ഞാനും അച്ഛനും മരങ്ങള്‍ വെട്ടിയിട്ട് രണ്ടു പേര്‍ക്കുപയോഗിക്കാവുന്ന വട്ടവാള്‍ കൊണ്ട് മുറിക്കുന്നു. ഞാന്‍ ചെറുപ്പവും ഊര്‍ജ്ജസ്വലനുമായതിനാല്‍ ഞാന്‍ വാള് അമര്‍ത്തി മുറിക്കാന്‍ ശ്രമിക്കാറുണ്ട്. ”അനായാസം അതു ചെയ്യുന്നു” അച്ഛന് പറയും. ”വാള് ജോലി ചെയ്യാന്‍ അനുവദിക്കുക.”
ഫിലിപ്പിയ ലേഖനത്തിലെ പൗലൊസിന്റെ വാക്കുകളെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു: ”നിങ്ങളില്‍ ദൈവമല്ലോ …
പ്രവര്‍ത്തിക്കുന്നത്” (2:13). അനായാസം അതു ചെയ്യുന്നു. നമ്മെ രൂപാന്തരപ്പെട്ടുത്തുന്നതിനുള്ള വേല അവിടുന്ന് ചെയ്യട്ടെ.
ക്രിസ്തു പറഞ്ഞ കാര്യങ്ങള്‍ വായിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിനേക്കാള്‍ ഉപരിയായ കാര്യമാണ് വളര്‍ച്ച എന്നത് എന്നാണ് സി. എസ്. ലൂയിസ് പറഞ്ഞത്. അദ്ദേഹം വിശദീകരിച്ചു, ”ഒരു യഥാര്‍ത്ഥ വ്യക്തി, ക്രിസ്തു. . . നിങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്യുന്നു. . . ക്രമേണ നിങ്ങളെ എന്നേക്കുമായി മാറ്റുന്നു. . . ഒരു പുതിയ ചെറിയ ക്രിസ്തുവായി, ഒരു സത്ത. . . അവന്റെ ശക്തി, സന്തോഷം, അറിവ്, നിത്യത എന്നിവയില്‍ പങ്കുവഹിക്കുന്ന ഒരു വ്യക്തിയായി…’
ദൈവം ഇന്ന് ആ പ്രക്രിയയിലാണ്. യേശുവിന്റെ കാല്ക്കല് ഇരുന്ന് അവനു പറയാനുള്ളത് സ്വീകരിക്കുക. പ്രാര്‍ത്ഥിക്കുക. ”ദൈവസ്നേഹത്തില്‍ നിങ്ങളെത്തന്നെ സൂക്ഷിക്കുക” (യൂദാ 1:21), നിങ്ങള്‍ അവന്റേതാണെന്ന് ദിവസം മുഴുവന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുക. അവന് നിങ്ങളെ ക്രമേണ മാറ്റുന്നുവെന്ന ഉറപ്പില്‍ ഉറച്ചുനില്ക്കുക.
”എന്നാല്‍ നാം നീതിക്കായി വിശപ്പും ദാഹവും ഉള്ളവരാകേണ്ടതല്ലേ?” താങ്കള്‍ ചോദിക്കുന്നു. ഒരു ചെറിയ കുട്ടി ഒരു അലമാരയില്‍ ഉയരത്തില്‍ ഇരിക്കുന്ന ഒരു സമ്മാനം എടുക്കാന്‍ ശ്രമിക്കുന്നതായി ചിത്രീകരിക്കുക, അവന്റെ കണ്ണുകള്‍ മോഹത്തോടെ തിളങ്ങുന്നു. ആ ആഗ്രഹം മനസ്സിലാക്കിയ പിതാവ് സമ്മാനം അവന് എടുത്തുകൊടുക്കുന്നു.
പ്രവൃത്തി ദൈവത്തിന്റേതാണ്; സന്തോഷം നമ്മുടേതാണ്. അനായാസം അത് ചെയ്യുന്നു. നാം ഒരു ദിവസം അവിടെയെത്തും.
'ദൈവമല്ലോ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്'' എന്നതിന് നിങ്ങളെ സംബന്ധിച്ച് അര്‍ത്ഥമെന്താണ്? അവന് നിങ്ങളില്‍ എന്തുചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു?
ദൈവമേ, എന്നെ യേശുവിനെപ്പോലെയാക്കാന് അങ്ങ് എന്റെ ഹൃദയവും പ്രവര്‍ത്തനങ്ങളും മാറ്റിയതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. അങ്ങയില്‍ നിന്ന് പഠിക്കുന്നതിനായി ഒരു എളിമയുടെ മനോഭാവം എനിക്കു നല്കണമേ.