ഒരു ദശലക്ഷത്തില്‍ ഒരാള്‍ക്കു വീതം ഇടിമിന്നലേല്‍ക്കുന്നതായി ബുക്ക് ഓഫ് ഓഡ്സ് പറയുന്നു. 25,000 ത്തില്‍ ഒരാള്‍ക്ക് കഠിനമായ ആഘാതത്തിന്റെയോ നഷ്ടത്തിന്റെയോ മുമ്പില്‍ ”ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം” എന്ന ഒരു മെഡിക്കല്‍ അവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നും പുസ്തകം പറയുന്നു. ഓരോ പേജിലും പ്രത്യേക പ്രശ്നങ്ങള്‍ നേരിടുന്നതിലെ അസ്വാഭാവികത ഉത്തരം നല്‍കാതെ കടന്നുവരുന്നു: ‘നാമാണ് അതെങ്കില്‍?’
ഇയ്യോബ് എല്ലാ പ്രതിബന്ധങ്ങളെയും ധിക്കരിച്ചു. ദൈവം അവനെക്കുറിച്ചു പറഞ്ഞു, ”അവനെപ്പോലെ
നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരും ഇല്ല’ (ഇയ്യോബ് 1:8). എന്നിട്ടും എല്ലാ വിരോധാഭാസങ്ങളെയും നിരാകരിക്കുന്ന നഷ്ടങ്ങളുടെ ഒരു നിര തന്നെ അനുഭവിക്കാന്‍ ഇയ്യോബിനെ തിരഞ്ഞെടുത്തു. ഭൂമിയിലുള്ള എല്ലാവരെക്കാളും ഒരു ഉത്തരം തേടാനുള്ള കാരണം ഇയ്യോബിനുണ്ട്. ”എന്തുകൊണ്ട് ഞാന്‍?” എന്ന് മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ തീവ്രമായ പോരാട്ടത്തെക്കുറിച്ച് വായിക്കാന്‍ ഓരോ അധ്യായത്തിലും ധാരാളമുണ്ട്.
വിവരിക്കാനാവാത്ത വേദനയുടെയും തിന്മയുടെയും രഹസ്യത്തോട് പ്രതികരിക്കാനുള്ള ഒരു വഴി ഇയ്യോബിന്റെ കഥ നല്കുന്നു. നന്മയും കരുണയും സംബന്ധിച്ചുള്ള ദൈവത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊരുവന്റെ കഷ്ടതകളും ആശയക്കുഴപ്പങ്ങളും വിവരിക്കുന്നതിലൂടെ (അധ്യായം 25), വിതയും കൊയ്ത്തും സംബന്ധിച്ചുള്ള മാറ്റംവരാത്ത നിയമത്തിന് ഒരു പകരം നാം കണ്ടെത്തുന്നു (4:7-8). സാത്താന് വരുത്തുന്ന നാശത്തിന് ഒരു പശ്ചാത്തല കഥ മെനഞ്ഞുകൊണ്ടും (അധ്യായം 1) നമ്മുടെ പാപങ്ങള്‍ വഹിക്കാന്‍ ഒരു ദിവസം തന്റെ പുത്രനെ അനുവദിക്കുന്ന ദൈവത്തില്‍ നിന്ന് ലഭിക്കുന്ന ഒരു ഉപസംഹാരം നല്കിക്കൊണ്ടും (42:7-17) ഇയ്യോബിന്റെ കഥ നമുക്ക് കാഴ്ചയാലല്ല വിശ്വാസത്താല്‍ ജീവിക്കാന്‍ ഒരു കാരണം നല്കുന്നു.
ചിലപ്പോഴൊക്കെ വിശദീകരണം കൂടാതെ കഷ്ടപ്പാടുകള്‍ അനുവദിക്കുന്ന ഒരു ദൈവത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഇത് മനസ്സിലാക്കാന്‍ ഇയ്യോബിന്റെ കഥ നിങ്ങളെ എങ്ങനെ സഹായിക്കുന്നു?
സൃഷ്ടിയുടെ ദൈവമേ, ജീവന്റെ ദാതാവേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവേ, ഞങ്ങളുടെ സ്വന്ത കണ്ണുകള്‍ക്കും ഹൃദയങ്ങള്‍ക്കും ഉപരിയായി അങ്ങയെ വിശ്വസിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.