സാം തന്റെ വിരമിക്കല്‍ അക്കൗണ്ട് ഓരോ ദിവസവും രണ്ടുതവണ പരിശോധിക്കുന്നു. മുപ്പതു വര്‍ഷക്കാലം അദ്ദേഹം സമ്പാദിച്ചു, ഓഹരിവിപണിയിലെ സൂചിക വര്‍ദ്ധിച്ചുവരുന്നതനുസരിച്ച് നിക്ഷേപം വര്‍ദ്ധിച്ച്, ഒടുവില്‍ വിരമിക്കാന്‍ പര്യാപ്തമായ നിലയിലെത്തി. ഓഹരിവിപണി കൂപ്പുകുത്താത്തിടത്തോളം കാലം. ഈ ഭയം സാമിനെ തന്റെ നിക്ഷേപത്തെക്കുറിച്ച് ആശങ്കാകുലനാക്കുന്നു.

യിരെമ്യാവ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി: ”യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്‍മാരുണ്ട്; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങള്‍ ആ ലജ്ജാവിഗ്രഹത്തിനു ബലിപീഠങ്ങളെ, ബാലിനു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നേ, തീര്‍ത്തിരിക്കുന്നു’ (11:13).

യഹൂദയുടെ വിഗ്രഹാരാധന ശ്രദ്ധേയമാണ്. യഹോവ ദൈവമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അവര്‍ക്ക് എങ്ങനെ മറ്റൊന്നിനെ ആരാധിക്കാന്‍ കഴിയും? അവര്‍ നിക്ഷേപം നടത്തുകയായിരുന്നു. മരണാനന്തര ജീവിതത്തിനായി അവര്‍ക്ക് യഹോവയെ ആവശ്യമായിരുന്നു, കാരണം യഥാര്‍ത്ഥ ദൈവത്തിന് മാത്രമേ അവരെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കാന്‍ കഴിയൂ. എന്നാല്‍ വര്‍ത്തമാനകാലത്തെ സംബന്ധിച്ചോ? പുറജാതി ദേവന്മാര്‍ ആരോഗ്യം, സമ്പത്ത്, ഫലഭൂയിഷ്ടത എന്നിവ വാഗ്ദാനം ചെയ്തു, അതിനാല്‍ അവരോടും പ്രാര്‍ത്ഥിക്കരുതോ?-അത്യാവശ്യത്തിന്.

യെഹൂദയുടെ വിഗ്രഹാരാധന എങ്ങനെയാണ് നമ്മുടെ പ്രലോഭനമാകുന്നതെന്ന് നിങ്ങള്‍ക്ക് കാണാമോ? കഴിവ്, വിദ്യാഭ്യാസം, പണം എന്നിവ ഉണ്ടായിരിക്കുന്നത് നല്ലതാണ്. നാം ശ്രദ്ധിച്ചില്ലെങ്കില്‍, നാം നമ്മുടെ ആത്മവിശ്വാസം അവയിലേക്ക് മാറ്റിയേക്കാം. മരിക്കുമ്പോള്‍ നമുക്ക് ദൈവത്തെ ആവശ്യമുണ്ടെന്ന് നമുക്കറിയാം, ഇപ്പോള്‍ നമ്മെ അനുഗ്രഹിക്കാന്‍ നമ്മള്‍ അവനോട് പ്രാര്‍ത്ഥിക്കും. എന്നാല്‍ ഈ കുറഞ്ഞ ദേവന്മാരിലും നമ്മള്‍ ആശ്രയിക്കും.

നിങ്ങളുടെ ആശ്രയം എവിടെയാണ്? ബാക്കപ്പ് വിഗ്രഹങ്ങള്‍ എപ്പോഴും വിഗ്രഹങ്ങളാണ്. ദൈവത്തിന്റെ നിരവധി ദാനങ്ങള്‍ക്ക് നന്ദി പറയുകയും നിങ്ങള്‍ അവയിലൊന്നും ആശ്രയിക്കുന്നില്ലെന്ന് അവനോട് പറയുകയും ചെയ്യുക. നിങ്ങളുടെ വിശ്വാസം പൂര്‍ണ്ണമായും അവനിലാണ്.