ഒരു ദിവസം ഒരു പെട്രോള്‍ ബങ്കില്‍ ബാങ്ക് കാര്‍ഡ് ഇല്ലാതെ വീട്ടില്‍ നിന്നിറങ്ങിയ ഒരു സ്ത്രീയെ സ്റ്റെല്ല കണ്ടു. കുഞ്ഞിനൊപ്പം വഴിയില്‍ കുടുങ്ങിയ അവള്‍ വഴിയാത്രക്കാരോട് സഹായം തേടുകയായിരുന്നു. ആ സമയത്ത് തനിക്ക് ജോലിയില്ലായിരുന്നുവെങ്കിലും അപരിചിതയ്ക്ക് പെട്രോള്‍ അടിക്കാന്‍ സ്റ്റെല്ല 500 രൂപ ചെലവഴിച്ചു . ദിവസങ്ങള്‍ക്കുശേഷം, സ്റ്റെല്ല വീട്ടിലെത്തിയപ്പോള്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളും മറ്റ് സമ്മാനങ്ങളും അടങ്ങിയ പെട്ടി തന്റെ പൂമുഖത്ത് കാത്തിരിക്കുന്നതു കണ്ടു. അപരിചിതയുടെ സുഹൃത്തുക്കള്‍ സ്റ്റെല്ലയുടെ ദയാപ്രവൃത്തി തിരികെ നല്‍കിക്കൊണ്ട്് പ്രതികരിക്കുകയും അവള്‍ നല്‍കിയ 500 രൂപ അവളുടെ കുടുംബത്തിന് അവിസ്മരണീയമായ ക്രിസ്തുമസിന്റെ അനുഗ്രഹമായി മാറ്റുകയും ചെയ്തു.

ഈ ഹൃദയസ്പര്‍ശിയായ കഥ കൊടുക്കുന്നതിനെക്കുറിച്ച് യേശു പറഞ്ഞ കാര്യത്തെ ചിത്രീകരിക്കുന്നു, ”കൊടുപ്പിന്‍; എന്നാല്‍ നിങ്ങള്‍ക്കും കിട്ടും; അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവ്നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും” (ലൂക്കൊസ് 6:38).

ഇത് കേള്‍ക്കാനും നാം കൊടുക്കുന്നതില്‍ നിന്ന് നമുക്ക് എന്തു കിട്ടും എന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇതു നമ്മില്‍ പ്രലോഭനമുണ്ടാക്കിയേക്കാം, എന്നാല്‍ അങ്ങനെ നല്‍കുന്നത് അതിന്റെ ഗൗരവം നഷ്ടപ്പെടുത്തും. യേശു ഈ പ്രസ്താവനയ്ക്ക് മുമ്പായി ഇങ്ങനെ പറഞ്ഞു: ”നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിന്‍, അവര്‍ക്ക് നന്മ ചെയ്യുവിന്‍, ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്‍. എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെയാകും; നിങ്ങള്‍ അത്യുന്നതന്റെ മക്കളാകും; അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ’ (വാ. 35).

എന്തെങ്കിലും ലഭിക്കാന്‍വേണ്ടി നാം നല്‍കരുത്; നമ്മുടെ ഔദാര്യത്തില്‍ ദൈവം സന്തോഷിക്കുന്നതിനാല്‍ നാംനല്‍കുക. മറ്റുള്ളവരോടുള്ള നമ്മുടെ സ്‌നേഹം നമ്മോടുള്ള അവന്റെ സ്‌നേഹനിര്‍ഭരമായ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു.