മൈക്കിന്റെ മിക്ക സഹപ്രവര്‍ത്തകര്‍ക്കും ക്രിസ്തുമതത്തെക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നു, അവര്‍ക്ക് ഏതില്‍ താല്‍പ്പര്യവുമില്ലായിരുന്നു. പക്ഷേ, അവന്‍ കരുതലുള്ളവനാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഈസ്റ്ററിനോടടുത്ത ഒരു ദിവസം, ആരോ ഈസ്റ്ററിന് പെസഹയുമായി വളരെയധികം ബന്ധമുണ്ടെന്ന് കേട്ടതായി പരാമര്‍ശിക്കുകയും ബന്ധം എന്താണെന്ന് ആശ്ചര്യപ്പെടുകയും ചെയ്തു. ”ഹേയ്, മൈക്ക്!” അവന്‍ പറഞ്ഞു. ”ഈ ദൈവിക സംഗതികളെക്കുറിച്ച് നിങ്ങള്‍ക്കറിയാം. എന്താണ് പെസഹ?’

ദൈവം യിസ്രായേല്യരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് പുറത്തുകൊണ്ടുവന്നതെങ്ങനെയെന്ന് മൈക്ക് വിശദീകരിച്ചു. എല്ലാ വീടുകളിലും ആദ്യജാതന്റെ മരണം ഉള്‍പ്പെടെ പത്ത് ബാധകളെക്കുറിച്ച് അവന്‍ അവരോട് പറഞ്ഞു. ബലിയര്‍പ്പിച്ച ആട്ടിന്‍കുട്ടിയുടെ രക്തം കട്ടിളക്കാലുകളില്‍ പുരട്ടിയ വീടുകളെ മരണ ദൂതന്‍ എങ്ങനെ കടന്നുപോയി എന്ന് അവന്‍ വിശദീകരിച്ചു. പിന്നീട് പെസഹാ വേളയില്‍ യേശു ക്രൂശിക്കപ്പെട്ടതെങ്ങനെയെന്ന് പങ്കുവെച്ചു. പെട്ടെന്ന് മൈക്കിനു മനസ്സിലായി, ഹേയ്, ഞാന്‍ സാക്ഷ്യം വഹിക്കുന്നു!

ദൈവത്തെക്കുറിച്ച് അറിയാത്ത ഒരു സംസ്‌കാരത്തില്‍ ഒരു സഭയ്ക്ക് ശിഷ്യനായ പത്രോസ് ഉപദേശം നല്‍കി. അവന്‍ പറഞ്ഞു, ”നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാന്‍ എപ്പോഴും ഒരുങ്ങിയിരിപ്പിന്‍.” (1 പത്രൊസ് 3:15).

മൈക്ക് തന്റെ വിശ്വാസത്തെ തുറന്നുകാണിച്ചതിനാല്‍, ആ വിശ്വാസം സ്വാഭാവികമായും പങ്കുവെക്കാനുള്ള അവസരം അവന് ലഭിച്ചു, ‘സൗമ്യതയും ഭയഭക്തിയും’ ഉള്ളനായി അവന്‍ അതു ചെയ്തു (വാ. 15).

നമുക്കും കഴിയും. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ – ദൈവത്തെക്കുറിച്ചുള്ള ”സംഗതികള്‍” നമുക്ക് ലളിതമായി വിശദീകരിക്കാന്‍ കഴിയും.