വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്റെ ഭാര്യ വാങ്ങിയ ഒരു സാധനത്തിന് ഒരു ചെറിയ ഇളവ് ലഭിച്ചു. ഇത് അവള് പ്രതീക്ഷിച്ച ഒന്നല്ല, തപാലിലാണ് അതിന്റെ അറിയിപ്പു വന്നത്. അതേ സമയം, ഒരു നല്ല സുഹൃത്ത് മറ്റൊരു രാജ്യത്തെ സ്ത്രീകളുടെ ധാരാളമായ ആവശ്യങ്ങള്‍ പങ്കുവെച്ചു, അവിടെയുള്ള സംരംഭക ചിന്താഗതിക്കാരായ സ്ത്രീകള്‍ വിദ്യാഭ്യാസത്തിലൂടെയും ബിസിനസ്സിലൂടെയും സ്വയം മെച്ചപ്പെടാന്‍ ശ്രമിക്കുന്നു. എന്നിരുന്നാലും, മിക്കപ്പോഴും സംഭവിക്കുന്നതുപോലെ, അവരുടെ ആദ്യത്തെ തടസ്സം സാമ്പത്തികമായിരുന്നു.
എന്റെ ഭാര്യ ആ ഇളവു തുക എടുത്ത് ഈ സ്ത്രീകളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്കു മൈക്രോ ലോണ്‍ നല്കി. വായ്പ തിരിച്ചടച്ചപ്പോള്‍, അവള് വീണ്ടും വീണ്ടും വായ്പ നല്കി, ഇതുവരെ അത്തരം ഇരുപത്തിയേഴ് നിക്ഷേപങ്ങള്‍ അവള് നടത്തി. എന്റെ ഭാര്യ പല കാര്യങ്ങളും ആസ്വദിക്കുന്നു, പക്ഷേ അവള് ഒരിക്കലും കണ്ടിട്ടില്ലാത്ത സ്ത്രീകളുടെ ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്നതിനെക്കുറിച്ച് ഒരു അപ്ഡേറ്റ് ലഭിക്കുമ്പോള്‍ അവളുടെ മുഖത്ത് വലിയ പുഞ്ചിരി ഉണ്ടാകാറുണ്ട്.
ഈ വാക്യത്തിലെ അവസാന വാക്കിന് ഊന്നല്‍ നല്‍കുന്നത് പലപ്പോഴും നാം കേള്‍ക്കാറുണ്ട് – ”സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” (2 കൊരിന്ത്യര്‍ 9:7) – ശരിയാണ്. എന്നാല്‍ നമ്മുടെ നല്‍കലിന് ഇതു സംബന്ധിച്ച് ഒരു പ്രത്യേക ഗുണമുണ്ട് – അത് ”മനസ്സില്ലാമനസ്സോടെയോ നിര്‍ബന്ധത്താലോ” ചെയ്യാന്‍ പാടില്ല, മാത്രമല്ല ”മിതമായി” വിതയ്ക്കാതിരിക്കാന് ഞങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു (വാക്യം 6-7). ഒറ്റവാക്കില്‍ പറഞ്ഞാല്‍, നമ്മുടെ ദാനം ”സന്തോഷപൂര്‍വ്വം” ആയിരിക്കണം. നമ്മള് ഓരോരുത്തരും അല്പം വ്യത്യസ്തമായി നല്‍കുമെങ്കിലും, നമ്മുടെ മുഖം നമ്മുടെ ഉല്ലാസത്തിന്റെ തെളിവുകള്‍ പറയാനുള്ള സ്ഥലങ്ങളാണ്.
എപ്പോഴാണ് നിങ്ങള്‍ അവസാനമായി ''സന്തോഷപൂര്‍വ്വം'' നല്‍കിയത്? സന്തോഷവാനായ ഒരു ദാതാവിനെ ദൈവം സ്നേഹിക്കുന്നുവെന്ന് നിങ്ങള്‍ വിശ്വസിക്കുന്നത് എന്തുകൊണ്ട്?
ഔദാര്യവാനായ പിതാവായ ദൈവമേ, സന്തോഷപൂര്‍ണ്ണമായ ഹൃദയത്തില്‍ നിന്ന് നല്കുന്നതിനു ലഭിക്കുന്ന സന്തോഷത്തിന് നന്ദി. ഞങ്ങളുടെ ആവശ്യങ്ങള്‍ക്കായി അവിടുന്നു സമൃദ്ധമായി നല്കുന്ന വഴികള്‍ക്ക് നന്ദി