”ഞങ്ങള്‍ ലൈബ്രറിയിലാണ്, ഞങ്ങള്‍ക്ക് വെളിയില്‍ തീജ്വാലകള്‍ കാണാം!” അവള്‍ ഭയപ്പെട്ടിരുന്നു. അവളുടെ ശബ്ദത്തില്‍നിന്ന് ഞങ്ങള്‍ക്കതു കേള്‍ക്കാമായിരുന്നു. അവളുടെ ശബ്ദം ഞങ്ങള്‍ക്കറിയാം- ഞങ്ങളുടെ മകളുടെ ശബ്ദം. അതേ സമയം അവളുടെ കോളേജ് കാമ്പസ് അവള്‍ക്കും അവളുടെ മൂവായിരത്തോളം സഹവിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്നും ഞങ്ങള്‍ക്കറിയാം. 2018 ല്‍ ആരും പ്രതീക്ഷിച്ചതിലും – കുറഞ്ഞപക്ഷം അഗ്‌നിശമന സേനാംഗങ്ങളെങ്കിലും – വേഗത്തില്‍ കോളേജ് കാമ്പസില്‍ തീ പടര്‍ന്നു. അമേരിക്കയിലെ ഈ സ്ഥലത്തെ റെക്കോര്‍ഡ് ചൂടും വരണ്ട കാലാവസ്ഥയുമെല്ലാം തീപടരാന്‍ കാരണമായി. തല്‍ഫലമായി 97,000 ഏക്കര്‍ സ്ഥലം കത്തുകയും 1,600 ലേറെ കെട്ടിടങ്ങള്‍ നശിക്കുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനെല്ലാം കാരണം ചെറിയ തീപ്പൊരികളായിരുന്നു. തീ കെട്ടടങ്ങിയ ശേഷം എടുത്ത എല്ലാം ഫോട്ടോകളിലും സാധാരണ സസ്യസമൃദ്ധമായിരുന്ന തീരപ്രദേശം ചന്ദ്രന്റെ ഉപരിതലം പോലെ കാണപ്പെട്ടു.

യാക്കോബിന്റെ പുസ്തകത്തില്‍ ചെറുതും എന്നാല്‍ ശക്തവുമായ ചില കാര്യങ്ങളെക്കുറിച്ചു എഴുത്തുകാരന്‍ പറയുന്നു: കുതിരകളുടെ വായിലെ കടിഞ്ഞാണും കപ്പലുകളുടെ ചുക്കാനും (3:3-4). പരിചിതമായിരിക്കുമ്പോള്‍ തന്നേ, ഈ ഉദാഹരണങ്ങള്‍ നാമുമായി ഒരു പരിധിവരെ അകന്നുനില്‍ക്കുന്നവയാണ്. നമ്മോട് അല്‍പ്പം അടുത്തു നില്‍ക്കുന്ന ഒന്ന് – ഓരോ മനുഷ്യനും കൈവശമുള്ള ചെറിയ ഒന്നിനെക്കുറിച്ച് അവന്‍ പറയുന്നു – ഒരു നാവ്. ഈ അധ്യായം ആദ്യം പ്രത്യേകമായി ഉപദേഷ്ടാക്കളെ അഭിസംബോധന ചെയ്യുന്നുവെങ്കിലും (വാ. 1) പ്രായോഗികത വേഗത്തില്‍ നമ്മില്‍ ഓരോരുത്തരിലേക്കും വ്യാപിക്കുന്നു. വളരെ ചെറിയ നാവ് വിനാശകരമായ ഫലങ്ങളിലേക്ക് നയിച്ചേക്കാം.

നമ്മുടെ ചെറിയ നാവുകള്‍ ശക്തമാണ്, പക്ഷേ നമ്മുടെ വലിയ ദൈവം കൂടുതല്‍ ശക്തനാണ്. ദൈനംദിന അടിസ്ഥാനത്തില്‍ അവന്റെ സഹായം നമ്മുടെ നാവിനെ കടിഞ്ഞാണിടാനും വാക്കുകളെ നിയന്ത്രിക്കാനുമുള്ള ശക്തി നല്‍കുന്നു.