1970 കളില്‍ പീറ്റര്‍ വെല്‍ഷ് ചെറുപ്പമായിരുന്നപ്പോള്‍, ലോഹം കണ്ടെത്തല്‍ ഒരു വിനോദം മാത്രമായിരുന്നു. 1990 മുതല്‍, ലോകമെമ്പാടുമുള്ള ആളുകളെ ലോഹങ്ങള്‍ കണ്ടെത്തുന്ന ഉല്ലാസയാത്രകളില്‍ അദ്ദേഹം നയിക്കുന്നു. അവര്‍ ആയിരക്കണക്കിന് കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട് – വാളുകള്‍, പുരാതന ആഭരണങ്ങള്‍, നാണയങ്ങള്‍. ഉപഗ്രഹ ചിത്രങ്ങളുപയോഗിക്കുന്ന ‘ഗൂഗിള്‍ എര്‍ത്ത്,’ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗപ്പെടുത്തി , അവര്‍ ഇംഗ്ലണ്ടിലെ കൃഷിഭൂമിയുടെ ലാന്‍ഡ്സ്കേപ്പ് പാറ്റേണുകള്‍ അവര്‍ നോക്കി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് റോഡുകളും കെട്ടിടങ്ങളും മറ്റ് നിര്‍മ്മിതികളും ഉണ്ടായിരുന്ന ഇടം അവര്‍ കണ്ടെത്തുന്നു. പീറ്റര്‍ പറയുന്നു, ‘മുകളില്‍ നിന്നുള്ള ഒരു വീക്ഷണം ലഭിക്കുന്നത് ഒരു പുതിയ ലോകം തുറക്കുന്നു.”
യെശയ്യാവിന്റെ കാലത്തെ ദൈവജനത്തിന് ”മുകളില്‍ നിന്നുള്ള ഒരു വീക്ഷണം” ആവശ്യമായിരുന്നു. അവന്റെ ജനമായതില് അവര്‍ സ്വയം അഹങ്കരിക്കുകയും അനുസരണക്കേട് കാണിക്കുകയും അവരുടെ വിഗ്രഹങ്ങളെ ഉപേക്ഷിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ദൈവത്തിന് മറ്റൊരു വീക്ഷണമാണുണ്ടായിരുന്നത്. അവര്‍ മത്സരികളായിരുന്നിട്ടും , അവന് അവരെ ബാബേല്‍ പ്രവാസത്തില്‍ നിന്നു രക്ഷിക്കും. എന്തുകൊണ്ട്? ”എന്റെ നിമിത്തം; എന്റെ നിമിത്തം തന്നേ, ഞാന്‍ അതു ചെയ്യും; … ഞാന്‍ എന്റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കുകയില്ല”(യെശയ്യാവ് 48:11). മുകളില്‍ നിന്നുള്ള ദൈവത്തിന്റെ വീക്ഷണം, ജീവിതം അവന്റെ മഹത്വത്തിനും ഉദ്ദേശ്യത്തിനുമാണ് – അല്ലാതെ നമ്മുടെ മഹത്വത്തിനും ഉദ്ദേശ്യത്തിനുമല്ല. നമ്മുടെ ശ്രദ്ധ അവനിലേക്കും അവിടുത്തെ പദ്ധതികളിലേക്കും നല്‍കേണ്ടതും അവനെ സ്തുതിക്കുന്നതിലേക്ക് മറ്റുള്ളവരെ നയിക്കുന്നതിലുമായിരിക്കണം.
നമ്മുടെ സ്വന്തം വീക്ഷണകോണായി ദൈവത്തിന്റെ മഹത്വം ഉള്ളത് ഒരു പുതിയ ലോകം തുറക്കുന്നു. അവനെക്കുറിച്ചും നമുക്കുവേണ്ടി അവന്റെ പക്കല്‍ എന്തുണ്ട് എന്നതിനെക്കുറിച്ചും നാം എന്താണു കണ്ടെത്താന്‍ പോകുന്നത് എന്ന് അവന് മാത്രം അറിയുന്നു. നമുക്ക് നല്ലതെന്തെന്ന് ദൈവം നമ്മെ പഠിപ്പിക്കുകയും നാം പിന്തുടരേണ്ട പാതയിലൂടെ നമ്മെ നയിക്കുകയും ചെയ്യും (വാ. 17).
ഇന്ന് ദൈവത്തെ സ്തുതിക്കാന്‍ നിങ്ങള്‍ക്ക് എന്താണുള്ളത്? നിങ്ങളുടെ ജീവിതത്തില്‍ ദൈവം വര്‍ദ്ധിക്കുകയും നിങ്ങള്‍ കുറയുകയും ചെയ്യുന്നതിന് നിങ്ങള്‍ക്ക് എന്തു ചെയ്യാനാകും?
ദൈവമേ, എന്റെ ജീവിതം എന്നെക്കുറിച്ചല്ല, അങ്ങയക്കുറിച്ചായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ പഠിപ്പിക്കുകയും മാറ്റുകയും ചെയ്യണമേ.