2019 ല്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ മരണത്തിന്റെ അഞ്ഞൂറാം വാര്‍ഷികത്തിന്റെ അനുസ്മരണയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാ പ്രദര്‍ശനങ്ങള്‍ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും, അവസാനത്തെ അത്താഴം ഉള്‍പ്പെടെ ഡാവിഞ്ചിയുടേതെന്ന് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട അഞ്ച് പെയിന്റിംഗുകള്‍ മാത്രമേയുള്ളൂ.

സങ്കീര്‍ണ്ണമായ ഈ ചുവര്‍ചിത്രം, യോഹന്നാന്റെ സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്ന രീതിയില്‍ ശിഷ്യന്മാരോടൊപ്പമുള്ള യേശുവിന്റെ അവസാന ഭക്ഷണത്തെ ചിത്രീകരിക്കുന്നു . ”നിങ്ങളില്‍ ഒരുത്തന്‍ എന്നെ കാണിച്ചുകൊടുക്കും” (യോഹന്നാന്‍ 13:21) എന്ന യേശുവിന്റെ പ്രസ്താവനയെത്തുടര്‍ന്ന്് ശിഷ്യന്മാരുടെ ഇടയിലുണ്ടായ ആശയക്കുഴപ്പത്തെ ഈ ചിത്രം ചിത്രീകരിക്കുന്നു. അമ്പരന്നുപോയ ശിഷ്യന്മാര്‍ വിശ്വാസവഞ്ചകന്‍ ആരാണെന്ന് ചര്‍ച്ചചെയ്യുന്നു – അതേസമയം യൂദാ തന്റെ ഗുരുവും സ്‌നേഹിതനുമായവന്‍ എവിടെയാണെന്ന് പ്രമാണികളെ അറിയിക്കാന്‍ ഇരുട്ടിലേക്ക് നിശബ്ദമായി ഇറങ്ങിപ്പോയി.

ഒറ്റിക്കൊടുത്തു. യേശുവിന്റെ വാക്കുകളില്‍ യൂദാസിന്റെ വഞ്ചനയുടെ വേദന പ്രകടമാണ്, ”എന്റെ അപ്പം തിന്നുന്നവന്‍ എന്റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു’ (വാ. 18). ഭക്ഷണം പങ്കിടാന്‍ തക്കവിധം അടുപ്പമുണ്ടായിരുന്ന സുഹൃത്ത് ആ ബന്ധം യേശുവിനെ ദ്രോഹിക്കാന്‍ ഉപയോഗിച്ചു.

നമ്മില്‍ ഓരോരുത്തരും ഒരു സുഹൃത്തിന്റെ ഒറ്റിക്കൊടുക്കല്‍ അനുഭവിച്ചിരിക്കാം. അത്തരം വേദനകളോട് നമുക്ക് എങ്ങനെ പ്രതികരിക്കാനാവും? ഭക്ഷണം പങ്കിടുന്നതിനിടയില്‍ (യോഹന്നാന്‍ 13:18) തന്നെ ഒറ്റിക്കൊടുക്കുന്നയാള്‍ കൂടെ ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കാന്‍ യേശു ഉദ്ധരിച്ച സങ്കീര്‍ത്തനം 41:9, പ്രത്യാശ നല്‍കുന്നു. ദാവീദ് ഒരു അടുത്ത സുഹൃത്തിന്റെ കാപട്യത്തെച്ചൊല്ലിയുള്ള തന്റെ സങ്കടം വിവരിച്ച ശേഷം, തന്നെ താങ്ങുകയും എന്നേക്കും ദൈവസന്നിധിയില്‍ ഉയര്‍ത്തിനിര്‍ത്തുകയും ചെയ്യുന്ന ദൈവത്തിന്റെ സ്‌നേഹത്തിലും സാന്നിധ്യത്തിലും അഭയം കണ്ടെത്തുന്നു (സങ്കീര്‍ത്തനം 41:11-12).

സുഹൃത്തുക്കള്‍ നിരാശപ്പെടുത്തുമ്പോള്‍, ഏറ്റവും വിനാശകരമായ വേദന പോലും സഹിക്കാന്‍ സഹായിക്കുന്നതിന് ദൈവത്തിന്റെ നിലനില്‍ക്കുന്ന സ്‌നേഹവും അവന്റെ ശക്തീകരിക്കുന്ന സാന്നിധ്യവും നമ്മോടുകൂടെയുണ്ടെന്ന് അറിയുന്നതിലൂടെ നമുക്ക് ആശ്വാസം ലഭിക്കും.