വംശീയ സംഘര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. എന്നിട്ടും പ്രസംഗകന്‍ ശാന്തനും പരിസരബോധമുള്ളവനുമായിരുന്നു. ഒരു വലിയ സദസ്സിനു മുന്നിലെ വേദിയില്‍ നിന്ന അദ്ദേഹം ധൈര്യത്തോടെ സംസാരിച്ചു – എന്നാല്‍ കൃപയോടും വിനയത്തോടും ദയയോടും നര്‍മ്മത്തോടും കൂടി. പെട്ടെന്നുതന്നെ സദസ്സിന്റെ പിരിമുറുക്കം അയയുകയും തങ്ങളെല്ലാവരും അഭിമുഖീകരിച്ച പ്രതിസന്ധിയെക്കുറിച്ച് – ശാന്തമായ വികാരത്തോടും വാക്കുകളോടും കൂടെ തങ്ങളുടെ വിഷയം എങ്ങനെ പരിഹരിക്കാം എന്നത് – പ്രസംഗകനോടൊപ്പം അവര്‍ ചിരിക്കുകയും ചിന്തിക്കുകയും ചെയ്തു. പക്ഷേ അവരുടെ വികാരങ്ങളും വാക്കുകളും തണുപ്പിക്കുക. അതെ, മധുരമുള്ള മനോഭാവത്തോടെ ഒരു കൈപ്പേറിയ വിഷയം എങ്ങനെ കൈകാര്യം ചെയ്യാം.

ശലോമോന്‍ രാജാവ് നമ്മോടെല്ലാവരോടും ഇതേ സമീപനമാണ് ഉപദേശിച്ചത്: ”ഇമ്പമുള്ള വാക്കു തേന്‍കട്ടയാകുന്നു; മനസ്സിനു മധുരവും അസ്ഥികള്‍ക്ക് ഔഷധവും തന്നേ” (സദൃശവാക്യങ്ങള്‍ 16:24). ഈ വിധത്തില്‍, ”ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ക്കു വിദ്യ
വര്‍ദ്ധിപ്പിക്കുന്നു” (വാ. 23).

ശലോമോനെപ്പോലുള്ള ശക്തനായ ഒരു രാജാവ് നാം എങ്ങനെ സംസാരിക്കണം എന്ന വിഷയത്തെ അഭിസംബോധന ചെയ്യാന്‍ സമയം ചെലവഴിക്കുന്നത് എന്തുകൊണ്ടാണ്? കാരണം വാക്കുകള്‍ നശീകരണശക്തിയുള്ളവയാണ്. ശലോമോന്റെ കാലത്ത്, രാജാക്കന്മാര്‍ തങ്ങളുടെ ജനതയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ദൂതന്മാരെ ആശ്രയിച്ചിരുന്നു, ശാന്തരും വിശ്വസനീയരുമായ ദൂതന്മാര്‍ വളരെയധികം വിലമതിക്കപ്പെട്ടു. അവര്‍ വിവേകപൂര്‍ണ്ണമായ വാക്കുകളും യുക്തിസഹമായ നാവുകളും ഉപയോഗിച്ചു, വിഷയം എന്തുതന്നെയായിരുന്നാലും അമിതമായി പ്രതികരിക്കുകയോ പരുഷമായി സംസാരിക്കുകയോ ചെയ്തില്ല.

നമ്മുടെ അഭിപ്രായങ്ങളും ചിന്തകളും ദൈവികവും വിവേകപൂര്‍ണ്ണവുമായ മാധുര്യം ഉള്‍ക്കൊള്ളുന്നതിലൂടെ നമുക്കെല്ലാവര്‍ക്കും പ്രയോജനം നേടാം. ശലോമോന്റെ വാക്കുകളില്‍, ”ഹൃദയത്തിലെ നിരൂപണങ്ങള്‍ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാല്‍ വരുന്നു” (വാ. 1).