ഞങ്ങളുടെ സ്‌കൂള്‍ ചങ്ങാതിക്കൂട്ടം മനോഹരമായ ഒരു തടാകത്തിന്റെ തീരത്ത് ഒരു നീണ്ട വാരാന്ത്യത്തിനായി വീണ്ടും ഒന്നിച്ചു. ദിവസങ്ങള്‍ വെള്ളത്തില്‍ കളിക്കാനും ഭക്ഷണം പങ്കിടാനും ചെലവഴിച്ചു, പക്ഷേ സായാഹ്ന സംഭാഷണങ്ങളാണ് ഞാന്‍ ഏറ്റവും വിലമതിച്ചത്. ഇരുട്ട് വീഴുമ്പോള്‍, അസാധാരണമായ ആഴവും ദുര്‍ബലതയും ഉള്ള ഞങ്ങളുടെ ഹൃദയം പരസ്പരം തുറന്നു, തെറ്റായ വിവാഹങ്ങളുടെ വേദനകളും ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞങ്ങളുടെ ചില കുട്ടികള്‍ സഹിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടുകളും ഞങ്ങള്‍ പങ്കുവെച്ചു. ഞങ്ങള്‍ അനുഭവിക്കുന്ന യാഥാര്‍ഥ്യങ്ങളെക്കുറിച്ചു പുറംപൂച്ചു പറയാതെ, അത്തരം തീവ്രമായ പ്രിസന്ധികളില്‍ ദൈവത്തെയും അവന്റെ വിശ്വസ്തതയെയും ഞങ്ങള്‍ പരസ്പരം ചൂണ്ടിക്കാട്ടി. ആ സായാഹ്നങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായവയാണ്.

ഓരോ വര്‍ഷവും കൂടാര പെരുന്നാളിനായി ഒത്തുകൂടാന്‍ ദൈവം തന്റെ ജനത്തെ പ്രേരിപ്പിച്ചപ്പോള്‍ ഇത്തരം രാത്രികളെയാണ് ദൈവം ഉദ്ദേശിച്ചതെന്ന് ഞാന്‍ കരുതുന്നു . ഈ പെരുന്നാളുകളിലും മറ്റു പലതിനെയും പോലെ യിസ്രായേല്യര്‍ യെരൂശലേമിലേക്ക് പോകേണ്ടതുണ്ടായിരുന്നു. അവിടെ എത്തിക്കഴിഞ്ഞാല്‍, ഒരാഴ്ചയോളം ആരാധനയില്‍ ഒത്തുകൂടാനും പെരുന്നാളിന്റെ സമയമത്രയും ”സാമാന്യവേല ഒന്നും ചെയ്യാതിരിക്കാനും” ദൈവം തന്റെ ജനത്തോട് നിര്‍ദ്ദേശിച്ചു (ലേവ്യപുസ്തകം 23:35). കൂടാരപ്പെരുനാള്‍ ദൈവത്തിന്റെ കരുതല്‍ ആഘോഷിക്കുകയും മിസ്രയീമില്‍നിന്ന് പുറപ്പെട്ടശേഷം മരുഭൂമിയില്‍ അവര്‍ സഞ്ചരിച്ച അവരുടെ കാലഘട്ടത്തെ അനുസ്മരിക്കുകയും ചെയ്യുന്നതായിരുന്നു (വാ. 42-43).

ഈ ഒത്തുചേരല്‍ യിസ്രായേല്യരുടെ ദൈവജനമെന്ന സ്വത്വബോധം ഉറപ്പിക്കുകയും കൂട്ടായതും വ്യക്തിപരവുമായ പ്രതിസന്ധികള്‍ക്കിടയിലും അവന്റെ നന്മ പ്രഖ്യാപിക്കുകയും ചെയ്തു. നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ കരുതലും സാന്നിധ്യവും ഓര്‍മ്മിക്കാന്‍ നാം സ്‌നേഹിക്കുന്നവരുമായി ഒത്തുചേരുമ്പോള്‍, നാമും വിശ്വാസത്തില്‍ ശക്തിപ്പെടുന്നു.