സ്‌കെയിലിംഗ്. ഫിറ്റ്നെസ് ലോകത്ത് ഉപയോഗിക്കുന്ന ഒരു പദമാണിത്. ഏതൊരാള്‍ക്കും പങ്കാളികയാകാന്‍ അവസരം നല്‍കുന്നതിനെ സൂചിപ്പിക്കുന്ന പദമാണിത്. ഉദാഹരണത്തിന്, നിര്‍ദ്ദിഷ്ട വ്യായാമം ഒരു പുഷ്-അപ്പ് ആണെങ്കില്‍, നിങ്ങള്‍ക്ക് തുടര്‍ച്ചയായി പത്ത് പ്രാവശ്യം ചെയ്യാമായിരിക്കും. പക്ഷേ എനിക്ക് നാല് മാത്രമേ ചെയ്യാന്‍ കഴിയൂ. അപ്പോഴത്തെ എന്റെ ഫിറ്റ്‌നസ് ലെവല്‍ അനുസരിച്ച് പുഷ്-അപ്പുകള്‍ സ്‌കെയില്‍ ചെയ്യുന്നതിലൂടെയാണ് പരിശീലകന്‍ എന്നെ പ്രോത്സാഹിപ്പിക്കുന്നത്. നാമെല്ലാവരും ഒരേ നിലയിലല്ല, എന്നാല്‍ നമുക്കെല്ലാവര്‍ക്കും ഒരേ ദിശയിലേക്കാണു സഞ്ചരിക്കേണ്ടത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവള്‍ പറയും, ”താങ്കളുടെ മുഴു ശക്തിയും ഉപയോഗിച്ച് നാല് പുഷ്-അപ്പുകള്‍ എടുക്കുക. താങ്കളെ മറ്റാരുമായും താരതമ്യപ്പെടുത്തരുത്. ഇപ്പോഴത്തെ ചലനത്തെ അളക്കുക, നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് തുടരുക, ഏഴെണ്ണം, പിന്നെ ഒരു ദിവസം പത്തെണ്ണം എന്നിങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ ആശ്ചര്യഭരിതനാകും.’

ദാനം ചെയ്യുന്ന കാര്യം വരുമ്പോള്‍, അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കി: ”സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു” (2 കൊരിന്ത്യര്‍ 9:7). എന്നാല്‍ കൊരിന്തിലെ വിശ്വാസികള്‍ക്കും നമുക്കും അദ്ദേഹം നല്‍കിയ പ്രോത്സാഹനം സ്‌കെയിലിംഗിന്റെ ഈ വ്യതിയാനമാണ്. ”അവനവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ” (വാ. 7). നമ്മള്‍ ഓരോരുത്തരും വ്യത്യസ്ത നിലവാരത്തില്‍ കൊടുക്കുന്നവരാണ്. ചിലപ്പോള്‍ ആ നിലവാരങ്ങള്‍ കാലത്തിനനുസരിച്ച് മാറുന്നു. താരതമ്യം പ്രയോജനകരമല്ല, മനോഭാവത്തെ വിലയിരുത്തുന്നത് പ്രയോജനകരമാണ്. നിങ്ങള്‍ ഏതു നിലവാരത്തിലാണ് എന്നതിനെ അടിസ്ഥാനമാക്കി, ഉദാരമായി നല്‍കുക (വാ. 6). അത്തരം സന്തോഷകരമായ ദാനത്തിന്റെ അച്ചടക്കമുള്ള പരിശീലനം ‘ദൈവത്തിനു … സ്‌തോത്രം വരുവാന്‍” കാരണമായിരിക്കുകയും എല്ലാവിധത്തിലും അനുഗൃഹീതമായ ജീവിതത്താല്‍ സമ്പുഷ്ടമാകുകയും ചെയ്യും (വാ. 11).