എന്റെ മകള്‍ നാന്‍സി ഡ്രൂവില്‍ (ഒരു ഡിറ്റക്ടീവ് നോവല്‍ പരമ്പര) വല്ലാതെ ആകൃഷ്ടയായി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍, ഈ അപസര്‍പ്പക പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു ഡസനോളം നോവലുകള്‍ അവള്‍ വായിച്ചു. ഡിറ്റക്ടീവ് സ്റ്റോറികളെ അവള്‍ സത്യസന്ധമായിട്ടാണ് കാണുന്നത്: കുട്ടിക്കാലത്ത് ഞാനും ഈ പുസ്തകങ്ങളെ സ്‌നേഹിച്ചിരുന്നു, 1960 കളില്‍ എന്റെ അമ്മ വായിച്ച നീല കവറുള്ള പുസ്തകങ്ങള്‍ ഇപ്പോഴും അവളുടെ വീട്ടിലെ അലമാരയിലുണ്ട്.

ഈ താല്പര്യം കൈമാറുന്നത് കാണുമ്പോള്‍ ഞാന്‍ എന്താണ് കൈമാറാന്‍ പോകുന്നതെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു. തിമൊഥെയൊസിനുള്ള രണ്ടാമത്തെ കത്തില്‍, തിമൊഥെയൊസിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ അവന്റെ മുത്തശ്ശിയിലും അമ്മയിലും വസിച്ചിരുന്ന ”നിര്‍വ്യാജ വിശ്വാസത്തെ”ക്കുറിച്ചു തന്നെ ഓര്‍മിപ്പിച്ചുവെന്ന് പൗലൊസ് എഴുതി. രഹസ്യങ്ങളോടുള്ള അവളുടെ സ്‌നേഹത്തോടൊപ്പം, എന്റെ മകള്‍ക്ക് വിശ്വാസവും കൈമാറിക്കിട്ടി എന്നും, അത് അവളുടെ മുത്തശ്ശിമാര്‍ചെയ്തതുപോലെ പ്രാര്‍ത്ഥിക്കാനും, ”ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്തത്തിനായി” (2 തിമൊഥെയൊസ് 1:1) മുറുകെപ്പിടിക്കാനും അവളെ സഹായിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

യേശുവിനെ അിയുന്ന മാതാപിതാക്കളോ മുത്തശ്ശിയോ ഇല്ലാത്തവര്‍ക്കും ഞാന്‍ ഇവിടെ പ്രത്യാശ കാണുന്നു. തിമൊഥെയൊസിന്റെ പിതാവിനെ പരാമര്‍ശിച്ചിട്ടില്ലെങ്കിലും പൗലൊസ് തിമൊഥെയൊസിനെ ”പ്രിയപുത്രന്‍” എന്ന് വിളിക്കുന്നു (വാ. 2). വിശ്വാസം കൈമാറാന്‍ കുടുംബങ്ങളില്ലാത്തവര്‍ക്ക് ഇപ്പോഴും സഭയില്‍ മാതാപിതാക്കളെയും മുത്തശ്ശിമാരെയും കണ്ടെത്താന്‍ കഴിയും – എങ്ങനെ ‘വിശുദ്ധ ജീവിതം” നയിക്കാമെന്നും (വാ. 9) ദൈവം നമുക്കു നല്‍കിയ ‘ശക്തിയുടെയും സ്‌നേഹത്തിന്റെയും സുബോധത്തിന്റെയും’ (വാ. 7) ദാനങ്ങള്‍ എങ്ങനെ സ്വീകരിക്കാമെന്നും കണ്ടെത്താന്‍ നമ്മെ സഹായിക്കുന്ന ആളുകള്‍. തീര്‍ച്ചയായും നമുക്കെല്ലാവര്‍ക്കും മനോഹരമായ ഒരു അവകാശമുണ്ട്.