കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയില്‍ ആവേശഭരിതരായ കുട്ടികള്‍ അവരുടെ പ്രിയപ്പെട്ട നിറങ്ങള്‍ക്കും ശരിയായ വലുപ്പങ്ങള്‍ക്കുമായി നന്ദിയോടെ തിരഞ്ഞു. അവര്‍ക്ക് ആത്മാഭിമാനവും ലഭിച്ചതായി ഒരു സംഘാടകന്‍ പറഞ്ഞു, പുതിയ വസ്ത്രങ്ങള്‍ അവര്‍ക്ക് അവരുടെ സമപ്രായക്കാരുടെ മധ്യത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു; തണുത്ത കാലാവസ്ഥയില്‍ അത് ഊഷ്മളത നല്‍കുന്നു.
‘ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്റെ പക്കല്‍ വച്ചിട്ടു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാല്‍
ചര്‍മ്മലിഖിതങ്ങളും നീ വരുമ്പോള്‍ കൊണ്ടുവരുക’ എന്ന് അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിന് എഴുതിയപ്പോള്‍, (2 തിമൊഥെയൊസ് 4:13) തണുത്തുറഞ്ഞ റോമന്‍ ജയിലില്‍ കിടന്ന പൗലൊസിന് ഊഷ്മളതയും സൗഹൃദവും ആവശ്യമായിരുന്നു. ഒരു റോമന്‍ ന്യായാധിപനെ അഭിമുഖീകരിച്ചപ്പോള്‍ ”ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു”(വാ. 16) എന്ന് അവന്‍ വിലപിച്ചു. ഈ മഹാനായ മിഷനറിയുടെ വേദനയെക്കുറിച്ചുള്ള സത്യസന്ധമായ വാക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ തുളച്ചുകയറുന്നു.
പൗലൊസിന്റെ അവസാനമായി രേഖപ്പെടുത്തിയ കത്തിന്റെ ഈ അവസാന വാക്കുകളില്‍ – വിസ്മയിപ്പിക്കുന്ന ഒരു ശുശ്രൂഷയ്ക്കു ശേഷമുള്ള അവസാന ചിന്തകളില്‍ – അവന്‍ സഹതാപത്തില്‍ നിന്ന് സ്തുതിയിലേക്ക് നീങ്ങുന്നു. ”കര്‍ത്താവോ എനിക്കു തുണനിന്നു” (വാ. 17), അവന്റെ വാക്കുകള്‍ നമ്മുടെ ഹൃദയത്തെ ഉണര്‍ത്തുന്നു. പൗലൊസ് പ്രഖ്യാപിച്ചതുപോലെ, ”കര്‍ത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവര്‍ത്തിപ്പാനും സകല ജാതികളും കേള്‍പ്പാനും എന്നെ ശക്തീകരിച്ചു’ (വാ. 17).
നിങ്ങള്‍ ഒരു പ്രതിസന്ധി നേരിടുകയാണെങ്കില്‍, ചൂടിനുള്ള വസ്ത്രങ്ങളോ സൗഹൃദത്തിനായി ഉറ്റസുഹൃത്തുക്കളോ ഇല്ലെങ്കില്‍, ദൈവത്തെ ഓര്‍ക്കുക. പുനരുജ്ജീവിപ്പിക്കാനും നല്‍കാനും വിടുവിക്കാനും അവന്‍ വിശ്വസ്തനാണ്. എന്തുകൊണ്ട്? അവന്റെ മഹത്വത്തിനും അവന്റെ രാജ്യത്തിലെ നമ്മുടെ ഉദ്ദേശ്യത്തിനും.