1968 ഏപ്രില്‍ 3 ന് രാത്രി, ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ”ഞാന്‍ പര്‍വതത്തിനു മുകളിലായിരുന്നു” എന്ന തന്റെ അവസാന പ്രസംഗം നടത്തി. അതില്‍, താന്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു, ”നമുക്ക് കുറച്ച് പ്രയാസകരമായ ദിവസങ്ങള്‍ മുമ്പിലുണ്ട്. പക്ഷെ ഇപ്പോള്‍ ഇത് എന്നെ സംബന്ധിച്ചിടത്തോളം പ്രശ്‌നമല്ല. കാരണം ഞാന്‍ പര്‍വതമുകളിലായിരുന്നു. ഞാന്‍ ചുറ്റും നോക്കി. വാഗ്ദത്ത ഭൂമി ഞാന്‍ കണ്ടു. ഞാന്‍ നിങ്ങളോടൊപ്പം അവിടെയെത്തിയേക്കില്ല. . . . (പക്ഷേ) ഇന്ന് രാത്രി എനിക്ക് സന്തോഷമുണ്ട്. എനിക്ക് ഒന്നിനെക്കുറിച്ചും ആകുലതയില്ല. ഞാന്‍ ആരെയും ഭയപ്പെടുന്നില്ല. കര്‍ത്താവിന്റെ വരവിന്റെ മഹത്വം എന്റെ കണ്ണുകള്‍ കണ്ടു. ” പിറ്റേന്ന് അദ്ദേഹം കൊല്ലപ്പെട്ടു.
മരണത്തിനു തൊട്ടുമുമ്പ് അപ്പൊസ്തലനായ പൗലൊസ് തന്റെ ദത്തുപുത്രനായ തിമൊഥെയൊസിന് എഴുതി: ”ഞാനോ ഇപ്പോള്‍ത്തന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു…. ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ
കര്‍ത്താവ് ആ ദിവസത്തില്‍ എനിക്കു നല്‍കും’ (2 തിമൊഥെയൊസ് 4:6, 8). ഡോ. കിംഗിനെപ്പോലെ ഭൂമിയിലുള്ള തന്റെ സമയം അടുത്തുവരികയാണെന്ന് പൗലൊസിന് അറിയാമായിരുന്നു. രണ്ടുപേരും അത്യധികം പ്രാധാന്യമുള്ള ജീവിതങ്ങള്‍ സാക്ഷാത്കരിച്ചു, എന്നിട്ടും മുമ്പിലുള്ള യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെട്ടില്ല. അടുത്തതായി വരാനിരിക്കുന്നതിനെ ഇരുവരും സ്വാഗതം ചെയ്തു.
അവരെപ്പോലെ, ”കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താല്ക്കാലികം, കാണാത്തതോ നിത്യം” (2 കൊരിന്ത്യര്‍ 4:18).