ ഹിതത്തെക്കുറിച്ചും ഉള്‍ക്കാഴ്ചയും ഗ്രാഹ്യവും നേടുന്നതിന് പതിവായി അത് അന്വേഷിക്കേണ്ടതുണ്ട്.
നിങ്ങളുടെ ദിവസത്തിനായി നിങ്ങള്‍ക്ക് നിര്‍ദ്ദേശമോ സത്യമോ പ്രോത്സാഹനമോ ആവശ്യമുണ്ടോ? തിരുവെഴുത്തു വായിക്കാനും അനുസരിക്കാനും പോഷണം കണ്ടെത്താനും സമയമെടുക്കുമ്പോള്‍, അതിന്റെ പേജുകളില്‍ അടങ്ങിയിരിക്കുന്നതെല്ലാം നമുക്ക് ആസ്വദിക്കാന്‍ കഴിയും (2 തിമൊഥെയൊസ്് 3:16).
സ്വര്‍ഗ്ഗീയ പിതാവേ, തിരുവെഴുത്തുകളിലൂടെയുള്ള അങ്ങയുടെ മാര്‍ഗ്ഗനിര്‍ദേശത്തിന് നന്ദി. അങ്ങു സംസാരിക്കുന്ന എല്ലാ വഴികളിലും അങ്ങയില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.